എതെങ്കിലും തരത്തിൽ ആ സിനിമ നടക്കാതെ പോയാൽ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ, മോഹൻലാൽ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

80

മോഹൻലാൽ നായകനാകുന്ന എല്ലാ സിനിമകളുടെ കഥ കേൾക്കുന്നതും ഏത് സിനിമ മോഹൻലാൽ ചെയ്യണമെന്ന് തീരുമാനിക്കുന്നതും നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണെന്ന ഒരു അടക്കം പറച്ചിൽ മലയാള സിനിമയിൽ പലപ്പോഴായും കേട്ടിട്ടുണ്ട്.

അത്തരമൊരു ചോദ്യത്തിന് നേരിട്ട് മറുപടിയുമായി എത്തുകയാണ് ആന്റണി പെരുമ്പാവൂർ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലുമൊത്തുള്ള സിനിമകളെ കുറിച്ചും അദ്ദേഹം തിരക്കഥ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചുമെല്ലാം ആന്റണി പെരുമ്പാവൂർ പറഞ്ഞത്.

Advertisements

ALSO READ

എന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ച് അച്ഛൻ ഒന്നും എന്നോടു പറയാറില്ല, ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷം അച്ഛന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ; മരുമകളുടെ പാട്ട് കേട്ടതിന് ശേഷം ശ്രീനിവാസൻ പറഞ്ഞതിനെ കുറിച്ച് വിനീത്

മോഹൻലാൽ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നത് താങ്കളാണെന്ന അടക്കം പറച്ചിലുണ്ടല്ലോ എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന് ‘ആന്റണി കഥകേൾക്കുന്നു എന്നത് അൻപത് ശതമാനം ശരിയും, അൻപത് ശതമാനം തെറ്റുമാണെന്നുമായിരുന്നു’ ആന്റണി പെരുമ്പാവൂരിന്റെ മറുപടി.

‘ആശീർവാദ് നിർമിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാൽസാറും ചേർന്നാണ് കേൾക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളിൽ നടക്കുന്ന ചർച്ചകളിൽ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിർമാതാക്കൾ ഒരുക്കുന്ന സിനിമകളുടെ കഥകൾ ലാൽസാർ തന്നെയാണ് കേൾക്കുന്നത്. അത്തരം ചർച്ചകളിൽ ഞാനിരിക്കാറില്ല. അതിനുകാരണം, എതെങ്കിലും തരത്തിൽ ആ സിനിമ നടക്കാതെ പോയാൽ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ.

ALSO READ

പതിനാലാം വയസിലാണ് എന്റെ അമ്മ ജീവനോടെ ഉണ്ടെന്ന് ഞാൻ അറിയുന്നത , അന്വേഷിച്ച് ചെന്നപ്പോൾ പെരുമാറിയത് വളരെ മോശമായി: വെളിപ്പെടുത്തലുമായി ലക്ഷ്മി പ്രിയ

ആശീർവാദ് സിനിമാസിന്റെ ബാനറിൽ മുപ്പതോളം സിനിമകൾ പ്രദർശനത്തിനെത്തിയിട്ടുണ്ട്. അതിൽ പൂർണമായി സന്തോഷം ലഭിക്കാത്ത സിനിമകളുമുണ്ടായിട്ടുണ്ട്. എന്നാൽ, അതിന്റെ പേരിൽ ഒപ്പം പ്രവർത്തിച്ചവരോട് പരിഭവമോ, പിണക്കമോ ഇല്ല.

ചില ശ്രമങ്ങൾ വേണ്ട രീതിയിൽ ഫലം കിട്ടില്ല എന്നുമാത്രം. ലാൽസാറിനൊപ്പം വർഷങ്ങളായി സഞ്ചരിക്കുന്നതുകൊണ്ടാകണം വിജയങ്ങൾ മാത്രമല്ല മറ്റവസ്ഥകളും എങ്ങനെ തരണം ചെയ്യണമെന്ന് മനസ്സിലാക്കിയിട്ടുണ്ട് എന്നും ആന്റണ് പെരുമ്പാവൂർ പറയുന്നുണ്ട്. സിനിമകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെവന്ന സാഹചര്യത്തിലെല്ലാം സങ്കടമുണ്ടായി എന്നത് സത്യമാണ് എന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

 

Advertisement