മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ശ്രീനിവാസനെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും. അച്ഛന്റെ പിന്നാലെ മക്കളായ വിനീതും ധ്യാനും സിനിമയിൽ എത്തുകയായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇന്ന് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛനെ പോലെ തന്നെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇവർ തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു.
ഹൃദയമാണ് വിനീത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ആരാധകരെ അൽപം പോലും നിരാശപ്പെടുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നല്ല അഭിപ്രായമാണ് ഹൃദയത്തിന് ഇതു വരെയും ലഭിക്കുന്നത്.
ALSO READ
ഈ ചിത്രത്തിൽ വിനീതിന്റെ ഭാര്യ ദിവ്യ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷമുള്ള അച്ഛൻ ശ്രീനിവാസന്റെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് വിനീത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ എന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ച് അച്ഛൻ ഒന്നും എന്നോടു പറഞ്ഞിട്ടില്ല. ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷം അച്ഛൻ പറഞ്ഞു ദിവ്യ നന്നായി പാടിയിട്ടുണ്ടെന്ന്. തിരഞ്ഞെടുത്തതു ശരിയായിരുന്നു എന്നു മനസ്സിലായി എന്നും അച്ഛൻ പറഞ്ഞു.
ദിവ്യയെ പാടിപ്പിച്ചതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. ‘കോവിഡ് കാലത്ത് ദിവ്യയൊരു പാട്ടു പാടിയിരുന്നു. ഹിഷാമാണതു സംഗീത സംവിധാനം ചെയ്തത്. ഈ സിനിമ വന്നപ്പോൾ ചോദിച്ചു, നമുക്കു ദിവ്യയുടെ സ്വരം പരീക്ഷിച്ചു കൂടേ എന്ന്. ആ ശബ്ദം ചേരുമെന്നു തോന്നിയപ്പോൾ ഉപയോഗിച്ചു. ഈ സിനിമയിൽ ചിത്രച്ചേച്ചി പാടിയ പാട്ട് അവരല്ലാതെ ആരു പാടിയാലും ഇതുപോലെ ആളുകളിൽ എത്തില്ലെന്നും വിനീത് പറഞ്ഞു. അതേ സമയം സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹൃദയത്തിലേയ്ക്ക് പാട്ട് പാടിയതിനെ കുറിച്ച് ദിവ്യയും പറഞ്ഞിരുന്നു.
ഒപ്പം തന്നെ തങ്ങളെ ഒന്നിപ്പിച്ചതും പാട്ടാണെന്നും പ്രണയകഥ പങ്കുവെച്ച് കൊണ്ട് വെളിപ്പെടുത്തിയിരുന്നു. ”ഉണക്കമുന്തിരി റെക്കോർഡ് ചെയ്യുന്നതിന്റെ തലേദിവസമാണ് വിനീത് പാട്ട് പാടുന്ന കാര്യം തന്നൊട് പറഞ്ഞത്. ഹിഷാമാണ് ഉണക്കമുന്തിരി കമ്പോസ് ചെയ്ത ശേഷം വിനീതിനോട് ചോദിക്കുന്നത്, ചേട്ടാ നമുക്ക് ചേച്ചിയുടെ ശബ്ദം ഒന്ന് നോക്കിയാലോ എന്ന്.
നന്നായി പാടുന്ന വേറെ ആരെയെങ്കിലും വച്ച് ചെയ്തു കൂടെ എന്ന് ഞാൻ ചോദിച്ചു. നമുക്കൊന്ന് ട്രൈ ചെയ്യാം ശരിയായില്ലെങ്കിൽ വേറെ ആരെയെങ്കിലും വച്ച് ചെയ്യാമെന്നായിരുന്നു വിനീതിന്റെ മറുപടി. അങ്ങനെയാണ് ഉണക്കമുന്തിരിയിലേക്ക് എത്തുന്നത്, ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് വിചാരിച്ചില്ലെന്നും ദിവ്യ പറയുന്നുണ്ട്.
പാട്ട് തന്നെയാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും ദിവ്യ പറയുന്നുണ്ട്. ”ചെന്നൈ കെ.സി.ജി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ഞങ്ങൾ പഠിച്ചത്. അവിടെ വച്ച് വിനീതിന്റെ സുഹൃത്തുക്കൾ എന്നെ റാഗ് ചെയ്യാനായി പിടിച്ചു. മലയാളത്തിൽ പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഞാൻ മലയാളി ആണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലായത് കൊണ്ട് മലയാളം അത്രയ്ക്ക് വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ മലയാളം പാട്ട് പാടാൻ അറിയില്ലെന്ന് ഞാൻ പറഞ്ഞു. അന്നേരം ഇവൻ നിന്നെ പഠിപ്പിച്ച് തരുമെന്ന് പറഞ്ഞ് അവർ വിനീതിനെ വിളിച്ചു. അങ്ങനെയാണ് വിനീതിനെ പരിചയപ്പെടുന്നത്. അവിടെ നിന്നാണ് ഒന്നിച്ചുള്ള യാത്ര ആരംഭിക്കുന്നത്. 17 വർഷത്തെ പ്രണയം, സൗഹൃദം ആ യാത്ര തുടരുന്നു” എന്ന് ദിവ്യ അഭിമുഖത്തിൽ പറഞ്ഞു.
പാട്ടുകാരിയാണെങ്കിലും ആരുടേയും മുന്നിൽ പാടാതെ ഒതുങ്ങി കൂടി നിൽക്കുന്ന ആളാണ് ദിവ്യ എന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു കൂടാതെ മീഡിയയുടെ മുന്നിലൊത്തെ വരാൻ താൽപര്യമില്ലാത്ത ആളാണെന്നും വിനീത് പറഞ്ഞിരുന്നു,” പാട്ടുകാരിയാണെങ്കിലും ആരുടേയും മുൻപിൽ പാടാത്ത ഒതുങ്ങിക്കൂടി നിൽക്കാനിഷ്ടപ്പെടുന്നയാളാണ് ദിവ്യയെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. പാട്ടിന്റെ കാര്യത്തിൽ മാത്രമേ ദിവ്യയ്ക്ക് ആ പ്രശ്നമുള്ളൂവെന്നും ഒരാളുമായി പരിചയമായിക്കഴിഞ്ഞാൽ നന്നായി സംസാരിക്കുന്ന ആളാണ് ദിവ്യയെന്നും വിനീത് പറയുന്നു.
ALSO READ
മീഡിയയുടെ മുന്നിലൊക്കെ വരാൻ വലിയ മടിയുള്ള ആളാണ്. സിനിമകളുടെ വിജയാഘോഷ ചടങ്ങുകൾക്കല്ലാതെ അവാർഡ് ഫങ്ഷനുകൾക്കോ മറ്റോ ഒന്നും ദിവ്യ വരില്ല. ഞാനെപ്പോഴും നല്ല ശബ്ദമാണെന്നും നന്നായി പാടുന്നുണ്ടെന്നൊക്കെ പറയാറുണ്ടായിരുന്നെങ്കിലും ഞാനവളുടെ ഭർത്താവായതുകൊണ്ട് അങ്ങനെ പറയുന്നതെന്നാണ് ദിവ്യ കരുതിയിരുന്നത് എന്നും വിനീത് ശ്രീനിവാസൻ ചിരിച്ച് കൊണ്ട് പറയുന്നുണ്ട്.