സുരേഷ് ഗോപി എന്ന വ്യക്തി ഒരു നടൻ എന്നതിലപ്പുറം ഒരുപാട് നന്മകളുള്ള ഒരു മനുഷ്യൻ കൂടിയാണ്. അദ്ദേഹത്തിന്റെ സൽപ്രവർത്തികൾ ഒരുപാട് നമ്മൾ എല്ലാവരും അറിഞ്ഞിട്ടുണ്ട്. തന്റെ കണ്മുന്നിൽ കാണുന്ന ഓരോ വിഷമങ്ങൾക്കും അദ്ദേഹം തന്നെക്കൊണ്ട് ആവുന്ന വിധത്തിൽ സഹായങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സുരേഷ് ഗോപി ആരോരുമില്ലാത്ത ഒരു പാവം അമ്മക്ക് കൈത്താങ്ങായ വാർത്തയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.
ആ സംഭവം ഇങ്ങനെയാണ് ഒരു കാലത്ത് വളരെ പ്രൗഡിയോട് ജീവിച്ചിരുന്ന രാധാറാണി. അവർ ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയും ആയിരുന്നു. ഇന്ന് അവരുടെ 84 മത് വയസിൽ അവർക്ക് ആരോരുമില്ലാത്ത ഒരു അവസ്ഥയിലാണ്. ഇപ്പോൾ തിരുവനന്തപുരത്തെ ശരണാലയത്തിലാണ് അന്തിയുറങ്ങുന്നത്. ആരും ആശ്രയമില്ലാതെ മാനസികമായും ശാരീരകമായും തകർന്ന അവസ്ഥയിലാണ് അവർ. മാത്രമല്ല ഇപ്പോൾ അർബുദത്തിന്റെ അവശതകളുമുണ്ട്.
ALSO READ
രാധാറാണി എന്ന സ്ത്രീ ഒരുപാട് ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇഎംഎസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനീയറിങ് എംപ്ലോയീസ് സെക്രട്ടറിയുമായിരുന്നു അഞ്ചുതെങ്ങ് സ്വദേശിയായ രാധാറാണി. ഇവർക്ക് മാനസിക അസ്വാസ്ഥ്യത്തിന് പുറമെ അർബുദവും അലട്ടുന്നുണ്ട്. രാധാമണിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മ,രി,ച്ചു. ഏക മകൾ അവിവാഹിതയും ഒപ്പം രോഗിയുമാണ്.
എന്നാൽ അവർ ആകാശവാണിയിലെ ഉയർന്ന ഉദ്യോഗസ്ഥ ആയിരുന്നിട്ടും രാധാമണിയുടെ സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണ്. തനിക്ക് അർഹമായ ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ ആരോരുമില്ലാത്ത തനിക്കായി സുരേഷ് ഗോപി എംപി ഇടപെടുമെന്ന പ്രതീക്ഷ രാധാറാണി പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ എന്ത് സഹായവും ചെയ്യാൻ താൻ തയ്യാറാണെന്ന് സുരേഷ് ഗോപി ആ നിമിഷം തന്നെ അറിയിക്കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ ഇടപെടൽ തുടങ്ങി, പിന്നാലെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി എൽ മുരുകൻ വിഷയത്തിൽ പ്രസാർഭാരതി സിഇഒയുടെ വിശദീകരണം തേടുകയായിരുന്നു.
ALSO READ
താനൊരു രോഗിയാണെന്നും ഇപ്പോഴത്തെ ജീവിതം വളരെ ദയനീയാവസ്ഥയിലാണെന്നും ആയതിനാൽ തനിക്ക് അവകാശപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കാണിച്ച് രാധാ റാണി മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതിൽ സ്വീകരിച്ച നടപടികളെ കുറിച്ചാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. രാധാറാണിയെ പിരിച്ചുവിട്ട ഉത്തരവ് പിൻവലിച്ച് പെൻഷൻ ലഭിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനീയറിങ് എംപ്ലോയീസും കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നൽകി. ഇനി വൈകാതെ ആ സഹായങ്ങൾ രാധാമണിയുടെ കൈകളിൽ എത്തും.
ആരുമില്ല എന്ന തോന്നൽ വരുന്നവർക്കും, ഇനി എന്ത് ചെയ്യും എന്ന ചിന്തയിൽ നിൽക്കുന്ന ഓരോ മലയാളിയുടെയും മനസ്സിൽ തെളിയുന്ന ഒരു മുഖമാണ് ഇപ്പോൾ സുരേഷ് ഗോപിയുടേത്, അവിടെ സഹായം അഭ്യർഥിച്ചാൽ അത് സാധിക്കും എന്നൊരു വിശ്വാസമാണ് മാനസിക മായി ബുദ്ധിമുട്ട് നേരിടുന്ന രാധാമണി അമ്മയെക്കൊണ്ട് വരെ ചിന്തിപ്പിച്ചത്. അദ്ദേഹത്തിന് ഈ പ്രവർത്തിക്ക് കയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ.