രഹസ്യമായി ഒരു സാധനം രാത്രി കുടിക്കുന്നുണ്ട്; എപ്പോഴും എനർജ്ജിയോടെ ഇരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി നടി സ്വാസിക

4893

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ താരതത്തിന് പിന്നീട് മലയാളത്തിൽ ഗംഭീര റോളുകളാണ് ലഭിച്ചത്.ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്.

സംവിധായകൻ ലാൽ ജോസ് വിധികർത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു സ്വാസിക. അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാൻസ് ഗ്രൂപ്പുകളും താരത്തിനുണ്ട്.

Advertisements

ഇത്തവണത്തെ കേരള സംസ്ഥാന അവാർഡിന്റെ നിറവിൽ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. റഹ്മാൻ ബ്രദേഴ്സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്.

അത സമയം തിരക്കുകൾ വളരെ അധികം ഇഷ്ടപ്പെടുന്ന നടി കൂടിയാണ് സ്വാസിക. സിനിമയിൽ നല്ല നല്ല വേഷങ്ങൾ ലഭിക്കുമ്പോഴും, സീരിയലിലും സജീവമാണ് നടി. സീരിയലുകൾ മാത്രമല്ല അവതാരകയായും എത്തുന്നു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സ്വാസിക തന്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലും എല്ലാം സജീവമാണ്.

Also Read
കഥ എനിക്ക് കൺവിൻസിങ് ആയാൽ ഹോട്ട് ആന്റ് സെ ക് സി ആയും അഭിനയിക്കും: സുരഭി ലക്ഷ്മി

എങ്ങിനെയാണ് ഇത്രയും അധികം എനർജ്ജിയോടെ നിൽക്കാൻ കഴിയുന്നത് എന്ന് സ്വാസികയുടെ സഹപ്രവർത്ത കർക്ക് തന്നെ സംശയം. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന ഷോയുടെ അവതാ രക കൂടിയാണ് സ്വാസിക. ഷോയിൽ അതിഥികളായി എത്തിയ നിയാസും മീരയും ഈ ചോദ്യം നടിയോട് പരസ്യമായി ചോദിച്ചു.

രാത്രിയിൽ താൻ രഹസ്യമായി ഒരു സാധനം കുടിയ്ക്കുന്നുണ്ട് എന്നാണ് അതിന് സ്വാസിക മറുപടി നൽകിയത്. സീരിയലിന്റെ ഷൂട്ട് പതിനൊന്ന് പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുൾ എനർജ്ജിയിൽ തന്നെയാ യിരിയ്ക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങൾ ഷൂട്ട് ചെയ്യാൻ പോവും. രണ്ട് മണി വരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക സെറ്റിലെത്തും.

ഇതെങ്ങനെ സാധിക്കുന്നു എന്നായിരുന്നു നിയാസിന്റെ ചോദ്യം. ചിരിയായിരുന്നു അതിനുള്ള സ്വാസികയുടെ ആദ്യത്തെ മറുപടി. എനർജ്ജി നിലനിർത്താൻ വേണ്ടി രാത്രിയിൽ ഒരു പ്രത്യേക സാധനം കുടിയ്ക്കുന്നുണ്ട് എന്ന് പിന്നീട് തമാശയിൽ സ്വാസിക പറഞ്ഞു.

എന്നാൽ എല്ലാത്തിനും മേലെ, തന്റെ പ്രൊഫഷനോടുള്ള താത്പര്യമാണ് സ്വാസികയുടെ ഈ എനർജ്ജി നിലനിൽത്തുന്നത് എന്നതാണ് സത്യം. നൃത്തത്തിലൂടെയാണ് സ്വാസികയുടെ തുടക്കം. നർത്തകി അഭിനേ ത്രിയായി. സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക.

മുപ്പതോളം സിനിമകളും പത്തോളെ സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം നേടിയ നടിയാണ് സ്വാസിക. കൂടാതെ കേരള ഫിലിം ക്രിട്ടിക് പുരസ്‌കാരവും ഈ ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസികയ്ക്ക് കിട്ടി.

Also Read
മോഹൻലാൽ ആ ചെയ്തതു പോലെ ഇന്ത്യയിലെ മറ്റ് ഒരു നടനും ചെയ്യില്ലെന്ന് എനിക്ക് ഇന്നും തറപ്പിച്ച് പറയാൻ കഴിയും: പ്രമുഖ സംവിധായകൻ

ഇട്ടിമാണിയിലെ അഭിനയത്തിന് രാമുകര്യാട്ട് പുരസ്‌കാരം നേടി. സീത എന്ന സീരിയലിലെ അഭിനയത്തിന് അടൂർ ഭാസി ടെലിവിഷൻ പുരസ്‌കാരങ്ങൾ അടക്കം ലഭിച്ചിട്ടുണ്ട്. താരരാജാവ് മോഹൻലാലിന്റെ ആറാട്ട്, മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിബിഐ 5 ഉൾപ്പടെ പന്ത്രട്ടോളം സിനിമകളാണ് ഇനി സ്വാസികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Advertisement