ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി അമൃത മണിവർണ്ണൻ. ഒന്നിലധികം പരമ്പരകളിൽ വില്ലത്തി വേഷത്തിൽ തിളങ്ങുകയാണ് അമൃത ഇപ്പോൾ. സീരിയൽ താരമായ പ്രശാന്ത് ആണ് അമൃതയെ വിവാഹം കഴിച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടിയിൽ അമൃതയും പ്രശാന്തും അടുത്തിടെ പങ്കെടുത്തിരുന്നു. സീരിയൽ രംഗത്ത് എത്തിയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു.
കോമഡി സ്റ്റാറിൽ എത്തിയപ്പോഴാണ് അമൃതയും പ്രശാന്തും തമ്മിൽ കാണുന്നതെന്നും എന്നാൽ അന്ന് പ്രശാന്ത് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും അന്ന് സ്വീകരിച്ചിരുന്നില്ല എന്നും അമൃത പറഞ്ഞിരുന്നു.
അമൃതയുടെ വാക്കുകൾ ഇങ്ങനെ:
കോമഡി സ്റ്റാറിൽ വെച്ചാണ് ആദ്യം കാണുന്നത്. സൂര്യ എന്ന ചേച്ചി വഴിയാണ് ഇഷ്ടം പറയുന്നത്. തന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്നും ആ ചേച്ചിയോട് പറഞ്ഞു. അന്ന് തനിക്ക് കല്യാണം കഴിക്കാൻ വലിയ താൽപര്യമില്ലായിരുന്നു. അത് ചേച്ചിയോട് പറയുകയും ചെയ്തു. തനിക്ക് കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടാകുന്ന സമയത്ത് അറിയിക്കാം എന്ന് പറഞ്ഞു.
താൻ വിവാഹത്തിന് റെഡിയായപ്പോൾ പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ ആ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു . എന്നോട് വേറെ നോക്കിക്കോളാൻ അദ്ദേഹം പറഞ്ഞു. പ്രണയ തകർച്ചയ്ക്ക് ശേഷമായിരുന്നു പ്രശാന്ത് അമൃതയെ വിവാഹം ചെയ്തത്. ഇത് പ്രശാന്തും പറയുന്നുണ്ട്. പ്രശാന്ത് പറഞ്ഞത് ഇങ്ങനെ:
പഠിച്ചു കൊണ്ടിരുന്നപ്പോൾ ദീർഘനാൾ ഒരു പെൺക്കുട്ടിയെ സ്നേഹിച്ചിരുന്നു. എട്ട് വർഷത്തോളം സ്നേഹിച്ചിരുന്നു. അത് പിന്നെ അങ്ങ് പോവുകയായിരുന്നു സർക്കാർ ജോലിക്കാരോടായിരുന്നു അവർക്ക് താൽപര്യം. അങ്ങനെ ആ ബന്ധം പോവുകയായിരുന്നു. പിന്നീട് നേരെ ഗൾഫിൽ പോയി.
അവിടെ വച്ചും ഒരു പ്രണയം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അമൃതയെ കാണുന്നത്. അത് പോയിരുന്ന സമയത്തായിരുന്നു അമൃതയുടെ ഒരു മെസേജ് വരുന്നത്. സഹോദരന്റെ ജോലിയുട കാര്യവുമായി ബന്ധപ്പെട്ടാണ് മെസേജ് ചെയ്തത്.
അങ്ങനെ വീണ്ടും സംസാരിക്കുകയും വിവാഹത്തിൽ എത്തുകയുമായിരുന്നു എന്ന് പ്രശാന്ത് പറഞ്ഞു.
ഗൾഫിൽ നിന്നപ്പോഴും അഭിനയം മനസ്സിൽ ഉണ്ടായിരുന്നു. നാട്ടിലെ പ്രണയം പൊളിഞ്ഞതോടെ ആണ് ദുബായിൽ പോയത്. ഒരു നോർമൽ വിസയിലായിരുന്നു ആദ്യം പോയത്.
പിന്നീട് അവിടെ പോയി പഠിച്ച് സേഫ്റ്റി ഓഫീസറുടെ ജോലി നേടുകയായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന സമയത്തും അഭിനയം മനസ്സിൽ തന്നെയുണ്ടായിരുന്നു. കാസ്റ്റിംഗ് കോൾ കാണുമ്പോഴൊക്കെ അയക്കുമായിരുന്നു എന്നും പ്രശാന്ത് പറയുന്നു.