മലയാളികലുട പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരവും മുൻ ബിഗ്ബോസ് മത്സരാർത്ഥിയുമായ അനൂപ് കൃഷ്ണൻ വിവാഹിതനായി. പുലർച്ചെയായിരുന്നു അനൂപ് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയുടെയും വിവാഹം നടന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് പുലർച്ചെ വിവാഹം നടത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
വളരെ വ്യത്യ്സ്തമായ വിവാഹമായിരുന്നു അനൂപിന്റേത്. ലളിതമായി നടന്ന ചടങ്ങിൽ വളരെ വേണ്ടപ്പെട്ടവർ മാത്രമാണ് പങ്കെടുത്തത്. ലോക്ക്ഡൗൺ ആയതിനിൽ പുലർച്ചെ തന്നെ അനൂപും ഐശ്വര്യയും ക്ഷേത്ര ത്തിൽ എത്തി. വൈകാതെ അനൂപ് ഐശ്വര്യയുടെ കഴുത്തിൽ മിന്നു ചാർത്തി.
വിവാഹ ശേഷം ഇഷയെ കൂട്ടി അനുപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയും ചെയ്തു. മിനിസ്‌ക്രീനിൽ നിരവധി പരമ്പരകളിൽ ഭാഗമായ അനൂപ് ബിഗ്ബോസ് മലയാളം സീസൺ മൂന്ന് മുതലാണ് ശ്രദ്ധേയനായത്. തന്റെ പ്രണയത്തെ കുറിച്ച് ബിഗ് ബോസിൽ വെച്ചാണ് അനൂപ് ആദ്യമായി തുറന്ന് പറയുന്നത്.
അനൂപിന്റെ പിറന്നാൾ ദിനത്തിൽ ഇഷ ഒരു വീഡിയോ അയച്ചിരുന്നെങ്കിലും മുഖം വ്യക്തമായി കാണിച്ചിരുന്നില്ല. ഇതോടെയാണ് അനൂപ് പ്രണയത്തിലാണെന്ന കാര്യം പുറത്ത് എത്തിയത്. ബിഗ്ബോസിൽ നിന്നും പുറത്തെത്തിയ ശേഷം അനൂപ് തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരുന്നു.
ഐശ്വര്യ നായർ എന്നാണ് ഇഷയുടെ യഥാർത്ഥ പേര്. ഡോക്ടറാണ് താരപത്നി. ജൂണിലാണ് അനൂപിന്റെയും ഇഷയുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹ തീയ്യതി അന്ന് പരസ്യപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം അനൂപ് പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയിലൂടെ ആണ് വിവാഹ തീയതി പുറത്തറിയുന്നത്.
അടുത്തിടെ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയകഥ അനൂപും ഇഷയും വെളുപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നതെന്നും പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് സംസാരിച്ച് തുടങ്ങയതെന്നും അഭിമുഖത്തിൽ പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞിരുന്നു.
അനൂപിന്റെ വാക്കുകൾ ഇങ്ങനെ.
സുഹൃത്തിനൊപ്പം ആശുപത്രിയിൽ നിന്നപ്പോഴാണ് താൻ ഐശ്വര്യയെ കാണുന്നത്. റൗണ്ട്സിന് വന്നപ്പോ ആണ് കണ്ടത്. അന്ന് ഐശ്വര്യ തന്നെ മൈൻഡ് ചെയ്തിട്ടൊന്നും ഉ ണ്ടായിരുന്നില്ല. അഭിനേതാവ് ആണെങ്കിലും അനൂപിനെ അന്ന് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
2 വർഷത്തിന് ശേഷമായാണ് പിന്നീട് സംസാരിച്ചത്. ഐശ്വര്യയാണ് ഇങ്ങോട്ട് മെസ്സേജ് അയച്ച് സംസാരിച്ചത്. അങ്ങനെയാണ് സൗഹൃദത്തിലായത്. പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നെന്നും അനൂപ് വ്യക്തമാക്കുന്നു.