വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ നടി സാമന്തയും നടൻ നാഗ ചൈതന്യയും. നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവ രുടെയും വിവാഹമോചനം സിനിമാ മേഖല ഒന്നടങ്കം ചർച്ച ചെയ്തിരുന്നു. വിവാഹമോചനത്തിനു പിന്നാലെ ഒരുപാട് വ്യാജവാർത്തകളും സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.
താരത്തിന് അമ്മയാവാൻ താൽപ്പര്യമില്ലായിരുന്നെന്നും പലതവണ ഗ ർഭ ച്ഛി ദ്രം നടത്തി എന്നെല്ലാമായിരുന്നു നടി സാമന്തയ്ക്ക് നേരെ ഉയർന്ന വ്യാജ പ്രചരണം. വാർത്തകൾ അതിരുകടന്നതോടെ സംഭവത്തിൽ പ്രതികരണവുമായി നടി സാമന്ത തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു.
എന്നാൽ ഇത് തന്റെ പ്രൊജക്ടുകളെ ബാധിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ പ്രൊഫഷണൽ കാര്യങ്ങൾക്ക് മാത്രമാണ് സാമന്ത പ്രാധാന്യം നൽകുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്.
ഇരുവരുടേയും നാലാമത്തെ വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു വേർപിരിയുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. അതിന് തക്കതായ കാരണവും ഉണ്ട്.
സാമന്ത തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്തതാണ് അഭ്യൂഹത്തിന് കാരണമായത്. ഒക്ടോബർ രണ്ടിനായിരുന്നു ഇരുവരും സംയുക്ത പ്രസ്താവന സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
അതേസമയം, സാമന്ത മാത്രമാണ് വിവാഹമോചന പ്രസ്താവന നീക്കം ചെയ്തത്. നാഗ ചൈതന്യയുടെ സോഷ്യൽമീഡിയയിൽ ഇപ്പോഴും ആ പ്രസ്താവനയുണ്ട്. രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്നാണ് നാഗചൈതന്യ വിവാഹമോചനം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. ഞങ്ങൾ രണ്ടുപേരുടെയും നന്മയ്ക്ക വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവൾ സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ നല്ല തീരുമാനമായിരുന്നു അത് നാഗചൈതന്യ പറഞ്ഞു.
കൈ നിറയെ സിനിമകളും യാത്രകളുമായി രണ്ടുപേരും തിരക്കിലാണ് ഇപ്പോൾ. സാമന്തയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ പുഷ്പയായിരുന്നു. ഒരു ഐറ്റം ഡാൻസിൽ മാത്രമാണ് സാമന്ത പ്രത്യക്ഷപ്പെട്ടത് എങ്കിലും പാട്ടും സാമന്തയുടെ നൃത്തവും വൻ ഹിറ്റായിരുന്നു.