നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിള വിവാഹിതരായി, താരങ്ങൾ വിവാഹിതരായത് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം മവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ച്

410

പ്രശസ്ത തെന്നിന്ത്യൻ നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ.

മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനാണ്. മമ്മൂട്ടി നായകനായ ഭീഷ്മ പർവമാണ് ഹരീഷ് ഉത്തമന്റെ ഏറ്റവും പുതിയ ചിത്രം. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ചിന്നു കുരുവിള.

Advertisements

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നടൻ ഹരീഷ് ഉത്തമൻ സുപരിചിതനാവുന്നത്. മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്.

2010 ൽ റിലീസ് ചെയ്ത തായാണ് ആദ്യ ചിത്രം. പായും പുലി, പവർ, ശ്രീമന്തുഡു, തൊടാരി, തനി ഒരുവൻ, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ, കൈതി, പുഷ്പ, വി, ഈശ്വരൻ എന്നിവയാണ് പ്രധാന സിനിമകൾ.

Also Read
ഒരു സൂപ്പർ താരവും മഞ്ജു വാര്യരും ചേർന്നാണ് ദിലീപിന്റെ ജീവിതം തകർത്തെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴി, അന്വേഷണം പ്രമുഖ സൂപ്പർ താരത്തിലേക്കും

മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷിന്റെ പുതിയ പ്രോജക്ട്. അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് സജീവമാണ് ചിന്നു. കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനുശേഷം ഹരീഷ് ഉത്തമൻ പാരമൗണ്ട് എയർവേയ്‌സിൽ കാബിൻക്രുവായി ജോലി ചെയ്തു വരികയായിരുന്നു.

മൂന്ന് വർഷത്തിന് ശേഷം ആ ജോലി വിട്ട് ഒരു കോമേഴ്‌സൽ കമ്പനിയിൽ ജോലിക്ക് കയറി. അവിടെ വർക്ക് ചെയ്യുന്നതിനിടയിൽ പരിചയപ്പെട്ട തമിഴ് സിനിമാ സംവിധായകൻ സൂര്യ പ്രഭാകരനാണ് ഹരീഷിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരമൊരുക്കിയത്.

സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത താ എന്ന തമിഴ് സിനിമയിൽ നായകനായിക്കൊണ്ടായിരുന്നു ഹരീഷ് ഉത്തമന്റെ തുടക്കം. ആ വർഷം തന്നെ ഗൗരവം എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. ഹരീഷ് ഉത്തമൻ 2011 ൽ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ എന്നീ അഞ്ച് മലയാള സിനിമകളിൽ അഭിനയിച്ചു. പിസാസ്, തനി ഒരുവൻ, തൊടരി, കവചം. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.

Also Read
ജ്ഞാനപ്പഴം പാടിയതിന് ശേഷമാണ് ഡോക്ടർ ആ സന്തോഷമുള്ള കാര്യം എന്നെ അറിയിച്ചത് ; സരിഗമപ വേദിയിൽ തന്റെ ജീവിതത്തിലുണ്ടായ മാറ്റം തുറന്ന് പറഞ്ഞ് അവനി

നത്തോലിഒരു ചെറിയ മീനല്ല എന്ന സിനിമൽ അഭിനയിച്ചു കൊണ്ടാണ് ചിന്നു സിനിമയിൽ എത്തുന്നത്. പിന്നീട് കസബ, നോർത്ത് 24 കാതം തുടങ്ങി കുറെയധികം സിനിമകളിൽ അഭിനയിച്ചു. ഞാൻ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. മാമാങ്കം, ഇ, ശിഖാമണി, കോട്ടയം പോലെയുള്ള സിനിമകളിൽ ചിന്നു ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചു.

ഹരീഷ് ഉത്തമന്റെ രണ്ടാം വിവാഹമാണ്. 2018 നവംബറിൽ ആയിരുന്നു ആദ്യ വിവാഹം. മുംബൈ സ്വദേശിയായ അമൃത കല്ല്യാണിനെ ആയിരന്നു നടൻ വിവാഹം കഴിച്ചത്. മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് അമൃത. ഏറെ നാളത്തെ പ്രണത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇത് അധിക കാലം നീണ്ടില്ല.

നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ചിന്നു. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ ഛായാഗ്രഹണമേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്ന ചിന്നു, മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. ഉടൻ സ്വതന്ത്ര ഛായാഗ്രാഹകയായി മാറാനുള്ള തയാറെടുപ്പിലാണ് ചിന്നു കുരുവിള.

Advertisement