സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ റിയാലിറ്റി ഷോയിൽ മത്സരിച്ചതോടെയായിരുന്നു അവനിയെക്കുറിച്ച് പ്രേക്ഷകർ കൂടുതലായി മനസിലാക്കിയത്. ചെറിയൊരു അസുഖം വരുമ്പോൾത്തന്നെ തളർന്ന് പോവുന്നവർക്ക് പ്രചോദനമാണ് ഈ കുഞ്ഞുമകളെന്നായിരുന്നു പ്രേക്ഷകരെല്ലാം പറഞ്ഞത്. 8ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവനിക്ക് അസുഖം വന്നത്. പാടിക്കൊണ്ടിരിക്കുമ്പോൾ അസ്വസ്ഥത തോന്നിയതിനെത്തുടർന്നായിരുന്നു അവനിയും കുടുംബവും ഡോക്ടറെ കണ്ടത്.
ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു. ടെസ്റ്റുകൾക്കൊടുവിലായാണ് ലിംഫോമ എന്ന അസുഖമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. ആദ്യം കേട്ടപ്പോൾ ആകെ തകർന്നുപോയിരുന്നു. ഈ അവസ്ഥ തരണം ചെയ്യാൻ മോൾക്ക് കഴിയുമെന്ന ഡോക്ടർമാരുടെ വാക്കുകളായിരുന്നു പിന്നീട് അവനിയെ നയിച്ചത്.
ALSO READ
കീമോ വേദനയ്ക്കിടയിലും പാട്ടും പ്രാർത്ഥനയുമായിരുന്നു അവനിക്ക് ആശ്വാസം. വെല്ലുവിളിയെ അതിജീവിച്ച് ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്ന അവനിക്ക് മികച്ച പിന്തുണയാണ് സരിഗമപയിൽ എത്തിയപ്പോൾ ലഭിച്ചത്. ചികിത്സയിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അവനി ഷോയിൽ പറയാറുണ്ട്. ജ്ഞാനപ്പഴം എന്ന പാട്ട് പാടിയതിന് ശേഷം തനിക്ക് ലഭിച്ച അനുഗ്രഹത്തെക്കുറിച്ചായിരുന്നു അവനി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത്.
ഈ മാസം എനിക്ക് കീമോയുണ്ടായിരുന്നു. കീമോ എടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഡോക്ടറങ്കിൾ ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞു. നീയിനി കീമോ എടുക്കേണ്ട എന്ന് പറഞ്ഞു. അടുത്ത പണിയെന്തോ വരുന്നുണ്ടെന്നായിരുന്നു ഞാൻ കരുതിയത്. അടുത്ത മാസം കുറേ ടെസ്റ്റുകളുണ്ട്. അത് കഴിയുമ്പോഴേക്കും എന്റെ ട്രീറ്റ്മെന്റ് തീരും, പിന്നെ 6 മാസം മരുന്ന് കഴിക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്.
ALSO READ
ഇത് ഈ വേദിയിൽ പറയാനുള്ള കാരണമെന്താണെന്ന് വെച്ചാൽ ജഞാനപ്പഴത്തിന് താഴെ ഒരുപാട് കമന്റുകളുണ്ടായിരുന്നു. കുറേപേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഇനിയെന്നും എല്ലാവരുടേയും പ്രാർത്ഥന വേണം. കീമോ എന്ന് പറയുന്നത് ഗുളികയേക്കാളും വേദനയുള്ള കാര്യമാണ്, അത് ഇനി വേണ്ട എന്ന് കേട്ടതാണ് എനിക്ക് സന്തോഷം.
സംഗീതത്തെ അത്രയേറെ സ്നേഹിക്കുന്നതല്ലേ അവനി, സംഗീതം ജീവിതം തിരിച്ചു തന്നു എന്നായിരുന്നു ജീവ പറഞ്ഞത്. എന്റെ മാറ്റത്തിൽ പ്രധാന പങ്ക് ഈ വേദിക്കുണ്ട്. ഇപ്പോൾ ഞാനത്രയും സന്തോഷവതിയാണ്, അതാണ് ഈ മാറ്റത്തിന് കാരണമെന്നും ഡോക്ടർ പറഞ്ഞിരുന്നുവെന്നും അവനി പറയുന്നുണ്ടായിരുന്നു.