മകളെ കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിയ്ക്കുന്നതിന് എതിരെ രംഗത്തെത്തി ആര്യ ബാബു. താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വ്യാജ പ്രചരണം നടക്കുന്നത്. ദയവ് ചെയ്ത് ഇത്തരം സോഷ്യൽ മീഡിയ ബുള്ളിങിലേക്ക് കുഞ്ഞുങ്ങളെ വലച്ചിഴയ്ക്കരുത്. ഇതൊരു അഭ്യർത്ഥനയായി എടുക്കണം എന്നാണ് ആര്യ പറയുന്നത്. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ആര്യ കാര്യങ്ങൾ പറയുന്നത്.
ALSO READ
കഴിഞ്ഞ ദിവസം ഞാൻ എന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്, എന്റെ ഒരു സുഹൃത്തിന്റെ, സുഹൃത്തിന്റെ കുഞ്ഞിന് വേണ്ടിയാണ്. ആ കുഞ്ഞിനാണ് കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടക്കേണ്ടത്. അതിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.
അത് ചിലർ തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല. അവൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിയ്ക്കുന്നുണ്ട് എന്നും ആര്യ പറഞ്ഞു.
എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാൻ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേർ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടിയ്ക്കോട്ടെ എന്ന് കരുതിയാണ്. പക്ഷെ ദയവു ചെയ്ത് ഇത് ചെയ്യരുത്.
ALSO READ
ഇപ്പോൾ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന കാര്യം പോലും സത്യസന്ധമായി അവതരിപ്പിച്ചാൽ എന്താണ്. ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലെ. എന്തിനാണ് തെറ്റിദ്ധരിപ്പിയ്ക്കുന്നത്. ദയവ് ചെയ്ത് കുഞ്ഞുങ്ങളെ ഇത്തരം സോഷ്യൽ ബുള്ളിങിലേക്ക് വലിച്ചിഴക്കരുത് എന്നും കൂട്ടിച്ചേർത്തു.