ബാല താരമായി സിനിമയിലെത്തി പിന്നീട് നായികയായി വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന കാവ്യാ മാധവൻ സിനിമാ പ്രേമികളുടെ പ്രിയ നടിമാരിൽ ഒരാളാണ്. പൂക്കാലം വരവായ് എന്ന കമൽ സിനിമയിലൂടെ ബാലതാരമായി എത്തി പിന്നീട് ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ൽ ഇറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവൻ നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.
നായികയായ ശേഷം നാടൻ വേഷങ്ങൾ അണിഞ്ഞുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് ഏറെയും ലഭിച്ചിരുന്നത്. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ നായികയായി തുടക്കം കുറിച്ച കാവ്യ നിരവധി സൂപ്പർഹിറ്റ് വേഷങ്ങളിൽ തിളങ്ങിയിരുന്നു.
എന്നാൽ പിന്നീട് താരത്തിന്റെ ജീവിതത്തിൽ നിറയെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചേർത്ത പേരായിരുന്നു നടൻ ദിലീപിന്റെത്. എന്നാൽ ദിലീപ് മഞ്ജു വാരിയർ പ്രണയ വിവാഹത്തിന് ശേഷവും ഈ ഗോസിപ്പികൾക്ക് ആഴം കൂടിയിരുന്നു. അതേ സമയം കാവ്യ 2009 ൽ വിവാഹം കഴിച്ചുവെങ്കിലും 2011 ൽ ആ ബന്ധം വേർപിരിയുകയായിരുന്നു.
എന്നാൽ അന്നും വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം ദിലീപുമായുള്ള പ്രണയമാണ് എന്ന ഗോസിപ്പുകളും വീണ്ടും പ്രചരിച്ചിരുന്നു. പിന്നാലെ വീണ്ടും സിനിമയിൽ സജീവമായിരുന്നു താരം. 2016 ൽ ദിലീപ് മഞ്ജു ബന്ധം വേർപിരിഞ്ഞതോടു കൂടി ഇരുവരും വിവാഹിതരായിരുന്നു. ഇവർക്ക് മഹാലക്ഷ്മി എന്ന ഒരു മകളുമുണ്ട്.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് കാവ്യ മാധവന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തനിക്ക് പ്രത്യേകിച്ച് ഒരു പാർട്ടിയോടും അനുഭാവമില്ലെന്ന് തെളിയിക്കാനായി കാവ്യാ മാധവൻ മുൻപ് പറഞ്ഞ ഉദാഹരണം വീണ്ടും വീഡിയോ രൂപത്തിൽ ട്രോളായി എത്തിയിരിക്കുകയാണ്.
സ്‌കൂളിൽ താൻ ലീഡറായിരുന്നെന്നും ഒരു വർഷം എസ്എഫ്‌ഐ ആണെങ്കിൽ അടുത്ത വർഷം കെഎസ് യു ആയിരുന്നെന്നും എന്നാൽ ബിജെപി ഞങ്ങളുടെ സ്‌കൂളിൽ ഇല്ലാഞ്ഞത് കൊണ്ട് മാത്രം താൻ ബിജെപി ആയില്ലെന്നുമാണ് കാവ്യ പറയുന്നത്.
ഇതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. ബിജെപി ഒരിക്കലും സ്‌കൂളിൽ ഉണ്ടായിരുന്നില്ല എന്ന് കാവ്യക്ക് അറിഞ്ഞു കൂടെ, എബിവിപി ആണ് വിദ്യാർത്ഥി പ്രസ്ഥാനമെന്ന് അറിയില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം ഒരു പാർട്ടിയോടും അനുഭാവമില്ലെങ്കിൽ സ്വതന്ത്രയായി മത്സരിച്ചു കൂടായിരുന്നോ എന്നും ചിലർ ചോദിക്കുന്നുണ്ട്.