പ്രണയിച്ചത് 6 മാസം, വിവാഹിതരാകുമ്പോൾ ധനുഷിന് വയസ്സ് 21 ; ധനുഷിന്റേയും ഐശ്വര്യയുടേയും ജീവിതത്തിൽ സംഭവിച്ചതിങ്ങനെ

272

നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് തെന്നിന്ത്യയിലെ സൂപ്പർ താരം ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വിവാഹ ബന്ധം വേർപിരിയുന്നു. സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

18 വർഷത്തെ ദാമ്പത്യം അങ്ങിനെ അവസാനിക്കുകയാണ്. ധനുഷും ഐശ്വര്യയും ഇനി രണ്ടു വഴികളിലാണ്. വിവാഹ മോചനവും പ്രണയത്തകർച്ചകളുമൊന്നും സിനിമാ രംഗത്ത് പുതുമയല്ല. പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യങ്ങളും മാസങ്ങൾ തികയാത്തവയും ഒരു നിമിഷം കൊണ്ടു തകർന്നു വീഴുന്നത് സിനിമാമേഖലയിൽ എത്രയോ കണ്ടതാണ്. അതുകൊണ്ടു തന്നെ ധനുഷ് ഐശ്വര്യ വിവാഹ മോചനവും കുറേക്കാലത്തെ ചർച്ചകൾക്കും വാർത്തകൾക്കുമൊടുവിൽ മറവിയിലേക്കു പോകാം.

Advertisements

ALSO READ

ജീവിതത്തിൽ ആദ്യമായി തന്നെ സ്വാധീനിച്ചവരിൽ ഒരാൾ വിജയ് ആണ്, അന്ന് വിജയ് ചെയ്തിരുന്നതാണ് ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

എന്നാൽ സൂചനകളൊന്നുമേയില്ലാതെ, പെട്ടെന്നൊരുനാളിലുണ്ടായ അപ്രതീക്ഷിത വാർത്തയെന്നതാണ് ധനുഷ് ഐശ്വര്യ വിവാഹ മോചനത്തെ വ്യത്യസ്തമാക്കുന്നത്. ഇരുവരും പരസ്യമായി, തങ്ങൾ പിരിയുന്നുവെന്നു പ്രഖ്യാപിക്കും വരെ, കുടുംബവൃത്തങ്ങളിലും സുഹൃത്തുക്കൾക്കിടയിലും ഈ വാർത്ത ഒതുങ്ങി നിന്നു.

6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 22 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും നിർമ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനും യുവതാരവുമായിരുന്ന ധനുഷും തമ്മിലുള്ള വിവാഹം എല്ലാ നിലയിലും വലിയ വാർത്തയായി. അക്കാലത്ത് ധനുഷ് ഇന്നത്തെയത്ര താരമല്ല. എന്നാൽ ഐശ്വര്യയുമായുള്ള വിവാഹത്തോടെ ധനുഷിന്റെ സിനിമാ ജീവിതം അസാമാന്യ വേഗതയിൽ മുന്നോട്ടു കുതിച്ചു.

ധനുഷുമായുള്ള ദാമ്പത്യജീവിതത്തിനൊപ്പം ഐശ്വര്യയും സിനിമയിൽ സജീവമായി. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും ധനുഷ് തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കൾ.

‘പതിനെട്ട് വർഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നിൽക്കുന്നു. ഈ യാത്ര വളർച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞങ്ങൾ രണ്ട് പാതയിലാണ് നിൽക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയിൽ പിരിയാൻ തീരുമാനിച്ചു. വ്യക്തിയെന്ന നിലയിൽ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങൾക്ക് വേണ്ട സ്വകാര്യത നൽകണം.’ വിവാഹ മോചനം സ്ഥിരീകരിച്ച് ധനുഷും ഐശ്വര്യയും സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെയാണ്.

ALSO READ

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ വയസ്സ് അറിയിച്ചത്, അന്ന് ഞാൻ കരഞ്ഞു: കാരണം വെളിപ്പെടുത്തി മീനാക്ഷി രവീന്ദ്രൻ

തങ്ങളുടെ ദാമ്പത്യത്തിലെ ഇഴയടുപ്പം കുറയുന്നതായുള്ള സൂചനകളൊന്നും ഇക്കാലത്തിനിടെ ഇരുവരും പ്രകടിപ്പിച്ചിരുന്നില്ല. ഇത്രയേറെ താരപ്രൗഢിയിൽ നിൽക്കുന്നതിനാലും ഇരുവരുടെയും കുടുംബങ്ങൾ തമിഴ് സിനിമയിലെ പ്രമുഖനിരയിലെ സാന്നിധ്യങ്ങളായതിനാലും ഒരു ചെറിയ തീപ്പൊരി പോലും ഗോസിപ്പ് കോളങ്ങളിൽ കത്തിപ്പടരുമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ ഇവരും ചുറ്റമുള്ളവരും ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ ഈ വാർത്ത സൃഷ്ടിച്ച ഞെട്ടൽ നിസ്സാരമല്ല.

ഇപ്പോൾ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. നല്ല സിനിമകൾക്കൊപ്പം കച്ചവട വിജയങ്ങളുടെയും ഭാഗമായി മുന്നോട്ടു പോകുന്ന തരത്തിലാണ് അദ്ദേഹം കരിയർ പരുവപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യയും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിൽ തന്നെയാണ്.

 

Advertisement