വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകൾ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്.
പൊതുവെ എല്ലാവരേയും തന്റെ കൗണ്ടറുകളിലൂടെ വീഴ്ത്തുന്ന ബിനു അടിമാലിയെ പോലും കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി പിന്നിലാക്കാറുണ്ട് ശ്രീവിദ്യ. ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയി ക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തിൽ ശ്രീവിദ്യയും അഭിനയിക്കുന്നുണ്ട്.
ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ശ്രീവിദ്യ റെഡ് എഫ്എമ്മിന്് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തന്നെക്കുറിച്ച് രസകരമായ കുറേ സത്യങ്ങളാണ് ശ്രീവിദ്യ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്റ്റാർ മാജിക്കിലേത് പോലെ തന്നെ രസകരമായ കൗണ്ടറുകളും തമാശകളും ഒക്കെയായിട്ടാണ് ശ്രീവിദ്യ മറുപടികൾ നൽകിയിരിക്കുന്നത്.
അഭിമുഖത്തിനിടെ റാപ്പിഡ് ഫയർ എന്ന റൗണ്ടിൽ ശ്രീവിദ്യയോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് എപ്പോഴാണ് അവസാനമായി ക്യൂ നിന്നത് എന്നായിരുന്നു. ബീവറേജിന് മുന്നിൽ എന്നായിരുന്നു ഇതിന് ശ്രീവിദ്യ തുടക്കത്തിൽ നൽകിയ മറുപടി. എന്നാൽ അല്ല, അല്ല ഞാൻ ബാറിൽ പോയി സാധനം വാങ്ങുന്ന ആളാണെന്നും തിരുത്തുകയായിരുന്നു.
അവസാനമായി ക്യൂ നിന്നത് വാക്സിൻ അടിക്കാൻ പോയപ്പോൾ ആശുപത്രിയിലാണെന്നും ശ്രീവിദ്യ വ്യക്തമാക്കുകയായിരുന്നു. അതേസമയം സെറ്റിൽ വച്ച് ചീ ത്ത വിളി കേൾക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, അത് എന്നും കേൾക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി നൽകിയത്. സ്റ്റാർ മാജിക്കിന്റെ ചിത്രീകരണത്തിനിടെ തനിക്ക് പലപ്പോഴും വഴക്ക് കേട്ടിട്ടുണ്ടെന്നാണ് ശ്രീവിദ്യ പറയുന്നത്.
ഷോയുടെ ഡയറക്ടറായ അനൂപേട്ടൻ എന്നും ചീ ത്ത വിളിക്കുമായിരുന്നു എവന്നാണ് താരം പറയുന്നത്. ആദ്യമൊക്കെ ചീത്ത വിളിക്കുന്നത് കേൾക്കുമ്പോൾ തനിക്ക് കുറച്ച് നാണക്കേട് തോന്നുമായിരുന്നുവെങ്കിലും ഇപ്പോൾ അത് ശീലമായെന്നും അതിനാൽ മൈന്റ് ചെയ്യാറില്ലെന്നും പറഞ്ഞ ശ്രീവിദ്യ ചീ ത്ത വിളി കേട്ടില്ലെങ്കിലാണ് അത്ഭുതമെന്നും സ്വതസിദ്ധമായ ചിരിയോടെ പറയുകയാണ്.
സിനിമയുടെ പേര് സത്യം മാത്രമേ ബോധിപ്പിക്കൂവെന്നാണെങ്കിലും ജീവിതത്തിൽ തനിക്ക് സത്യം മാത്രം ബോധിപ്പിക്കാൻ കഴിയില്ലെന്നും ആവശ്യത്തിന് കള്ളത്തരങ്ങൾ പറയുന്നയാളാണ് താനെന്നുമായിരുന്നു ശ്രീവിദ്യയുടെ മറുപടി. പിന്നാലെ താൻ സ്റ്റാർ മാജിക്കിൽ വച്ച് ഏറ്റവും കൂടുതൽ തവണ പറഞ്ഞിട്ടുള്ള കള്ളം ഏതാണെന്നും ശ്രീവിദ്യ മനസ് തുറക്കുന്നുണ്ട്.
സെറ്റിലിരുന്ന് ഉറക്കം തൂക്കുന്നത് കാണുമ്പോൾ, അനൂപേട്ടൻ വിളിച്ച് ചോദിക്കു, ഉറക്കമാണോ ശ്രീവിദ്യാ എന്ന്. ഹേയ് ഇല്ല അനൂപേട്ടാ എന്ന് പറയും. ഏറ്റവും അധികം പറഞ്ഞ കള്ളവും അതാണെന്നും അത് സ്ഥിരം സംഭവമാണെന്നും ശ്രീവിദ്യ പറയുന്നു. ശ്രീവിദ്യയെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട സ്റ്റാർ മാജിക് താരമാണ് അനു.
താനും അനുവും കൂടെ ലുലു മാളിൽ പോയപ്പോഴുണ്ടായ രസകരകമായൊരു സംഭവവും ശ്രീവിദ്യ വെളിപ്പെടുത്തുന്നുണ്ട്. താനും അനുവും ഒരുമിച്ച് ലുലു മാളിൽ പോയിരുന്നു. അവിടെ വച്ച് ചിലർ ഫോട്ടോ എടുക്കാനായി അരികിലെത്തുക ആയിരുന്നു. അപ്പോൾ അനു ഫോട്ടോ ഒക്കെ എടുക്കാം പക്ഷെ തങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണെന്ന് പറയുകയായിരുന്നു.
എന്നാൽ അത് പറച്ചിൽ മാത്രമായിരുന്നില്ല. ഫോട്ടോ എടുത്ത ശേഷം അവരെ കൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിച്ച ശേഷമാണ് അനു വിട്ടതെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. പിന്നാലെ സ്റ്റാർ മാജിക് ഫ്ളോറിലെ എല്ലാവരെയും കൊണ്ട് ഞാൻ തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിച്ചുവെന്നാണ് ശ്രീവിദ്യ പറയുന്നത്.
എത്ര വലിയ നടി ആയാലും യൂട്യൂബ് ചാനൽ വിടില്ല എന്നും, അത് തന്റെ മെയിൻ വരുമാനമാണെന്നുമാണ് ശ്രീവിദ്യ പറയുന്നു.