അതൊക്കെ വെറുതെ പറയുന്നതാണ്, അമ്മ സംഘടനയ്ക്ക് എതിരെ ആഞ്ഞടിച്ച് പത്മപ്രിയ

111

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാഴ്ച എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പത്മ പ്രിയ. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച നടി പക്ഷേ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല.

ഇപ്പോഴിതാ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെ നടി പത്മപ്രിയ. നടിയെ ആ ക്ര മി ച്ച കേസിൽ അമ്മ സംഘടന അതിജീവിതയ്ക്കൊപ്പമെന്ന് പറയുന്നത് വെറുതെയാണെന്ന് പത്മപ്രിയ പറഞ്ഞു.

Advertisements

ഈ കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ സംഘടന പറയുന്നതിൽ കാര്യമുള്ളൂ. പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.

Also Read
എന്റെ കല്യാണത്തിന് സ്വർണം വേണ്ടാ ഉപ്പാ എന്ന് ഷെഹന ഷെറിൻ, മകളുടെ ആഗ്രഹം പോലെ നിർധന കുടുംബങ്ങൾക്ക് 21 സെന്റ് സ്ഥലം ദാനം ചെയ്ത് അന്ത്രു, കൈയ്യടിച്ച് നാട്ടുകാർ

അതേസമയം നടിക്ക് നീതി തേടി ഇന്നലെ ഡബ്ല്യുസിസി അംഗങ്ങൾ വനിത കമ്മീഷനെ കണ്ടു. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷൻ സിറ്റിങ്ങിനിടെയാണ് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് സംഘം വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം.

പാർവതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരൻ, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്. ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റിപ്പോർട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ നീക്കം.

Also Read
ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒ ആണ് സേവാഭാരതി, ഒഴിച്ചുനിർത്താൻ പറ്റില്ല; മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

Advertisement