കല്യാണം കഴിച്ചത് ചെറിയ പ്രായത്തിൽ, കൊച്ചുപിള്ളേരെ വിനോദ യാത്രയ്ക്ക് വിട്ടത് പോലെയായിരുന്നു അത്, മക്കൾ പോലും അതേ കുറിച്ച് ചോദിക്കാറുണ്ട്: നടി പൂർണിമ ഇന്ദ്രജിത്ത്

362

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും മുക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം ഇന്ന് സിനിമയിലും സോഷ്യൽ മീഡിയകളിലും ഒക്കെയായി നിറഞ്ഞു നിൽക്കുകയാണ്.

ഈ പ്രമുഖ താരകുടുംബത്തിലെ അംഗങ്ങളായ താരങ്ങൾ ഇപ്പോൾ മക്കളെയും സിനിമയിലേക്ക് എത്തിച്ചിരിക്കുയാണ്. പാട്ടും അഭിനയവുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് കുടുംബം. സുകുമാരന്റെ മൂത്തമകനും നടനുമായ ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ നടി പൂർണിമയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്.

Advertisements

ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന പൂർണിമ ഇപ്പോൾ തിരിച്ച് വരവ് നടത്തിയിരുന്നു. വീണ്ടും സിനിമകളിൽ സജീവമാവാനും ബിസിനസിൽ ശ്രദ്ധിക്കാനും ഒക്കെയാണ് പൂർണിമ ശ്രമിക്കുന്നത്.

Also Read
അതിന്റെയൊക്കെ ആവശ്യകത നിങ്ങൾക്ക് പിന്നിട് മനസ്സിലാരും: ലിപ് ലോക്കിനെ കുറിച്ചും, ഇഴുകി ചേർന്നതിനെ കുറിച്ചും ചോദിച്ചപ്പോൾ അനുപമ പരമേശ്വരൻ പറഞ്ഞത് കേട്ടോ

ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു പൂർണിമ. വൈറസ് എന്ന സിനിമയിലൂടെയാണ് നടി വീണ്ടും തിരിച്ച് വന്നത്. ശേഷം തുറമുഖം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. വൈകാതെ ആ സിനിമയും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ പറയുകയാണ് പൂർണിമ. ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ചതിന്റെ കാരണത്തെ കുറിച്ചും പിന്നീട് സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചും ഒക്കെയാണ് പൂർണിമ പറയുന്നത്.

വെറും ഒന്നര വർഷമേ പൂർണിമ സിനിമയിൽ ഉണ്ടായിരുന്നുള്ളു. അതിനിടയിൽ ഇന്ദ്രജിത്തിനെ കണ്ടുമുട്ടുകയും പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്തിനാണ് അമ്മ നേരത്തെ വിവാഹം കഴിച്ചതെന്ന് മക്കൾ ചോദിക്കാറുണ്ട്. അന്നത് ശരിയായി തോന്നിയത് കൊണ്ടാണെന്നാണ് പൂർണിമ പറയുന്നത്.

വിവാഹം കഴിക്കുമ്പോൾ ഇന്ദ്രന് 22 വയസും എനിക്ക് 23 വയസുമാണ്. കൊച്ചുപിള്ളേരെ വിനോദയാത്രയ്ക്ക് വിട്ടത് പോലെയായിരുന്നു. അന്ന് 25000 രൂപയാണ് എന്റെ ബാങ്ക് ബാലൻസ്. ഇന്ദ്രന് കുറച്ച് കൂടുതലുണ്ട്. അപ്പോഴെക്കും ഇന്ദ്രൻ അഭിനയിച്ച് തുടങ്ങിയിരുന്നു.

അവിടുന്ന് കുടുംബത്തിന്റെ അടിത്തറയും സാമ്പത്തിക ഭദ്രതയും എല്ലാം പടിപടിയായി ഓരോന്ന് ഉണ്ടാക്കി എടുത്തു. പ്രണയം ഓരോ പ്രായത്തിലും ഓരോന്ന് അല്ലേ. അതുകൊണ്ട് നമ്മൾ അതുമായി ചേർത്ത് വെക്കുന്ന അർഥവും അതുപോലെ ഇരിക്കും. ഇരുപത് വയസിൽ തോന്നുന്ന പ്രണയത്തോട് ചേർത്ത് വെക്കുന്നതാവില്ല നാൽപതിലെ പ്രണയം.

സ്റ്റേയിങ് ഇൻ ലവ് എന്ന് പറയുന്നതൊരു ആശയമാണ്. എസ്റ്റേറ്റ് ഓഫ് മൈൻഡ്. അതൊരു തുടർച്ചയായ പരിശ്രമമാണ്. ഇന്ദ്രനും താനും ഒരുമിച്ചിട്ട് ഇരുപത്തിയൊന്ന് വർഷായെന്നാണ് പൂർണിമ പറയുന്നത്. സഹോദരങ്ങളെ പോലെയുള്ള ഫീലാണ് ഞങ്ങൾക്കിപ്പോൾ.

Also Read
വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പതിയെ അതും ചെയ്ത് തുടങ്ങി, പക്ഷേ ഞങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്, മുൻ കാമുകനെ കുറിച്ച് സണ്ണി ലിയോൺ

കാലം ചെല്ലുമ്പോൾ അങ്ങനെ വരുമായിരിക്കും. അവർ നമ്മുടെ ശീലത്തിന്റെ ഭാഗമാകും. നീണ്ട കാലയളവിൽ ബന്ധത്തിൽ അതേ ആവേശം കണ്ടെത്തുത എന്നത് സ്വാഭാവികമായി ബുദ്ധിമുട്ടായി തീരും. പിന്നെ ഒരു ഒഴുക്കിലങ്ങനെ പോവും. മക്കൾ വലുതായപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തങ്ങളും കൂടി. അതിലൂടെ പക്വതയും.

ഭാര്യയും ഭർത്താവും എന്നതിലുപരി ഞങ്ങൾ രണ്ട് വ്യക്തികളാണെന്ന് മനസിലാക്കുന്നു. എന്റെ തലയിലുള്ള കലഹങ്ങളോട് അദ്ദേഹത്തിനോ എനിക്ക് തിരിച്ചോ പൊരുതാൻ പറ്റില്ല. പക്ഷേ അത് മനസിലാക്കാനും ആ പേഴ്സണൽ സ്പേസ് ബഹുമാനിക്കാനും ശ്രമിക്കാറുണ്ട്. ഞങ്ങൾ ഒരിക്കലും പെർഫെക്ട് കപ്പിൾ ആവാൻ തീരുമാനിച്ചവരല്ല.

പകരം ഹാപ്പി കപ്പിളായി ജീവിക്കു എന്ന് മാത്രമേ ചിന്തിക്കുന്നുള്ളു എന്നുമാണ് പൂർണിമ പറയുന്നത്. അതേ സമയം പൂർണിമ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാത്തതിന്റെ കാരണവും നടി പറഞ്ഞിരുന്നു. അന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞാൽ പിന്നെ സിനിമ തേടി വരില്ല.

അവരുടെ വിവാഹം കഴിഞ്ഞത് കൊണ്ട് ഇനി അഭിനയിക്കാൻ വരില്ലെന്ന് സിനിമാ ഇൻഡസ്ട്രി തന്നെയങ്ങ് തീരുമാനിക്കും. പിന്നെ നമുക്ക് അഭിനയിക്കാൻ താൽപര്യമുള്ള കഥകളും ഉണ്ടാവില്ല. മാത്രമല്ല കല്യാണം കഴിഞ്ഞതോടെ ഇന്ദ്രൻ ഷൂട്ടിങ്ങിന്റെ തിരക്കുകളിലായി. വൈകാതെ കുഞ്ഞുങ്ങൾ ഉണ്ടായി. ആരെങ്കിലും ഒരാൾ ഉത്തരവാദിത്തം എടുക്കേണ്ടത് കൊണ്ട് താൻ മാറി നിന്നതായി പൂർണിമ പറയുന്നു.

Also Read
മമ്മൂട്ടിയോട് ഞാൻ പിണക്കമായത് കൊണ്ടാവും സുറുമിയും ഇപ്പോൾ എന്നോട് മിണ്ടുന്നില്ല; അനുഭവം പങ്കുവെച്ച് പ്രമുഖ കലാകാരാൻ

Advertisement