യുവ താരങ്ങളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
പക്ഷേ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം പ്രചരണങ്ങൾ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയ്യേറ്ററിൽ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ.
ALSO READ
ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗൺ, സൺഡേ കർഫ്യൂ, നൈറ്റ് കർഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ എത്തുമെന്നും വിനീത് പറഞ്ഞു.
റിലീസ് മാറ്റിവെച്ചു എന്ന വാർത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റെന്നുമാണ് വിനീത് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ALSO READ