വീട്ടിൽ ഭർത്താവും താനും മാത്രം; ഗർഭകാലത്തെ രസകരമായ സംഭവങ്ങളെ കുറിച്ച് നടി ആതിര മാധവ്

136

ടെലിവിഷൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയൽ. ഈ സീരിയൽ പോലെ തന്നെ ഇതിനെ കഥാപാത്രങ്ങളും അത് അവതരിപ്പിക്കുന്ന താരങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ ആയിരുന്നു.

അതേ സമയം കുടുംബവിളക്ക് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി കൊണ്ടാണ് നടി ആതിര മാധവ് സീരിയലിൽ നിന്നും പിന്മാറിയത്. ഗർഭിണിയായതോട് കൂടി സീരിയലിൽ കൂടുതൽ വർക്ക് ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നതോട് കൂടിയാണ് നടി പിന്മാറിയത്. തന്റെ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ആണ് താൻ അമ്മയാവാൻ പോവുകയാണ് എന്ന കാര്യം ആതിര വെളിപ്പെടുത്തിയത്.

Advertisements

അന്ന് മുതൽ സീരിയലിൽ തുടരുമോ എന്ന ചോദ്യങ്ങളും ഉയർന്ന് വന്നിരുന്നു. വൈകാതെ പുതിയ അനന്യയെ പരിചയപ്പെടുത്തി കൊണ്ട് താൻ പിന്മാറിയതായി ആതിര വെളിപ്പെടുത്തി. ശേഷം യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവെച്ചിരുന്നത്. ഏറ്റവും പുതിയതായി ഡേ ഇൻ മൈ ലൈഫ് വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

രസകരമായ കാര്യം ഇത്തവണ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്ന സാഹചര്യത്തെ എങ്ങനെ മറികടക്കാം എന്നത് കൂടിയാണ് ആതിര കാണിച്ചിരിക്കുന്നത്. വീട്ടിൽ അമ്മയൊന്നും ഇല്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞാൽ എന്താവും അവസ്ഥ എന്ന് തിരിച്ചറിയാനുള്ള പരിശ്രമത്തിലായിരുന്നു താനും ഭർത്താവും കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ശ്രമിച്ചിരുന്നത്.

Also Read
ഉണ്ണി മുകുന്ദനെ അപമാനിച്ച് കമന്റിട്ടവന് കിടിലൻ മറുപടി കൊടുത്ത് നാദിർഷ, കൈയ്യടിച്ച് ആരാധകർ

അതിന്റെ ഭാഗമായി വീട്ടിലെ ജോലികൾ എല്ലാം ചെയ്യാൻ ആതിര ശ്രമിക്കുന്നതും വീഡിയോയിൽ കാണിച്ചിരുന്നു. ഭക്ഷണം പാചകം ചെയ്യുകയും അത് കഴിച്ചതിന് ശേഷം വിശ്രമിക്കുകയും ഒക്കെ ചെയ്യുന്നതിലൂടെയാണ് നടിയുടെ ഒരു ദിവസം കടന്ന് പോവുന്നത്. രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് ആതിര എഴുന്നേറ്റ് വരുന്നത്. രാവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ബ്രേക്ക് ഫാസ്റ്റും ലേശം വൈകിയെന്ന് നടി സൂചിപ്പിക്കുന്നു.

പിന്നെ വിശപ്പ് കൊണ്ടുള്ള തത്രപ്പാടായിരുന്നു. ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ചു. അതിന് ശേഷം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിലേക്ക് കടന്നു. നല്ലൊരു അഭിനേത്രി എന്നതിനൊപ്പം താൻ നല്ലൊരു പാചകക്കാരി കൂടിയാണെന്ന് തെളിയിക്കാനും പുതിയ ഡേ ഇൻ മൈ ലൈഫ് വീഡിയോയിലൂടെ ആതിരയ്ക്ക് സാധിച്ചിരുന്നു.

പാചക പരീക്ഷണങ്ങളിൽ നിറവയറുമായി തന്നെ നടക്കേണ്ടി വരുന്നത് കാണുമ്പോഴുള്ള ആകുലതകളും ചിലർ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ പങ്കുവെച്ചിരുന്നു. പാചകത്തിനൊപ്പമുള്ള വാചകവും കണ്ടിരിക്കാൻ രസമുണ്ടെന്നാണ് ചിലർ പറയുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം പുറത്ത് പോകണം എന്നൊക്കെ രാവിലെ പറഞ്ഞുവെങ്കിലും അതൊന്നും നടന്നിട്ടില്ല.

ഉച്ച ഭക്ഷണം ഉണ്ടാക്കുന്നത് വരെ മാത്രമേ സത്യത്തിൽ വീഡിയോയിൽ ഉള്ളൂ. അത് കഴിഞ്ഞ് വിശ്രമമാണെ ന്നാണ് ആതിര പറയുന്നത്. ഒന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റയ്ക്കുള്ള അഞ്ച് ദിവസങ്ങൾ എടുത്തതാണ് എങ്കിലും അത്ര ബോർ അടിക്കാതെ അതങ്ങ് പോയെന്നാണ് ആതിര പറയുന്നത്. വീട്ട് പണികളൊക്കെ എടുത്ത് മടുത്തു എന്നത് മാത്രമാണ് ഒരു പ്രശ്നമായി തോന്നിയത്. എപ്പോഴും എല്ലാവർക്കും ഒപ്പം ഇരുന്ന് ശീലിച്ച് പോയി. അതാണ് തനിക്ക് ഇഷ്ടമുള്ളതും.

Also Read
തന്റെ പേരിൽ പ്രചരിക്കുന്നത് എല്ലാം വെറും കെട്ടുകഥകൾ; ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു: വെളിപ്പെടുത്തലുമായി നടി ഭാമ

പക്ഷെ ഇങ്ങനൊരു സാഹചര്യത്തിൽ ഒറ്റയ്ക്ക് ആയി പോയാൽ എന്താവും അവസ്ഥയെന്ന് തനിക്ക് അറിയണമെന്ന് ഉണ്ടായിരുന്നതായും ആതിര വ്യക്തമാക്കുന്നു. കുടുംബവിളക്കിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിന് ജനപ്രീതി നേടി കൊടുക്കുന്നത്. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും നടി അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

Advertisement