ശരീരഭാരം കുറച്ച രഹസ്യം ആരാധകരുമായി പങ്കുവെച്ച് നടി ശിൽപ ബാല. യൂട്യൂബ് വീഡിയോയിലൂടെയാണ് നടി ഒരു മാസം കൊണ്ട് 5 കിലോ കുറച്ചതിന്റെ ടിപ്സ് പങ്കുവെച്ചത്. 84 കിലോയിൽ നിന്ന് 79 കിലോയിലേയ്ക്കാണ് നടി എത്തിയത്. താൻ നോക്കിയ ഡയറ്റും വർക്ഔട്ടുമെല്ലാം യുട്യൂബ് ചാനലിലൂടെയാണ് താരം തുറന്നു പറയുന്നുണ്ട്.
ആരോഗ്യകരമായ രീതിയിലാണ് ശിൽപ ഭാരം കുറച്ചിരിക്കുന്നത്. മൂന്ന് ദിവസം പട്ടിണി കിടന്നാൽ വെയ്റ്റ് കുറയില്ലേ, ഇത്രയ്ക്ക് കഷ്ടപ്പെടേണ്ടതുണ്ടോ എന്നു ചോദിക്കുന്നവരുമുണ്ട്. ഇവർക്കുള്ള മറുപടി കൂടിയാണ് നടിയുടെ ഈ വീഡിയോ. പട്ടിണി കിടന്ന് കുറയ്ക്കുന്ന വെയ്റ്റ് അതേ പോലെ തന്നെ തിരിച്ചു വരുമെന്ന് മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ശിൽപ പറയുന്നു.
ഒരുപാട് പഞ്ചസാര ഇട്ട് ഒരു ബക്കറ്റ് നിറയെ ചായ കുടിക്കുന്ന ആളായിരുന്നു, അത് പൂർണമായും ഒഴിവാക്കി. ഇരട്ടത്താടിയും ചാടിയ വയറുമെല്ലാം മാറിക്കിട്ടിയെന്നും താരം പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ഇരയ്ക്ക് വേണ്ടി തുടക്കം മുതൽ ശബ്ദമുയർത്തിയ താരങ്ങളിൽ ഒരാളാണ് ശിൽപ.
അതിജീവനത്തിലേയ്ക്കുള്ള യാത്രയെ കുറിച്ച് തുറന്നെഴുതിയ നടിക്കായി സിനിമാ ലോകം ഒന്നടങ്കം പിന്തുണ അറിയിച്ചപ്പോൾ വെറും വാക്കുകളല്ല, അവൾക്ക് വേണ്ടി പോരാടമെന്നും നടി ശിൽപ ബാല വ്യക്തമാക്കിയിരുന്നു
നടിയുടെ ഡയറ്റ് വായിക്കാം;
പ്രാതലിനു മുൻപായി വെയ്ക്ക് അപ് ഡ്രിങ്ക് കുടിക്കും. തലേ ദിവസം പത്ത് ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു വയ്ക്കും. പിറ്റേദിവസം രാവിലെ ഈ വെള്ളവും മുന്തിരിയും കഴിക്കും. അരിയാഹാരവും പഞ്ചസാരയും പൂർണമായും ഒഴിവാക്കി. നമ്മൾ എന്താണ് കഴിക്കുന്നതെന്നു പേഴ്സണൽ ന്യൂട്രീഷനിസ്റ്റിനെ അറിയിക്കുകയും വേണം.
വെയ്ക്ക് അപ് ഡ്രിങ്കിനു ശേഷം. ഞാൻ ചേർന്ന ഗ്രൂപ്പിൽ നിന്ന് അയച്ചു തരുന്ന വർക്ഔട്ട് ചിത്രങ്ങൾ നോക്കി ആ വ്യായാമമെല്ലാം ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ യൂട്യൂബിലെ വിഡിയോസോ സൂംബാ ഡാൻസ് വിഡിയോസോ എയ്റോബിക്സിന്റെ വിഡിയോസോ ഒക്കെ കണ്ട് വീട്ടിലിരുന്ന് 20 മിനിറ്റോളം അതു ചെയ്യാറുണ്ട്.