വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മമിത ബൈജു. ഓപ്പറേഷൻ ജാവ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മമിത ഇപ്പോൾ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളി ആരാധകരുടെ സൂപ്പർ സോനയായി മാറിയിരിക്കുകയാണ്.
അനശ്വര രാജൻ സൂപ്പർ ശരണ്യ എന്ന ടൈറ്റിൽ റോളിലെത്തിയ സിനിമയിൽ മമിതയുടെ പ്രകടനത്തിന് ലഭിച്ചത് നിറ കയ്യടികളാണ്. സൂപ്പർ ശരണ്യയിൽ കോളേജ് വിദ്യാർത്ഥിയായിട്ടാണ് മമിത എത്തുന്നത്. ഈ ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് മമിത ഇപ്പോൾ.
തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പർ ശരണ്യ. അനശ്വര രാജൻ, മമിത ബൈജു, അർജുൻ അശോകൻ, നസ്ലെൻ കെ ഗഫൂർ, സജിൻ ചെറുകയിൽ, വിനീത് വിശ്വം, വിനീത് വാസുദേവൻ, ബിന്ധു പണിക്കർ, സ്നേഹ ബാബു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഗിരീഷ് തന്നെയാണ് സിനിമയുടെ തിരക്കഥയും.
ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞ് രംഗത്ത് എത്തയിരിക്കുകയാണ് മമിത ബൈജു. ജീവിതത്തിലെ പല രസകരമായ ഓർമ്മകളും താരം തുറന്ന് പറയുന്നുണ്ട്. ചിരിച്ച് ചിരിച്ച് കൺട്രോൾ പോയ സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇടയ്ക്കിടെ അത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട് എന്നായിരുന്നു മമിതയുടെ മറുപടി. ജീവിതത്തിൽ തനിക്ക് ഇതുവരെ സപ്ലി കിട്ടിയിട്ടില്ലെന്നും വെള്ളമടിയ്ക്കുന്ന ശീലമില്ലെന്നും മമിത അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നുണ്ട്.
ഫ്രഡ്‌സിനെ പ്രാങ്ക് ചെയ്യാറുണ്ടെന്നും അതുപോലെ തിരിച്ചും പണി കിട്ടാറുണ്ടെന്നും മമിത പറയുന്നു. ചമ്മിയാലോ എന്ന് ഓർത്ത് ചില സാഹചര്യങ്ങളിൽ അറിയാത്ത കാര്യങ്ങളും അറിയാം എന്ന ഭാവത്തിൽ ഇരുന്നിട്ടുണ്ടെന്ന് മമിത പറയുന്നു. അതേസമയം വലിയ പൊളിയായി നടന്ന് ഉരുണ്ട് വീണ് നാണം കെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് നാണംകെട്ട അവസരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മമിത പറഞ്ഞത്.
പിന്നാലെയാണ് താരം തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്. മിക്കവരേയും പോലൊരു സ്‌കൂൾ കാല ക്രഷ് കഥ പറയാൻ മമിതയ്ക്കും ഉണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. പറയാതെ പോയ പ്രണയമായിരുന്നു അത്. പ്രണയം പറഞ്ഞിട്ടില്ലെങ്കിലും ഒരുപാട് സന്തോഷങ്ങൾ എനിക്ക് നൽകിയിട്ടുണ്ടെന്നാണ് മമിത പറുന്നത്. അത് ആ പ്രായത്തിൽ തോന്നിയ ഒരു ക്രഷ് ആണ്.
പക്ഷെ അതേ കുറിച്ചുള്ള ഓർമകൾ ഭയങ്കര മനോഹരമായി തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. വളരെ മനോഹരമായിരുന്നു ആ ദിവസങ്ങൾ എന്നാണ് മമിത പറയുന്നത്. പിന്നീട് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോാൾ ഒരു പ്രണയം പൊട്ടിയിട്ടുണ്ടെന്നും മമിത തുറന്നു പറഞ്ഞു. അതേസമയം താൻ ഇപ്പോൾ സിംഗിൾ ആണെന്നും മമിത വ്യക്തമാക്കി.
ഇന്ന് ഒരുപാട് ആരാധകരുള്ള നടിയാണ് മമിത. സൂപ്പർ സോനയുടെ ലുക്കും ആറ്റിറ്റൂഡുമൊക്കെ വൻ കയ്യടി നേടുന്നു. എന്നാൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ തനിക്ക് പണ്ട് അരക്ഷിതത്വം തോന്നിയിട്ടുണ്ടെന്നാണ് മമിത പറയുന്നത്.പണ്ടൊക്കെ സൗന്ദര്യത്തിന്റെ കാര്യത്തിൽ അരക്ഷിതത്വം തോന്നിയിട്ടുണ്ട്. അതിന് പ്രധാന കാരണം സിനിമയാണെന്നും താരം തുറന്നു പറയുന്നു.
ചില സിനിമ നടിമാരെ കാണുമ്പോൾ, എന്റെ കോലം എന്താ ഇങ്ങനെ എന്ന് തോന്നുമായിരുന്നു. എന്നാൽ ഞാനും സിനിമ നടി ആ ശേഷം ആ ചിന്ത മാറിയെന്നാണ് മമിത പറയുന്നത്. ഞാൻ എങ്ങിനെയാണോ അങ്ങനെ തന്നെ കാണാൻ പൊളിയാണ് എന്നതാണ് ഇപ്പോഴത്തെ ലൈൻ എന്നും താരം വ്യക്തമാക്കുന്നു. താൻ നഷ്ടങ്ങളെ കുറിച്ചോർത്ത് ഒരിക്കലും വിഷമിക്കാറില്ല, നമുക്ക് കിട്ടാനുള്ളത് കിട്ടും എന്നതാണ് തന്റെ വിശ്വാസം എന്നും മമിത അഭിപ്രായപ്പെടുന്നു.
താരങ്ങൾക്ക് പലപ്പോഴും തലവേദനയായി മാറുന്നതാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. എന്നാൽ താൻ കമന്റുകൾ കണ്ട് കരയാറില്ലെന്നാണ് മമിത പറയുന്നത്. പക്ഷെ വെറുതേ ഇരുന്ന് മറ്റൊരാളെ താഴ്ത്തിക്കെട്ടാൻ വേണ്ടി മനപൂർവ്വം പറയുന്ന ചില കമന്റുകൾ കാണുമ്പോൾ സങ്കടം വരാറുണ്ടെന്നും താരം പറയുന്നു. പെട്ടന്ന് ദേഷ്യം വരുന്ന ആളല്ല. വീട്ടുകാരോടും ഫ്രണ്ട്‌സിനോടും അല്ലാതെ പുറത്ത് ആരോടും തല്ലു കൂടാറില്ലെന്നും മമിത കൂട്ടിച്ചേർക്കുന്നു.