ഐഡിയ സാറ്റാർ സിങർ എന്ന് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഗായകനാണ് ഇമ്രാൻ ഖാൻ. ഷോയ്ക്ക് ശേഷം ഏറെ നാളുകൾക്ക് ശേഷം ശരീരഭാരം കാരണം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരുന്നു. പിന്നീട് ചികിത്സയിലൂടെയാണ് വണ്ണം കുറച്ചതെന്നും ഇമ്രാൻ ഖാൻ അന്ന് വെളിപ്പെടുത്തിയിരുന്നു.
തടി കൂടിയതിനാൽ കാലങ്ങളോളം ഇരുന്ന് ഉറങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. സ്വന്തമായി അദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനലുണ്ട്. അതിലൂടെ തന്റെ സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഈ വീഡിയോ എല്ലാം വൈറൽ ആകാറുമുണ്ട്. അടുത്തിടെയായിരുന്നു ഇമ്രാൻ വിവാഹിതനായത്. പെട്ടെന്നുള്ള വിവാഹമായതിനാൽ എല്ലാവരേയും അറിയിക്കാനോ ക്ഷണിക്കാനോ കഴിഞ്ഞില്ലെന്നും ഇമ്രാൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹത്തിന് ശേഷമുള്ള വിശേഷം പങ്കുവെയ്ക്കുകയാണ് ഇമ്രാൻ .വിവാഹ ആലോചന നടന്ന സമയത്ത് തടിയെക്കുറിച്ച് പലരും പറഞ്ഞിരുന്നു. തടി പ്രശ്നമാണെന്ന് തന്നെ പലരും തുറന്നു പറഞ്ഞിരുന്നു. നിനക്ക് പെൺകുട്ടിയെ കിട്ടില്ല എന്ന് പറഞ്ഞവർ വരെയുണ്ടെന്നും ഇമ്രാൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ആഗ്രഹിച്ച പോലെയൊരു പെൺകുട്ടിയെ തന്നെയാണ് വധുവായി കിട്ടിയിരിക്കുന്നതെന്നും ഇമ്രാൻ പറയുന്നു.
ഡയറ്റീഷ്യനായി ജോലി ചെയ്യുകയായിരുന്നു സെഹ്റു. വിവാഹ ശേഷം ന്യൂട്രീഷ്യനിസ്റ്റായി ജോലി ചെയ്യുന്നുണ്ട്. ഒരു മാസത്തിനു ള്ളിലാണ് വിവാഹം തീരുമാനിച്ചത്. ഇപ്പോഴിതാ ഭാര്യ തനിക്ക് നൽകിയ സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. യൂട്യൂബ് ചാനലിൽ 250 കെ സബ്സ്ക്രൈബേഴ്സിനെ കിട്ടിയ സന്തോഷവും അദ്ദേഹം പങ്കിട്ടിരുന്നു.
ഗിഫ്റ്റായി പുതിയൊരു കാർ എടുക്കാമെന്നായിരുന്നു പറഞ്ഞത്. ഇപ്പോൾ സെക്കൻഹാൻഡ് വണ്ടി എടുത്തിട്ട് പുതിയത് നമുക്ക് പിന്നീട് മേടിക്കാമെന്നായിരുന്നു ഞാൻ പറഞ്ഞതെന്നായിരുന്നു ഇമ്രാൻ പറഞ്ഞത്. കണ്ണും മനസും നിറഞ്ഞ അവസ്ഥയാണ്. എല്ലാത്തിനും ഇപ്പോൾ ഭാര്യയും കൂടെയുണ്ട്. യൂട്യൂബ് ചാനലിലൂടെയായി ഇനി ഞങ്ങൾ കൂടുതൽ സജീവമായുണ്ടാവുമെന്നും ഇമ്രാൻ അറിയിച്ചിരുന്നു.
ഐ 20 ആയിരുന്നു ഇമ്രാനായി സെഹ്റു നൽകിയത്. നിരവധി പേരാണ് ഇവർക്ക് ആശംസ അറിയിച്ചിട്ടുള്ളത്. കമന്റുകൾക്കെല്ലാം ഇമ്രാൻ മറുപടി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 18നായിരുന്നു ഇമ്രാനും സെഹറുവും വിവാഹിതരാവുന്നത്. തന്നെ മനസിലാക്കുന്ന തന്റെ പാട്ടുകളിഷ്ടപ്പെടുന്നയാളെ ജീവിതപ്പാതിയായി കിട്ടിയതിൽ സന്തോഷവാനാണ് ഇമ്രാൻ.
കുടുംബസുഹൃത്തുക്കളായിരുന്നു സെഹറുവിന്റെ ആലോചന കൊണ്ടുവന്നത്. ആലുവ സ്വദേശിനിയാണ് സെഹറു. വീട്ടുകാർക്ക് താൽപര്യമുണ്ടെന്നറിഞ്ഞതോടെയാണ് ഞങ്ങൾ സംസാരിച്ചത്. രണ്ടാൾക്കും ഇഷ്ടമായതോടെയാണ് വിവാഹം തീരുമാനിക്കുകയായിരുന്നു എന്ന് ഇമ്രാൻ പറയുന്നു. ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ സെഹറു മുൻപൊരു ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ സ്വന്തമായി ചെയ്യുന്നുണ്ട്.
തന്നെ മനസിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നൊരാളായിരിക്കണം ഭാര്യയായി വരേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ പാഷനും ജോലിയും എല്ലാം മനസിലാക്കിയിട്ടുണ്ട് സെഹറു. ഡയറ്റീഷ്യനായതിനാൽ തടിയെക്കുറിച്ച് കൂടുതൽ വിശദമായും സെഹറു മനസ്സിലാക്കിയിട്ടുണ്ട്. ആഗ്രഹിച്ചത് പോലൊരാളെത്തന്നെയാണ് വധുവായി ലഭിച്ചതെന്നും ഇമ്രാൻ നേരത്തെ പറഞ്ഞിരുന്നു.