എ.എം.എം.എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല ; മമ്മൂട്ടിയെയും മോഹൻലാലിനെയും പരിഹസിച്ച് എൻഎസ് മാധവൻ

101

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിയ നടിക്ക് പിന്തുണ പോസ്റ്റിട്ട നടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും പരിഹസിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ.

നടിയെ ആ ക്ര മി ച്ച കേസിൽ പ്ര തി ചേർക്കപ്പെട്ട നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ (AMMA) നിന്ന് പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടിട്ടും കാര്യമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertisements

ALSO READ

നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ ; നടിയെ ആക്രമിച്ച കേസിൽ മനസ് തുറന്ന് രഞ്ജു രഞ്ജിമാർ

‘എ.എം.എം.എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല’ എന്നായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ കടന്നുപോന്ന വഴികളെ കുറിച്ചും തനിക്ക് പിന്തുണ നൽകി ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടുമായിരുന്നു അ ക്ര മ ത്തെ അതിജീവിച്ച നടിയുടെ പോസ്റ്റ്.

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അ തി ക്ര മ ത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

ALSO READ

തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് എട്ടിന്റെ പണി നൽകി വൈഗ റോസ്

കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു.

നടിയുടെ കുറിപ്പിന് പിന്തുണയുമായി ആദ്യമെത്തിയത് പൃഥ്വിരാജും, ടൊവിനോ തോമസുമായിരുന്നു. തുടർന്ന് മഞ്ജു വാര്യർ, ബാബുരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സംയുക്ത മേനോൻ, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെൻ, പാർവ്വതി തിരുവോത്ത്, നിമിഷ സജയൻ, തുടങ്ങി നിരവധി പേരാണ് അ ക്ര മം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. സോഷ്യൽ മീഡിയയിലും നിരവധി പേർ നടിയ്ക്ക് പിന്തുണയമായി രംഗത്ത് എത്തി.

പിന്നീട് മമ്മൂട്ടിയും മോഹൻലാലും നടിക്ക് പിന്തുണ അർപ്പിച്ച് രംഗത്ത് എത്തുകയായിരുന്നു. അതിനെതിരെയാണ് ഇപ്പോൾ എൻ.എസ് മാധവന്റെ പരിഹാസ രൂപത്തിലുള്ള പോസ്റ്റ് എത്തിയിരിയക്കുന്നത്.

Advertisement