നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ ; നടിയെ ആക്രമിച്ച കേസിൽ മനസ് തുറന്ന് രഞ്ജു രഞ്ജിമാർ

79

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പ്രിൽ പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സംഭവത്തിനിടെ, തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ആക്രമിയ്ക്കപ്പെട്ട നടി രംഗത്ത് എത്തിയത് ശ്രദ്ധേയമായിരുന്നു. നിമിഷ നേരങ്ങൾക്കകമാണ് നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

തുടക്കം മുതൽ നടിയ്ക്ക് സകല പിന്തുണകളും പ്രകടമാക്കി മലയാള സിനിമയിലെ യുവ തലമുറയും ഒപ്പമുണ്ട്. ദിലീപിന് എതിരെ വീണ്ടും കേസ് വന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങൾ. നടി പങ്കുവച്ച പോസ്റ്റ് മഞ്ജു വാര്യരും റീ പോസ്റ്റ് ചെയ്തു. ‘റീ പോസ്റ്റ്’ എന്ന ഹാഷ് ടാഗോടെ മലയാള സിനിമയിലെ യുവ താരങ്ങളും നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Advertisements

ALSO READ

എന്റെ മോൻ നല്ലതാണ് എന്ന് ഉമ്മ പറയാറേയില്ല ; ഞാനെന്റെ മക്കൾക്ക് പകുത്തുകൊടുക്കുന്ന നൽപാഠങ്ങളുടെ രചയിതാവ് : നാട്ടിൽ പോയി ഉമ്മയെ കാണുന്നതിന് മുന്നോടിയായുള്ള പതപ്പിക്കൽ പോസ്റ്റെന്ന് കിടിലം ഫിറോസ്

ഇപ്പോളഴിതാ മെയ്ക്കപ്പ ആർട്ടിസ്റ്റ് രഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മനസ് തുറന്നിരിയ്ക്കുകയാണ്. തന്റെ മകളാണ് അവളെന്നും അവൾ തനിച്ചല്ല ഈ പോരാട്ടത്തിന്റെ തോണി നിന്നോടൊപ്പം തുഴയാൻ നിന്നെ മനസിലാക്കിയ ഒരുപാട് പേർ ഇവിടെയുണ്ടെന്നും രഞ്ജു കുറിച്ചിട്ടുണ്ട്. ‘നിനക്ക് നീതി ലഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധിക്കില്ലെന്നുറപ്പിക്കും. കേരള സർക്കാരിലും ഇന്ത്യൻ നീതിന്യായത്തിലുമുള്ള പ്രതീക്ഷ ഇല്ലാതാകും’. രഞ്ജു കുറിച്ചു.

രഞ്ജു രഞ്ജിമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

‘എന്റെ മക്കൾക്ക്, നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാൻ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ. പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്. അതുകൊണ്ടു തന്നെ പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലർ എന്നെ വിളിക്കാതായി, വർക്കുകൾ മുടക്കാൻ തുടങ്ങി. ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു.

ALSO READ

എല്ലാവരുടെയും ജീവിതം അത്ര പെർഫെക്ട് ഒന്നുമല്ല, എന്നെ വിശ്വസിക്കണം: തുറന്നു പറഞ്ഞ് സാമന്ത

‘നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ. ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല. കുറെ നാളുകൾക്കു ശേഷം നമ്മൾ കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളിൽ വാർത്ത വന്നു നിറയുമ്പോൾ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതൽ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാൻ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാർത്ഥന, ലവ് യൂ മൈ പോരാളി, ഇതിൽ നിനക്ക് നീതി ലഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധ്യമല്ല എന്നുറപ്പിക്കാം, കേരള ഗവൺമെന്റിലും ഇന്ത്യൻ നീതിന്യായത്തിലും ജനങ്ങൾക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം’

Advertisement