മലയാളികളുടെ ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. മലയാളികളുടെ എക്കാലത്തേയും ആക്ഷൻ ഹീറോ. നടനും രാഷ്ട്രീയ പ്രവർത്തകനും എന്നതിലുപരി നല്ല ഗായകനുമാണ് താരം. ഇപ്പോൾ തന്റെ എക്കാലത്തെയും മാസ്റ്റർ പീസ് ഗാനമായ ‘ഇളയനിലാ പൊഴിഗിറതേ…’ വിവാഹവേദിയിൽ പാടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
വിവാഹ വിരുന്നിൽ പങ്കെടുക്കുന്നിതിനിടെ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ സുരേഷ് ഗോപിയെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. വീഡിയോ ശബരീഷ് തന്നെയാണ് പങ്കുവെച്ചിരിയ്ക്കുന്നത്. ‘ഈ സ്‌നേഹം എന്നും എന്നെ അത്ഭുതപെടിത്തിയിട്ടേ ഉള്ളു , ഞാൻ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു’ എന്ന കുറിപ്പും.
ALSO READ
പരിപാടി നടക്കുന്ന വേദിയിലേക്ക് ഒരു മടിയും കൂടാതെ എത്തിയ താരം മൈക്ക് വാങ്ങി സുരേഷ് ഗോപി ആരാധകരുടെ പ്രിയപ്പെട്ട ഗാനം ആലപിക്കുകയായിരുന്നു. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് ആരാധകർ ഏറ്റെടുക്കുന്നതും വീഡിയോയിൽ നിന്ന് കാണാം.
ബാക്ഗ്രൗണ്ട് സ്‌കോറിനൊപ്പം താളപ്പിഴവ് സംഭവിക്കാതെ മനോഹരമായാണ് താരം പാട്ടു പാടുന്നത്. നാല് വരി പാട്ടും പാടി എല്ലാവരേയും സന്തോഷിപ്പിച്ച ശേഷമാണ് സുരേഷ് ഗോപി വേദി വിടുന്നത്.
ALSO READ