റിമി ആ കുടുംബത്തിന്റെ എല്ലാമാണ്, സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയർത്തിയ ഒരാൾ ; അനിയന്റെയും അനിയത്തിയുടേയും കൈ പിടിച്ച് സ്‌റ്റേജിലെത്തി താരം

106

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി സൂപ്പർ സംവിധായകൻ ലാൽജോസ് ഒരുക്കിയ മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ടും പാടിയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് റിമി ടോമി.

മികച്ച ഒരു ഗായിക എന്നതിന് പുറമേ അവതാരകയായും നടിയായും താരം തളങ്ങി നിൽക്കുകയാണ്. ഇപ്പോഴും മലയാള ഗാനാലാപന രംഗത്ത് ഒട്ടേറെ ആരാധകരുള്ള ഗായിക കൂടിയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവയായ റിമി തന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

ALSO READ

വിവാഹ ശേഷവും സോളോ ട്രിപ്പ് പോവാറുണ്ട്, 11 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം ; വിശേഷങ്ങൾ പങ്കു വച്ച് റിച്ചാർഡ്

റിമിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. സഹോദരനായ റിങ്കുവാണ് തന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് റിമി പറഞ്ഞിരുന്നു. വിദേശത്തുള്ള ഷോയ്ക്ക് ചേച്ചിക്കൊപ്പമായി അനിയനും പോവാറുണ്ട്. അടുത്തിടെ സൂപ്പർ 4 ലേക്ക് റിമിക്കൊപ്പമായി റിങ്കുവും റീനുവും എത്തിയിരുന്നു. ഇവർ പങ്കിട്ട വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

റിങ്കുവിന്റേയും റീനുവിന്റേയും കൈപിടിച്ചായിരുന്നു റിമി സ്റ്റേജിലേക്കെത്തിയത്. റിങ്കുവിനെ റീനുവെന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്തിയത്. വീട്ടിലും റിമി ഇങ്ങനെ തന്നെയാണോ എന്നായിരുന്നു അവതാരകനായ മിഥുൻ രമേഷിന്റെ ചോദ്യം. ടെൻഷൻ കാരണം ഇവർ രണ്ടുപേരും മലർന്നടിച്ച് വീഴുമോ എന്ന് പേടിച്ചാണ് ഞാൻ ഇവരെ കൈപിടിച്ച് കൂട്ടിയതെന്നായിരുന്നു റിമിയുടെ കമന്റ്. വീട്ടിൽ ഞാനും മമ്മിയും ഭയങ്കര എക്സ്ട്രീമാണ്. പപ്പയും ഇവരും കോലിട്ട് കിള്ളിയാലും മിണ്ടൂല, അങ്ങനെ സൈലന്റായിട്ടുള്ള ആൾക്കാരാണ്

ഇത് കൺമണിയുടെ അച്ഛൻ, ഇത് കുട്ടാപ്പിയുടേയും കുട്ടിമണിയുടേയും അമ്മ എന്ന് പറഞ്ഞ് റിങ്കുവിനേയും റീനുവിനേയും പരിചയപ്പെടുത്തിയാൽ ഇവരെ പെട്ടെന്ന് മനസിലാവും. കൺമണിയേയും കുട്ടാപ്പിയേയും യൂട്യൂബ് ചാനലിലൂടെയായി എല്ലാവർക്കും അറിയാവുന്നതാണ്. ചാനലിൽ ഇവരെ കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഇങ്ങനെ മുന്നിൽ നിറഞ്ഞുനിൽക്കുമ്പോൾ ഇവരെങ്ങനെ മുന്നോട്ട് വരാനായെന്നായിരുന്നു റിമിയുടെ കൗണ്ടർ. കുട്ടിക്കാലത്ത് തന്നെ ചേച്ചി ഇങ്ങനെയായിരുന്നു.

ALSO READ

അന്നു ഞാൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് ഒപ്പം നിന്നത് മമ്മൂക്കയാണ്, ദളപതിയുടെ സെറ്റിൽ നടന്നതിനെ കുറിച്ച് നടി ശോഭന

സ്‌കൂളിലൊക്കെ പഠിക്കുന്ന സമയത്തേ ചേച്ചി സ്റ്റാറാണ്. എവിടെ പോവുമ്പോഴും റീമിയുടെ അനിയത്തി എന്നാണ് എല്ലാവരും പറയാറുള്ളത്. പാട്ടൊക്കെ പാടാറുണ്ട്. ഇതിൽക്കൂടുതൽ പാവമാവാൻ പറ്റാത്ത അനിയനേയും അനിയത്തിയേയുമാണ് ദൈവം എനിക്ക് തന്നത്. എന്റെ എല്ലാം ഇവനാണ് റിങ്കു, റീനു വിപ്രോയിൽ ജോലി ചെയ്യുകയാണെന്നും റിമി പറഞ്ഞിരുന്നു. ചേച്ചിയുടെ പാട്ടിൽ ഏറ്റവും ഇഷ്ടമായത് ഏതോ രാത്രിമഴ ആണെന്ന് റിങ്കു മറുപടിയായി പറഞ്ഞിരുന്നു.

റീനു കുറച്ചൂടെ സംസാരിക്കും, റിങ്കു പണയവസ്തുവാണ്. വെച്ചാൽ അവിടെ ഇരിക്കും. അവൻ പിന്നെ വായ തുറക്കുകയേയില്ല. റിങ്കു ഉണ്ടെങ്കിൽ നമുക്ക് അറിയാം, ഭയങ്കര പ്രൊട്ടക്ടീവാണ്. സംസാരിക്കില്ലെങ്കിലും കാര്യങ്ങളല്ലാം കൃത്യമായി ചെയ്യും. വാക്കുകളേക്കാളും കൂടുതൽ ആക്ഷനാണെന്നായിരുന്നു വിധു റിങ്കുവിനെക്കുറിച്ച് പറഞ്ഞത്. ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് റീനു എന്നായിരുന്നു സിതാര കൃഷ്ണകുമാർ പറഞ്ഞത്.

റീനുവിന് റിമിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞപ്പോൾ അതല്ലേ ഞാൻ ഇറക്കാത്തതെന്നായിരുന്നു റിമിയുടെ കമന്റ്. സഹോദരിമാരുടെ ശബ്ദം ഒരേ പോലെ തന്നെയാണല്ലോയെന്നായിരുന്നു ആരാധകരും കമന്റ് ചെയ്തത്. സ്ട്രോംഗ് ലേഡി, അച്ഛൻ പോയപ്പോൾ ആ സ്ഥാനത്ത് നിന്ന് സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയർത്തിയ ഒരാൾ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ശരിയായ കാര്യമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

റിമി ആ കുടുംബത്തിന്റെ എല്ലാമാണ്. സഹോദരങ്ങൾക്കൊപ്പം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. റിങ്കുവിന് വേണമെങ്കിൽ ബിസിനസ് എന്നോ മറ്റോ പറയാമായിരുന്നു, അങ്ങനെയൊന്നും ചെയ്യാതെ ചേച്ചിയുടെ കൂടെ എന്ന് കേട്ടപ്പോൾ മനസിലായി ആ സ്നേഹം. റിമിയുടെ വലിയ ഭാഗ്യമാണ് ആ കുടുംബവും എപ്പോഴും നിഴല് പോലെ കൂടെയുള്ള സഹോദരനും, നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.

Advertisement