എതിർപ്പുകളെയെല്ലാം അവഗണിച്ച് കലയിലൂടെ മുന്നേറിയ മൻസിയയ്ക്ക് കൂട്ടായി ഇനി ശ്യാമും ; മതഭ്രാന്തിനും അപ്പുറത്താണ് മനുഷ്യസ്‌നേഹമെന്ന് സുഹൃത്തുക്കൾ

142

നർത്തകിയായ വിപി മൻസിയ വിവാഹിതയായി. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രകലകളും ശാസ്ത്രീയനൃത്തവും പഠിച്ചതിനെത്തുടർന്ന് ചില്ലറ പ്രതിസന്ധികളായിരുന്നില്ല മൻസിയ നേരിട്ടത്.

പള്ളിക്കമ്മിറ്റി മൻസിയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉമ്മ മരിച്ചപ്പോൾ മൃതദേഹം കബറടക്കുന്നത് മതനേതൃത്വം എതിർത്തിരുന്നു പ്രശ്നങ്ങൾക്കിടയിലും നൃത്തത്തെ കൂടെച്ചേർത്ത് മുന്നേറുകയായിരുന്നു മൻസിയ. മൻസിയയുടെ അതിജീവന കഥ നേരത്തെ വൈറലായിരുന്നു.

Advertisements

ALSO READ

അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം ; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് അഭിമാനത്തോടെ നടൻ ഗിന്നസ് പക്രു

ജാതി, മതങ്ങൾക്കപ്പുറം അവർ ഒന്നിക്കുന്നു. മതഭ്രാന്തന്മാരുടെ ഊരുവിലക്കിലും, കുടുംബത്തിനെതിരേയുള്ള പകവീട്ടലിനെതിരെയും പൊരുതി ജയിച്ചവളുടെ വിവാഹമാണ്. നർത്തകിയായ മൻസിയ എന്ന കലാകാരിക്കും, വരൻ ശ്യാമിനും മംഗളാശംസകൾ. ഊരുവിലക്കുകൾക്കും മതഭ്രാന്തിനും അപ്പുറത്താണ് മനുഷ്യസ്‌നേഹം എന്നായിരുന്നു പ്രിയപ്പെട്ടവർ മൻസിയയ്ക്കായി ആശംസയായി കുറിച്ചത്.

യുവജനോത്സവ വേദികളിൽ നിറസാന്നിധ്യമായിരുന്നു മൻസിയയും സഹോദരി റൂബിയയും. മക്കളുടെ നൃത്തപഠനത്തിന് മികച്ച പിന്തുണയായിരുന്നു മാതാപിതാക്കൾ നൽകിയത്. സമൂഹത്തിൽ നിന്നും കയ്പേറിയ അനുഭവങ്ങൾ തേടിയെത്തിയപ്പോഴും മൻസിയയ്ക്ക് ആശ്വാസമേകിയത് കുടുംബമായിരുന്നു. ക്യാൻസർ പോരാട്ടത്തിനിടയിൽ ഉമ്മയ്ക്ക് ജീവൻ നഷ്ടമായപ്പോൾ മൃതദേഹം കബറടക്കുന്നതിൽ എതിർപ്പുമായി മതനേതൃത്വം എത്തിയിരുന്നു.

ALSO READ

ക്ലാസ് സ്‌റ്റൈൽ വിടാതെ സേതുരാമയ്യർ, ചിത്രം പങ്കു വച്ച് മമ്മൂട്ടി ; അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആരാധകർ

ചെറുപ്പം മുതലേ നൃത്തം നെഞ്ചിലേറ്റിയ മൻസിയ ഊരുവിലക്ക് നേരിട്ട നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങിയാണ് വിമർശകർക്ക് മറുപടിയേകിയത്. ആഗ്‌നേയ എന്ന പേരിലായിരുന്നു നൃത്തവിദ്യാലയം തുടങ്ങിയത്. മൻസിയ എതിർപ്പുകളെയെല്ലാം അവഗണിച്ച് കലയിലൂടെ മുന്നേറുകയായിരുന്നു.

 

Advertisement