ക്ലാസ് സ്‌റ്റൈൽ വിടാതെ സേതുരാമയ്യർ, ചിത്രം പങ്കു വച്ച് മമ്മൂട്ടി ; അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആരാധകർ

60

സിബിഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയുടെ ലുക്കിനെ കുറിച്ചാണ് ഇപ്പോൾ ആരാധകരുടെ ചർച്ച. എന്നാൽ സിനിമയിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കിട്ടെങ്കിലും ലുക്ക് ഇപ്പോഴും സസ്‌പെൻസായി തന്നെ ഇരിയ്ക്കുകയാണ്. കൈ പുറകിൽ കെട്ടിയുള്ള സേതുരാമയ്യരുടെ നടത്തത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കെ. മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. എസ്.എൻ. സ്വാമിയാണ് തിരക്കഥ. സ്വർഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിർമിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.

Advertisements

ALSO READ

അങ്ങനെ ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ല, എന്റെ ലക്ഷ്യം ഇതു മാത്രമാണ്: തുറന്ന് പറഞ്ഞ് നമിത പ്രമോദ്

 

View this post on Instagram

 

A post shared by Mammootty (@mammootty)

ALSO READ

മീശമാധവൻ സിനിമയിൽ അഭിനയിച്ച ആ പ്രധാന നടൻ എന്റെ ശത്രുവാണ്, വിഷമാണ്: ദിലീപിനെ കുറിച്ച് തിലകൻ അന്ന് പറഞ്ഞത് വീണ്ടും വൈറൽ ആകുന്നു

അയ്യരുടെ ടീമിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. ചാക്കോയ്‌ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യർക്കൊപ്പം. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്‌സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Advertisement