മീശമാധവൻ സിനിമയിൽ അഭിനയിച്ച ആ പ്രധാന നടൻ എന്റെ ശത്രുവാണ്, വിഷമാണ്: ദിലീപിനെ കുറിച്ച് തിലകൻ അന്ന് പറഞ്ഞത് വീണ്ടും വൈറൽ ആകുന്നു

516

ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ മലയാളിയായ തെന്നിന്ത്യൻ യുവനടി ആ ക്ര മി ക്ക പെട്ട കേസ് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സംഭവത്തിൽ കുറ്റാരോപിതനായി പ്രതി സ്ഥാനത്ത് ചേർക്കപ്പെട്ട നടൻ ദിലീപിനെ കുടുക്കുന്ന തരത്തിലുള്ള പല പല വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ നേരത്തെ മലയാളത്തിന്റെ അന്തരിച്ച മഹാ നടൻ തിലകൻ പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്. ഒരു അഭിമുഖത്തിൽ ദിലീപിനെയും താര സംഘടനയായ അമ്മയെയും കുറിച്ച് തിലകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

Advertisements

ദിലീപ് വിഷമാണെന്ന് തിലകൻ ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ അനുഭവത്തിൽ നിന്നുമാണ് അങ്ങനെ പറഞ്ഞതെന്നും തിലകൻ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഒരിക്കലും ഞാൻ സംസാരിച്ചിട്ടില്ല.

Also Read
ഭർത്താവിന്റെ ആ സ്വഭാവം ജീവിതം തകർത്തു, കാക്കകുയിലിൽ ലാലേട്ടന്റെ നായികയായി എത്തിയ ഈ സുന്ദരിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും അന്ന് തിലകൻ പറഞ്ഞത്.

അതേ സമയം മീശാ മാധവൻ സിനിമയിൽ അഭിനയിച്ച പ്രധാന നടൻ എന്റെ ശത്രുവാണെന്നും തിലകൻ തുറന്നു പറഞ്ഞിരുന്നു. പക്ഷെ ആ ചിത്രം നിർമിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈർ പറഞ്ഞിട്ടുള്ളതായിട്ടാണ് തിലകൻ അന്ന് പറഞ്ഞത്.

ക്രിസ്റ്റ്യൻ ബ്രദേഴ്സ് എന്ന ചിത്രം നിർമിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാർ ചെയ്ത് അഡ്വാൻസ് വാങ്ങിയിരുന്നു. മോഹൻലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയി ക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈർ പറഞ്ഞു.

എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകൻ ആരോപിയ്ക്കുന്നു. മലയാള സിനിമയിൽ ഇന്നുള്ള ഒരു സൂപ്പർസ്റ്റാറിന്റെ നില നിൽപിന്റെ പ്രശ്നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിയ്ക്കുന്നത്.

Also Read
നടി ശോഭനയ്ക്ക് ഒമിക്രോൺ, കടുത്ത സന്ധിവേദനയും വിറയലും തൊണ്ടവേദനയുമെന്ന് താരം, പ്രാർത്ഥനയോടെ ആരാധകർ

അതേ സമയം ഈ സംഭവത്തിൽ പ്രതികരിച്ച് ദിലീപും രംഗത്ത് എത്തിയിരുന്നു. തിലകൻ ചേട്ടന് എന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. വീട്ടിലെ കാരണവർക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിൽ ദിലീപ് പറഞ്ഞിരുന്നു.

വലിയവർ സംസാരിക്കുമ്പോൾ ചെറിയവർ മിണ്ടാതിരിക്കണം, തിലകൻ ചേട്ടൻ എന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട് എന്നുമാണ് അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചിരുന്നത്.

Advertisement