മലയാള സിനിമയിൽ മിന്നൽ മുരളി തീർത്ത ആവേശം അവസാനിക്കുന്നില്ല. മിന്നൽ മുരളി എന്ന ചിത്രത്തിനെ കുറിച്ചാണ് സിനിമ റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും പ്രേക്ഷകരുടെ ചർച്ച. മിന്നൽ മുരളിയുടെ വിശേഷങ്ങൾ ഓരോന്നും ഓൺലൈനിൽ തരംഗമാകുകയാണ്. ഇൻസ്റ്റാഗ്രാം റീൽസ് തുറന്നാൽ ഷിബുവുൻയും ഉഷയുടേയും ഡയലോഗ് അനുകരിയ്ക്കുന്നവരാണ്.
ഒടിടിയിലൂടെ ഒരു മലയാള ചിത്രത്തിന് എങ്ങനെ ആഗോളമാകാൻ കഴിയും എന്നതിൻറെ ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് മിന്നൽ മുരളി മാറി കഴിഞ്ഞിരിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിൻറെ ക്രിസ്മസ് റിലീസ് ആയെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിൽ എത്തിയിരുന്നു.
ALSO READ
രണ്ടാഴ്ച പിന്നിടുമ്പോൾ ഗ്ലോബൽ റാങ്കിങ് വലിയ രീതിയിൽ വർദ്ധിപ്പിച്ചിരിക്കുകയാണ് ചിത്രം. ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ൽ ആയിരുന്നു ചിത്രമെങ്കിൽ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്. ആദ്യവാരം ടോപ്പ് 10ൽ എത്തിയ 11 രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ ട്രെൻഡ് ചെയ്യുന്ന 30 രാജ്യങ്ങളിൽ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമുണ്ട്. ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ചിത്രം.
ലുല്ലി, വിക്കി ആൻഡ് ഹെർ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നൽ മുരളി നെറ്റ്ഫ്‌ലിക്‌സിന് നേടിക്കൊടുത്തിരിക്കുന്നത്. തുടർച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്‌ലിക്‌സിൻറെ ഗ്ലോബൽ ടോപ്പ് 10ൽ മിന്നൽ മുരളി ഇടംപിടിക്കുന്നത്.
സൂപ്പർ ഹീറോ ചിത്രമായതിനാൽ പ്രഖ്യാപനം മുതൽ സിനിമ വാർത്തകളിൽ നിറഞ്ഞിരുന്നു. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ കരിയറിൽ സംഭവിച്ച മൂന്നാമത്തെ സിനിമ കൂടിയാണ് മിന്നൽ മുരളി. ടൊവിനോ തോമസ് ആണ് ചിത്രത്തിൽ നായകൻ. ഗുരു സോമസുന്ദരം, ഷെല്ലി, അജു വർഗീസ്, ഹരിശ്രീ അശോകൻ, വസിഷ്ട് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മിന്നൽ മുരളി എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ ആണ് ചിത്രം നിർമിച്ചത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിനിമ റിലീസായപ്പോൾ മുതൽ നായകനൊപ്പം തന്നെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് വില്ലൻ വേഷം ചെയ്ത ഗുരു സോമസുന്ദരത്തിന്റേയും ഉഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷെല്ലിയുടേയും.
മിന്നൽ മുരളി കണ്ടവരുടെയെല്ലാം മനസിൽ തങ്ങി നിൽക്കുന്ന ഒന്ന് തന്നെയാണ് ഷിബു-ഉഷ പ്രണയം. ടോക്‌സിക്കാണെന്ന് പറയുമ്പോഴും അറിയാതെ ഷിബുവിന്റെ കാത്തിരിപ്പിന്റെ ആഴം എത്രത്തോളം ആണ് എന്ന് പ്രേക്ഷകർക്ക് മനസിലാക്കി തരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മിന്നൽ മുരളി ഷൂട്ടിങ് സമയത്താണ് ഗുരു സോമസുന്ദരവും ഉഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഷെല്ലിയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.
ALSO READ
വയസ്സ് മുപ്പത് ആയിട്ടും കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര
ശേഷം ഉണ്ടാക്കിയെടുത്ത സൗഹൃദത്തിലൂടെയാണ് ഇരുവരും ഷിബു-ഉഷ ജോഡികൾക്ക് മനോഹരമായ കെമിസ്ട്രി കൊണ്ടുവന്നത്. കാത്തിരുന്ന് ഉഷയെ ഷിബുവിന് ലഭിക്കുന്നുണ്ടെങ്കിലും ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ഇരുവർക്കും സിനിമയിൽ ലഭിക്കുന്നില്ല. അത് തന്നെയാണ് സിനിമാ കണ്ടിറങ്ങിയവരെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യവും. കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് ഗുരു സോമസുന്ദരവും ഷെല്ലിയും ഒരുമിച്ച് ഇരിക്കുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് ‘അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന് എഴുതിയിരുന്നു.
അജുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സോമസുന്ദരവും ഷെല്ലിയും വിവാഹിതരാകാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ഇപ്പോൾ അജു വർഗീസിന്റെ പോസ്റ്റിന്റെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഷെല്ലി.
‘മിന്നൽ മുരളി പ്രീമിയർ കണ്ടിറങ്ങിയപ്പോൾ സോമസുന്ദരം സാറിനൊപ്പം നിന്ന് പകർത്തിയതാണ് ആ ചിത്രം. അജു പോസ്റ്റിട്ട ശേഷം നിരവധി മാധ്യമപ്രവർത്തകർ സത്യാവസ്ഥ ചോദിച്ച് വിളിച്ചിരുന്നു. ഞാനും തുടരെ തുടരെ കോളുകൾ കണ്ട് അത്ഭുതപ്പെട്ടു. എല്ലാം അജുവിന്റെ ക്യാപ്ഷൻ ഉണ്ടാക്കിയ പൊല്ലാപ്പാണ്. സോമസുന്ദരം സർ എന്റെ സുഹൃത്ത് മാത്രമാണ്’ ഷെല്ലി പറയുന്നു.