നാലു വർഷങ്ങൾക്ക് ശേഷം ഒരു പക്ഷേ ഇങ്ങനെ സംഭവിച്ചേക്കാം: 2017 ലെ ബിനുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

288

കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ബഹളങ്ങൾക്കും ചരച്ചകൾക്കും കാരണമായിരിക്കകയാണ് വനിതാ മാഗസിന്റെ കവർ ചിത്രം. ഈ കവർ ചിത്രത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ആണ് ഉയരുന്നത്.

ഇത്തവണ മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രമാണ് വനിതാ മാഗസിൻ കവർ ഫോട്ടോ ആയി നൽകിയിരിക്കുന്നത്. കവർ ചിത്രത്തിൽ ദിലീപിന്റെ സാന്നിധ്യം വന്നതുകൊണ്ട് തന്നെയാണ് ഇത്രയേറെ ഇത് വിമർശിക്കപ്പെടാൻ കാരണം. വനിതകളുടെ സുഹൃത്താണ് വഴികാട്ടിയാണ്, എന്നുപറയുന്ന വനിതാ മാഗസിൻ കവർ ചിത്രത്തിൽ ദിലീപിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത് വലിയ വിമർശനം ആയി മാറി കഴിഞ്ഞു.

Advertisements

അതേ സമയം ഇതിനേ കുറിച്ച് 2017 ൽ ബിനുരാജ് എന്ന വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ വൈറലായി മാറുകയാണ്. 4 വർഷം കഴിയുമ്പോൾ വനിതായിലെയോ ഗൃഹലക്ഷിയുടെയോ കവർ ഫോട്ടോ ഇങ്ങനെ ആകും എന്നായിരുന്നു ബിനു രാജ് പോസ്റ്റ് ഇട്ടത്.

Also Read
അവസാന നിമിഷം ചില കാരണങ്ങളാൽ മഞ്ജു വാര്യർ പിൻമാറി, എന്നാൽ എല്ലാം അറിഞ്ഞിട്ടും ദിവ്യാ ഉണ്ണി വന്നു; മറവത്തൂർ കനവിൽ ദിവ്യ നായികയായതിനെ പറ്റി ലാൽ ജോസ്

അന്നത്തെ ബിനുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കാണാൻ സാധ്യതയുള്ളത്- കവർ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോൾ മീനാക്ഷിയും ഉണ്ടാകും. ആ അഗ്‌നിപരീക്ഷ ഞങ്ങൾ അതിജീവിച്ചു എന്നായിരിക്കും തലക്കെട്ട്.

ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോൾ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങൾ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു.

Also Read
വാണി വിശ്വനാഥിന്റെ കുടുംബത്തിൽ നിന്നും ഒരു അഭിനേത്രി കൂടി ; ശ്രദ്ധ നേടി വർഷ വിശ്വനാഥിന്റെ ക്യാരക്ടർ പോസ്റ്റർ

ഒപ്പം നിന്ന എല്ലാവർക്കും നിറഞ്ഞ നന്ദി. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടൽ കൂടി തുറക്കുന്നുണ്ട് ദിലീപ് പറഞ്ഞു നിർത്തി.

അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തുളസിത്തറയിൽ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല. ഒരിക്കലും അണഞ്ഞുപോകാത്ത പ്രതീക്ഷയുടെ നാളം പോലെ.

Advertisement