നസ്ലിന് ആർപ്പുവിളിയോടെ സ്വീകരിച്ച് കോളജ് ; എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് സൂപ്പർ ശരണ്യയെന്ന് അനശ്വര

121

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിക്കുന്ന ‘സൂപ്പർ ശരണ്യ’ ജനുവരി ഏഴിന് തിയറ്ററുകളിൽ എത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള കോളജുകളിൽ ‘സൂപ്പർ ശരണ്യ’ ടീം സന്ദർശനത്തിനെത്തിയിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നസ്‌ലെനെയും അനശ്വര രാജനെയും ആർപ്പുവിളികളോടെയാണ് കുട്ടികൾ സ്വീകരിക്കുന്നത്. ‘തണ്ണീർ മത്തൻ’ പോലെ തന്നെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യയെന്ന്’ അനശ്വര പറയുന്നു.

Advertisements

ALSO READ

പ്രായം ഒരുപാട് കണക്കു കൂട്ടേണ്ടെന്ന് റിമി ടോമി ; താരത്തിന്റെ യഥാർത്ഥ പ്രായം അറിഞ്ഞ് അമ്പരന്ന് ആരാധകർ

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അർജുൻ അശോകൻ, അനശ്വരാ രാജൻ, വിനീത് വിശ്വം, നസ്ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്‌നേഹ ബാബു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്.

ALSO READ

കടൽത്തീരത്ത് പിറന്നാൾ ആഘോഷിച്ച് അർച്ചന കവി : വൈറലായി ചിത്രങ്ങൾ

Courtesy : ICG

Advertisement