പ്രായം ഒരുപാട് കണക്കു കൂട്ടേണ്ടെന്ന് റിമി ടോമി ; താരത്തിന്റെ യഥാർത്ഥ പ്രായം അറിഞ്ഞ് അമ്പരന്ന് ആരാധകർ

1791

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയായി മാത്രം ഒതുങ്ങി നിൽക്കാതെ അവതാരകയായും അഭിനേത്രായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ യഥാർഥ പ്രായം വെളിപ്പെടുത്തി എത്തിയിരിയ്ക്കുകയാണ് താരമിപ്പോൾ. പ്രീഡിഗ്രി പഠനകാലത്ത് സംഗീതമത്സരത്തിൽ പങ്കെടുത്തതിന്റെ പത്രവാർത്തയുടെ ചിത്രം പങ്കിട്ടുകൊണ്ടുള്ള കുറിപ്പിലാണ് റിമി ടോമി തന്റെ ജനനത്തിയതി എഴുതിച്ചേർത്തത്.

Advertisements

ALSO READ

കടൽത്തീരത്ത് പിറന്നാൾ ആഘോഷിച്ച് അർച്ചന കവി : വൈറലായി ചിത്രങ്ങൾ

‘പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട’ എന്നു കുറിച്ചുകൊണ്ടാണ് റിമി പ്രായം വെളിപ്പെടുത്തിയത്. 1983 സെപ്റ്റംബർ 22നാണ് റിമി ടോമി ജനിച്ചത്. 1999ൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.

ആ കാലയളവിൽ പാലാ അൽഫോൻസ കോളജിലെ ഗായകസംഘത്തിനൊപ്പം നിൽക്കുന്നതിന്റെ ചിത്രമാണ് റിമി ടോമി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ALSO READ

ജീവിച്ചിരിക്കുമ്പോൾ ഒരുപാട് പേർ കൊല്ലുന്നത് കാണാൻ ഭാഗ്യം കിട്ടിയ ആളാണ് താൻ ; പ്രശ്നങ്ങളൊക്കെ വന്നപ്പോൾ ഏറ്റവും കൂടുതൽ സങ്കടകരമായ അവസ്ഥ മീനൂട്ടിയുടെയായിരുന്നു : ദിലീപിന്റേയും കാവ്യയുടേയും വാക്കുകൾ ഇങ്ങനെ!

റിമിക്ക് 38 വയസ്സ് ഉണ്ടെന്നറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘അയ്യോ റിമിക്ക് ഇത്രയും പ്രായമോ’ എന്നാണ് ചിലരുടെ ചോദ്യം. കാഴ്ചയിൽ റിമി ഇപ്പോഴും ഇരുപതുകാരിയാണെന്നും ചർമം കണ്ടാൽ പ്രായം തോന്നില്ലെന്നും ആരാധകർ കുറിച്ചു.

മുൻപും റിമി ടോമിയുടെ പ്രായം സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും റിമി ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യമാണു പലർക്കും അറിയേണ്ടത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

ഗായിക ശരീരഭാരം കുറച്ചതെങ്ങനെയെന്നും ആരാധകരിൽ ചിലർ അന്വേഷിച്ചു. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും തന്നെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Advertisement