മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സീരിയൽ നടിയാണ് അർച്ചന സുശീലൻ. നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള താരത്തിന് ടെലിവിഷൻ മേഘലയിൽ ആരാധകരും ഏറെയാണ്. ഗ്ലോറി എന്ന ഒറ്റ പേര് മതി അർച്ചന സുശീലനെ മലയാളികൾ തിരിച്ചറിയാൻ.
വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് അർച്ചനാ സുശീലൻമലയാളിക്ക് സുപരിചിതയായി മാറിയത്. അർച്ചന എന്ന നടിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ആരാധകർ ചിന്തിക്കുന്നത് ഗ്ലോറിയെ കുറിച്ചാണ്. അന്നും ഇന്നും അർച്ചനയുടെ ട്രേഡ് മാർക്ക് കഥാപാത്രവും ഗ്ലോറിയാണ്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത പരമ്പരകളിൽ ഒന്നും എന്റെ മാനസപുത്രിയായിരുന്നു.
വില്ലത്തി റോളുകളിലാണ് താരം കൂടുതൽ തിളങ്ങിയത്. എന്റെ മാനസപുത്രിക്ക് ശേഷവും പിന്നീട് നിരവധിസീരിയലു കളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്. ബിഗ് ബോസ് ആദ്യ സീസണിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളും അർച്ചനയായിരുന്നു. പക്ഷെ അവസാന അഞ്ചിൽ എത്തും മുമ്പ് അർച്ചന പുറത്തായി.
അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. പ്രവീൺ നായരാണ് അർച്ചനയുടെ ജീവിത പങ്കാളി. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോ കളും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. നടിയുടെ വിവാഹത്തിന് ആശംസകൾ അറിയിച്ച് സെലിബ്രിറ്റി സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിരുന്നു. വിവാഹം ഒദ്യോഗികമായി പരസ്യപ്പെടുത്തും മുമ്പ് തന്നെ പലപ്പോഴായി അർച്ചന പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
അന്ന് തന്നെ പലരും അർച്ചനയുടെ പുതിയ പ്രണയത്തെ കുറിച്ച് അന്വേഷിച്ച് എത്തിയിരുന്നു. പിന്നാലെയാണ് വിവാഹിത ആയ വിവരം കല്യാണ ഫോട്ടോ സഹിതം അർച്ച അറിയിച്ചത്. ഇപ്പോൾ പ്രവീണിനെ കണ്ടെത്തിയത് എങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർച്ചന. പ്രണയ വിവാഹമല്ലെന്നും ഒരു വിവാഹ വെബ്സൈറ്റ് വഴി കണ്ടെത്തിയത് ആണെന്നുമാണ് അർച്ചന പറയുന്നത്.
അതേ സമയം എങ്ങനെയാണ് പ്രവീണിനെ അർച്ചന കണ്ടെത്തിയത് എന്ന് പലർക്കും അറിയില്ല. പ്രണയ വിവാഹം ആയിരിക്കും എന്നാണ് ആരാധകർ അടക്കമുള്ളവർ കരുതിയത്. എന്നാൽ ഇപ്പോൾ താൻ പ്രവീണിനെ എങ്ങനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർച്ചന. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ കഥ അർച്ചന വെളിപ്പെടുത്തിയത്.
ആദ്യത്തെ ലോക്ക് ഡൗൺ സമയത്താണ് അർച്ചനയും പ്രവീണും പരിചയപെടുന്നതും പ്രണയത്തിൽ ആകുന്നതും. അർച്ചന പ്രവീണുമൊത്തുള്ള ചിത്രങ്ങൾ മുമ്പും പലതവണ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ‘ക്രിസ്തുമസ് ടൈമിൽ ആണ് ഞാൻ സൈൻ ആപ്പ് ചെയ്യുന്നത്. ഓൾമോസ്റ്റ് ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങൾ കണക്റ്റ് ആയി.
ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോൾ ചെയ്യുന്നത്. പക്ഷെ ആദ്യം ചില കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. കാരണം യൂ എസ്സിൽ ആണ് പുള്ളി. പക്ഷെ സംസാരിക്കുമ്പോൾ ഞാൻ വളരെ കംഫർട്ട് ആണ്. ഹിന്ദിയിൽ ആണ് ആദ്യം സംസാരിക്കുന്നത്. ആദ്യം സംസാരിക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തിരുന്നു.
അന്ന് മുതൽ സംസാരിക്കുകയും കുടുംബം തമ്മിൽ പരസ്പരം പരിചയപ്പെടുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് വരാനും ഞാൻ എങ്ങിനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുക്കാനും പറയുന്നത് പ്രവീൺ ആണ്. അറേഞ്ച്ഡ് കം ലവ് ആണ്. അല്ലാതെ ലവ് കം അറേഞ്ച്ഡ് അല്ല. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വീഡിയോകോൾ വഴി കിട്ടി.
എല്ലാ അച്ഛന്റെയും അമ്മയുടെയും ദുഃഖം മക്കളുടെ ജീവിതത്തെ കുറിച്ചായിരിക്കും. അത് കൊണ്ടുതന്നെ ഞങ്ങളുടെ വിവാഹം വീട്ടുകാർക്ക് ഏറെ സന്തോഷമാണ് നൽകിയത്. അമ്മയ്ക്ക് കൊവിഡ് സമയത്ത് അൽപ്പം വയ്യാതെ ആയിരുന്നു. അത് അമ്മയ്ക്ക് ഏറെ സ്ട്രെസ്സ്ഫുൾ സമയം ആയിരുന്നു എന്നും അർച്ചന പറയുന്നു.
പകുതി മലയാളിയും പകുതി നേപ്പാളിയുമാണ് അർച്ചന സുശീലൻ. അച്ഛൻ സുശീലൻ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവാണ്. രോഹിത്ത്, കല്പന എന്നിങ്ങനെ രണ്ട് സഹോദരങ്ങളാണ് അർച്ചനയ്ക്കുള്ളത്. അർച്ചനയുടെ സഹോദരൻ രോഹിത്ത് നടി ആര്യയുടെ ആദ്യ ഭർത്താവായിരുന്നു. പിന്നാലെ ഇരുവരും വിവാഹ ബന്ധം വേർപിരിഞ്ഞു. അടുത്തിടെയാണ് രോഹിത്ത് രണ്ടാമതും വിവാഹിതനായത്.
അർച്ചനയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. ഡൽഹിക്കാരനായ മനോജ് യാദവിനെയാണ് അർച്ചന ആദ്യം വിവാഹം ചെയ്തത്. പിന്നാലെ ഇരുവരും വേർപിരിഞ്ഞു. ശേഷമാണ് പ്രവീണിനെ അർച്ചന കണ്ടെത്തിയത്. കൊല്ലത്ത് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ ശേഷമാണ് അർച്ചന സിരീയൽ അഭിനയം ആരംഭിച്ചത്. ഡിസംബർ ആദ്യ ആഴ്ചയിലാണ് വിവാഹിതയായെന്ന വാർത്ത വിവാഹ ഫോട്ടോയ്ക്കൊപ്പം അർച്ചന പങ്കുവെച്ചത്.
അമേരിക്കയിൽ നടന്ന വിവാഹത്തിൽ ഇന്ത്യൻ നവവധു വേഷത്തിലാണ് അർച്ചന എത്തിയത്. ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്നു പങ്കെടുത്തത്. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ് എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ച് അർച്ചന കുറിച്ചത്.