മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.
ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.
മലയാള സിനിമയിലെ മസിലളിയൻ എന്നാണ് ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നടൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ഇപ്പോഴും ബാച്ചിലറായി തുടരുന്ന ഉണ്ണിക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്.
തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് നടൻ പറയുന്നു. ഒരു അഭിനേത്രിയെ ഉണ്ണി മുകുന്ദൻ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ ആഗ്രഹമുണ്ടെന്നാണ് നടൻ പറയുന്നത്. അഭിനേത്രിയെ വിവാഹം ചെയ്യാൻ ഇഷ്ടമാണ്.
അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ തന്റെ കല്യാണമാണെന്നു പറഞ്ഞാൽ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. മേപ്പടിയാൻ ആണ് ഉണ്ണിയുടെതായി റിലീസിന് ഒരുങ്ങുന്ന പുതയ ചിത്രം.
ജനുവരി 14ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അഞ്ജു കുര്യൻ ആണ് ചിത്രത്തിൽ ഉണ്ണിയുടെ നായികയായി എത്തുന്നത്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണൻ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാൻ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.
Also Read
അതിന് ആഗ്രഹമില്ലേ എന്ന് ചോദ്യം, മാൻവി സുരേന്ദ്രൻ പറഞ്ഞ മറുപടി ഇങ്ങനെ, പിന്നെയും സംശയങ്ങളുമായി ആരാധകർ