ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ‘രെണ്ടഗ’ത്തിന്റെ ടീസർ പുറത്തു വന്നു. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴ് സിനിമയിൽ അഭിനയിയ്ക്കുന്നു. താരം ആദ്യമായി അഭിനയിക്കുന്ന ഒരു മുഴുനീള തമിഴ് ചിത്രം ‘രെണ്ടഗ’മാണ്. പക്ഷേ അതിനു മുൻപേ ഒരു തമിഴ് പാട്ടിൽ കുഞ്ചാക്കോ ബോബൻ മിന്നി മറഞ്ഞു പോയിട്ടുണ്ട്. അതറിയണമെങ്കിൽ അൽപം പിന്നോട്ടു പോകണം. കൃത്യമായി പറഞ്ഞാൽ 22 വർഷം മുൻപ്.
1999ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നിറം’ വൻ വിജയമായിരുന്നു. തുടർന്ന് ചിത്രം അത് തമിഴിലേയ്ക്കു റീമേക്ക് ചെയ്യാൻ കമൽ തീരുമാനിച്ചു. അന്നത്തെ യുവതാരമായിരുന്ന പ്രശാന്തിനെ നായകനായും ശാലിനിയെത്തന്നെ നായികയായും തീരുമാനിച്ച് വൈകാതെ ചിത്രീകരണം തുടങ്ങുകയും ചെയ്തു.
ALSO READ
നരയോടുകൂടി വധുവായി അണിഞ്ഞൊരുങ്ങി മകൾ; നിയതിയുടെ തീരുമാനത്തെക്കുറിച്ച് നടൻ ദിലീപ്
എന്നാൽ ചില സാമ്പത്തിക പ്രതിസന്ധികളും നടീനടന്മാരുടെ തിരക്കുകളുമെല്ലാം കൊണ്ട് ചിത്രീകരണം നീണ്ടുപോയി. മാത്രവുമല്ല തൊട്ടടുത്ത വർഷം അജിത്തുമായി ശാലിനി വിവാഹിതയാവുകയും ചെയ്തു. വിവാഹശേഷം ശാലിനി അഭിനയിക്കാൻ തയ്യാറാകാതെ വന്നതോടെ മലയാളം പതിപ്പിലെ പല രംഗങ്ങളും പുനരുപയോഗിച്ചാണ് സിനിമ പൂർത്തീകരിച്ചത്.
ചിത്രത്തിൽ ‘പിരിയാത വരം വേണ്ടും’ എന്ന പേരിൽ പുറത്തിറങ്ങിയ ‘ശുക്രിയാ’ പാട്ടിന്റെ റീമേക്ക് ശ്രദ്ധിച്ചാൽ പല കൂട്ടിച്ചേർക്കലുകളും പുനരുപയോഗങ്ങളും തിരിച്ചറിയാൻ സാധിക്കും. പാട്ടിൽ പ്രശാന്തും ശാലിനിയും ഒരുമിച്ചുള്ള ഒരു രംഗം പോലുമില്ല. പ്രശാന്തിന്റെയും ശാലിനി ഒഴികെയുള്ള മറ്റു താരങ്ങളുടെയും രംഗങ്ങൾ ചിത്രീകരിക്കുകയും നിറത്തിലെ ‘ശുക്രിയാ’ പാട്ടിലെ ശാലിനിയുടെ രംഗങ്ങൾ എടുത്ത് രണ്ടും കൂട്ടിച്ചേർക്കുകയുമാണ് ഉണ്ടായത്.
തമിഴ് പാട്ടിലെ ‘മലയാള രംഗങ്ങളിൽ’ നിറത്തിലെ ബിന്ദു പണിക്കരെയും കൂടെ നൃത്തം ചെയ്യുന്ന മറ്റു നർത്തകരെയും കാണാനാകും. പാട്ടിന്റെ അവസാനഭാഗത്ത് കുഞ്ചാക്കോ ബോബനും ശാലിനിയും ഒരുമിച്ചുള്ള ഒരു രംഗവും പുനരുപയോഗിച്ചതിനാൽ ഈ പാട്ട് കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റമായി കണക്കാക്കപ്പെട്ടു. അധികം ആരുമറിയാത്ത അരങ്ങേറ്റം.
ഇപ്പോഴിതാ ‘രെണ്ടഗ’ത്തിലൂടെ കുഞ്ചാക്കോ ബോബനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അരവിന്ദ് സ്വാമിയും ചിത്രത്തിൽ പ്രേധാന വേഷത്തിലെത്തുന്നു. ‘രെണ്ടഗ’ത്തിന്റെ ടീസർ പുറത്തിറങ്ങി.
ALSO READ
RANDAN
‘ഒറ്റ്’ എന്ന പേരിൽ ചിത്രം മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷേറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ റെബ്ബയാണു നായികയായി എത്തുന്നത്.