പുതുവർഷത്തിൽ കോരിത്തരിപ്പിക്കുന്ന കിടിലൻ ലിപ് ലോക്കുമായി ഷഫ്‌നയും സജിനും: വീഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

1137

സീരിയൽ പ്രേമികളായ മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്‌സിന്റെ മലയാളം പതിപ്പായ സീരിയൽ റേറ്റിംഗിൽ ആദ്യസ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.

തെലുങ്ക്, കന്നഡ, മറത്തി, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ തന്നെ മറ്റ് ഭാഷകളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, അച്ചു സുഗന്ധ്, സജിൻ ടിപി, രക്ഷ രാജ്, ഗോപിക അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സാന്ത്വനത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ശിവൻ എന്നാണ് നടൻ അറിയപ്പെടുന്നത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ് സജിൻ.

Also Read
പ്ലഷ് പിങ്ക് ലെഹംഗയിൽ സുന്ദരിയായി മാളവിക മോഹനൻ; ലേസ് എംബ്രോയ്ഡറിയിൽ തീർത്ത ലെഹംഗയുടെ വിലകേട്ട് അമ്പരന്ന് ആരാധകർ

പ്രമുഖ സിനിമാ താരം ഷഫ്‌നയെ ആണ് സജിൻ വിവാഹം കഴിച്ചിരിക്കുന്നത്. ബാലാതാരമായിട്ടാണ് ഷഫ്‌ന സിനിമയിൽ എത്തിയത് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പ്ലസ് ടു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു സജിനും ഷഫ്നയും പരിചയപ്പെടുന്നത്.

പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. സിനിമ പോലെ തന്നെ സീരിയിൽ രംഗത്തും സജീവമാണ് ഷഫ്ന. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും ഷഫ്നയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ പ്രിയങ്കരി എന്ന ഹിറ്റ് പരമ്പരയിലാണ് ഷഫ്ന അഭിനയിക്കുന്നത്.

സാന്ത്വനം സീരിയൽ തുടങ്ങുന്നതിന് മുൻപ് ഷഫ്‌നയുടെ പേരിലായിരുന്നു നടനെ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഷഫ്‌നയും സജിനും. ഇവരുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇവ വളരെ വേഗത്തിൽ തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ സജിന്റേയും ഷഫ്‌നയുടേയും ന്യൂയർ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. പരസ്പരം സ്‌നേഹ ചുംബനം നൽകി കൊണ്ടാണ് ഇരുവരും 2022 നെ സ്വീകരിച്ചത്. ശിവേട്ടന്റേയും ഷഫ്‌നയുടേയും ലിപ് ലോക്ക് ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. രണ്ട് പേരും ഇതുപോലെ മുന്നോട്ട് പോകണമെന്നാണ പ്രേക്ഷകർ പറയുന്നത്.

Also Read
വൈകാരിക രംഗങ്ങളും പ്രണയ രംഗങ്ങളുമെല്ലാം പ്രണവ് ചെയ്യുമ്പോൾ തനിക്കു പല തവണ മോഹൻലാലിനെ ഓർമ്മ വന്നു : വിനീത് ശ്രീനിവാസൻ

ന്യൂയർ ആശംസ നേർന്നു കൊണ്ടാണ് ഇരുവരും വീഡിയേ പങ്കുവെച്ചത്. ഡിസംബർ 11 ന് ആയിരുന്നു ഷഫ്‌നയുടേയും സജിന്റേയും വിവാഹ വാർഷികം., സാന്ത്വനം കുടുംബത്തിനോടൊപ്പമായിരുന്നു ഇവരുടെ ആഘോഷം. കേക്ക് മുരിക്കുന്നതിന്റേയും മറ്റ്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisement