വൈകാരിക രംഗങ്ങളും പ്രണയ രംഗങ്ങളുമെല്ലാം പ്രണവ് ചെയ്യുമ്പോൾ തനിക്കു പല തവണ മോഹൻലാലിനെ ഓർമ്മ വന്നു : വിനീത് ശ്രീനിവാസൻ

65

മലയാളത്തിന്റെ യുവ താരം പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് മലയാളി യുവ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ജനുവരി ഇരുപത്തിയൊന്നിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. ഇതിലെ മൂന്നു ഗാനങ്ങളും രണ്ടു ടീസറുകളും ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.

ഇപ്പോൾ ഈ ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് പ്രണവിനെ കുറിച്ചും ഈ ചിത്രത്തെ കുറിച്ചും വിനീത് മനസ്സ് തുറന്നത്.

Advertisements

ALSO READ

ജോൺ കാറ്റാടിയായി മോഹൻലാൽ, ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജ് ; ആരാധകരെ അക്ഷമരാക്കി ബ്രോ ഡാഡി ടീസർ

പ്രകടനം കൊണ്ട് എപ്പോഴെങ്കിലും പ്രണവ്, മോഹൻലാൽ എന്ന തന്റെ അച്ഛനെ അനുസ്മരിപ്പിച്ചോ എന്ന ചോദ്യത്തിന് ആ അനുഭവം ഉണ്ടായി എന്നാണ് വിനീത് പറയുന്നത്. മോഹൻലാലിനെ പോലെ തന്നെ വളരെയധികം ഭാവങ്ങൾ നൽകുന്ന കണ്ണാണ് പ്രണവിന് ഉള്ളതെന്നും അതുപോലെ പ്രണവിന്റെ മുഖത്തിന്റെ ഒരുപാട് ഫീച്ചറുകൾ മോഹൻലാൽ എന്ന മഹാനടനിൽ നമ്മൾ ഒരുപാട് വർഷങ്ങൾ ആയി കാണുന്നത് തന്നെയാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നുണ്ട്.

വൈകാരിക രംഗങ്ങളും പ്രണയ രംഗങ്ങളുമെല്ലാം പ്രണവ് ചെയ്യുമ്പോൾ തനിക്കു പല തവണ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് വിനീത് പറയുന്നത്. അത് പ്രണവ് മനപ്പൂർവം അനുകരിക്കുന്നത് അല്ല എന്നും വളരെ സ്വാഭാവികമായി സംഭവിക്കുന്നത് ആണെന്നും വിനീത് ശ്രീനിവാസൻ വിശദീകരിച്ചു. പ്രണവിന്റെ പല ടേക്കുകളും കഴിഞ്ഞു, പ്രണവിൽ കാണുന്ന ആ ഒരു മോഹൻലാൽ ഫീൽ കണ്ടു താനും ക്യാമറാമാൻ വിശ്വജിത്തും പരസ്പരം നോക്കി അമ്പരന്നിട്ടുണ്ട് എന്നും വിനീത് പറയുന്നു.

ALSO READ

ഗവർണറെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ; കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ പങ്കു വച്ച് താരം

ഈ ചിത്രത്തിൽ അഭിനയിച്ച അജു വർഗീസ് അടുത്തിടെ ഹൃദയം കണ്ടു എന്നും, ചിത്രം കണ്ടു കൊണ്ടിരുന്നപ്പോൾ പല തവണ അജുവിനും ഇതേ അനുഭവം ഉണ്ടായെന്നതിനു താൻ സാക്ഷി ആണെന്നും അജു അത് തന്നോട് പറഞ്ഞെന്നും വിനീത് ശ്രീനിവാസൻ പറയുന്നുണ്ട്.

അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രണവ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ ഈ ചിത്രത്തിലെ നായികമാർ. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തും എഡിറ്റ് ചെയ്തത് രഞ്ജൻ എബ്രഹാമുമാണ്. ഹിഷാം അബ്ദുൽ വഹാബ് ആണ് ഹൃദയത്തിനു സംഗീതമൊരുക്കിയത്.

 

 

Advertisement