ജീവിതത്തിൽ നല്ല അസൽ തേപ്പ് കിട്ടിയിട്ടുണ്ട്, വിഷമങ്ങൾ ഉണ്ടായി പക്ഷേ അതിന് പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ല: തുറന്നു പറഞ്ഞ് ബ്രൂസ് ലി ബിജി

292

മലയാളത്തിന്റെ യുവ നടൻ ടൊവീനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സിൽ എത്തിയ ഈ ചിത്രം വലിയ ഹിറ്റ് ആയി മാറി.രിക്കുകയാണ് ഇപ്പോൾ. ഡെയിസണും ഷിബുവും മാത്രമല്ല ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളേയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

ബ്രൂസ്ലി ബിജിയെന്ന നായികയും പ്രേക്ഷകരുടെ ഉള്ളിൽ കടന്നു കൂടി. യാതൊരു സൂപ്പർ പവറും ഇല്ലാതെ നാടിനെ രക്ഷിച്ച നായികയായ ബ്രൂസ്ലി ബിജിയെ കുറിച്ചും ചർച്ചകളുണ്ട്. എറണാകുളം സ്വദേശിയായ ഫെമിന ജോർജ്ജാണ് ബ്രൂസ്ലി ബിജിയായി തിളങ്ങിയത്. ഫെമിനയുടെ ആദ്യ ചിത്രമായിരുന്നു ഇത്.

Advertisements

സെന്റ് തെരേസാസിൽ നിന്നും എം കോം പഠനം പൂർത്തിയാക്കിയ ഫെമിന ഓഡിഷനിലൂടെയാണ് മിന്നൽ മുരളിയിൽ എത്തുന്നത്. ചിത്രത്തിൽ അഭിനയിക്കുന്ന വിവരം നടിയുടെ വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ അറിവുണ്ടായിരുന്നൊള്ളു എന്ന് പറയുകയാണ് ഫെമിന.

Also Read
അത്തരം ആൾക്കാരോട് പ്രണവിന് ഭയങ്കര ബഹുമാനമാണ്: തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസൻ

ചിത്രത്തിനായി ഏഴ് കിലോയോളം ശരീര ഭാരം കുറച്ചു. അതിന് ശേഷം ട്രെയിനിങ് ഉണ്ടായിരുന്നു. കിക്ക് ബോക്സിങ് പഠിച്ചു. അതിന് ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. രണ്ടര വർഷത്തോളം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു എന്ന് ഫെമിന പറയുന്നു. ചിത്രത്തിൽ അസൽ തേപ്പ് കിട്ടിയ കഥാപാത്രത്തെയാണ് ഫെമിന അവതരിപ്പിക്കുന്നത്.

ജീവിതത്തിൽ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പൊട്ടി ചിരിച്ചുകൊണ്ട് ഉണ്ട് എന്നായിരുന്നു ഫെമിനയുടെ മറുപടി. പക്ഷേ മറ്റാരെയും ഞാൻ തേച്ചിട്ടില്ല. തേപ്പ് കിട്ടിയപ്പോൾ സ്വാഭാവികമായും എല്ലാവർക്കും ഉണ്ടാകുന്ന പോലെ ചെറിയ ചില വിഷമങ്ങൾ ഉണ്ടായി. പക്ഷേ അതിന്റെ പേരിൽ പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ലെന്നും ഫെമിന പറഞ്ഞു.

സിനിമയിൽ തുടരാൻ തന്നെയാണ് ഇപ്പോൾ തീരുമാനം. ആദ്യം സിനിമയിൽ വരുന്നതിനോട് അച്ഛനും അമ്മയ്ക്കും അത്ര വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രണ്ട് പേർക്കും സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ്. രണ്ട് പേരും പിന്തുമയ്ക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യണം. ഒരു നടിയായി തുടരാൻ തന്നെയാണ് തീരുമാനം എന്നും ഫെമിന പറഞ്ഞു.

ബേസിൽ ജോസഫാണ് മിന്നൽ മുരളി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

Also Read
ആദ്യമൊക്കെ എനിക്ക് സഹോദരന്റെ സ്പർശനം മോശമാണ് എന്ന് മനസ്സിലായിരുന്നില്ല ; സ്വന്തം കുടുംബത്തിൽ പോലും മോശം അനുഭവം നേരിടേണ്ടി വന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് വൈറൽ

Advertisement