മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്. ദീലീപിന്റെ ഭാര്യ കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും ദിലീപിന് ആദ്യ ഭാര്യയിലുള്ള മകൾ മീനാക്ഷിയും എല്ലാം ആരാധകരുടെ ഇഷ്ടം നേടിയെടുത്തവരാണ്. എല്ലാവരുടേയും വിശേഷങ്ങളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാകാറുമുണ്ട്.
ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിൽ ഉണ്ടായ മകളാണ് മീനാക്ഷി. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛന് ഒപ്പം പോരുകയായിരുന്നു. അതേ സമയം താരങ്ങളുടെ മക്കളുടെ സിനിമാ അരങ്ങേറ്റം ആരാധകർ പ്രതീക്ഷിക്കാറുണ്ട്. അത്തരത്തിൽ എല്ലാവരും നോക്കിയിരിക്കുന്ന ഒന്നാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ സിനിമാ പ്രവേശനം.
ഇരുപത്തിയൊന്നുകാരിയായ മീനാക്ഷിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള പ്രചാരണങ്ങളും അഭ്യൂഹങ്ങളും ഇടക്ക് വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ ഇതാ മീനാക്ഷിയുടെ സിനിമാ പ്രവേശനം എന്നായിരുക്കും എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ദിലീപ്.
മീനാക്ഷി ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമാ അഭിനയം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഭാവിയിൽ എന്ത് എന്നത് പറയാൻ കഴിയുന്നില്ല എന്നാണ് മൂവി മാന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറയുന്നത്. ചെന്നെയിൽ എംബിബിഎസ്സിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ.
ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്. അടുത്ത സുഹൃത്ത് നമിതക്കൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞനുജത്തി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Also Read
ആർപ്പുവിളികളോടെ ടൊവിനോയെ വരവേറ്റ് ആരാധകർ ; സംസാരിയ്ക്കാനാകാതെ താരം