പ്രവാസിയായ മകന്റെ ഭാര്യയെ 52 കാരന്‍ നിരന്തരം ലൈംഗിക പീഡനത്തിനരയാക്കി, സഹികെട്ട യുവതി തൂങ്ങിമരിച്ചു, സംഭവം വടകരയില്‍

16

വ​ട​ക​ര: മകന്റെ ഭാ​ര്യ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന്​ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​പി​താ​വ് അ​റ​സ്​​റ്റി​ൽ. ന​ട​ക്കു​താ​ഴ കു​റു​മ്പ​യി​ൽ ആ​വ​ങ്കോ​ട്ട് മ​ല​യി​ൽ ദി​നേ​ശ് ബാ​ബു(54)​വി​നെ​യാ​ണ് വ​ട​ക​ര എ​സ്.​ഐ. എം ​സ​ന​ൽ​രാ​ജ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Advertisements

വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ് ക്ലാ​സ്​ മ​ജി​സ്​​ട്ര​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ മ​ജ​സ്​​ട്ര​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യു​ടെ മ​ക​ൻ സു​ബീ​ഷിന്റെ ഭാ​ര്യ അ​ശ്വ​തി​യെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഭ​ർ​തൃ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടി​രു​ന്നു.

നാ​ല് വ​ർ​ഷം മു​മ്പാ​ണ് സു​ബീ​ഷും അ​ശ്വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ത​ന്നെ ബാ​ബു​വിന്റെ പീ​ഢ​നം തു​ട​ങ്ങി​യി​രു​ന്നു. ആ​ദ്യം ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​ര​മാ​യി​രു​ന്നു. പി​ന്നീ​ട് അ​ശ്വ​തി​യെ പ​ല ത​വ​ണ ക​യ​റി പി​ടി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വിവാഹശേഷം ഏതാനം മാസങ്ങള്‍കഴിഞ്ഞ സുബീഷ് വിദേശത്ത് ജോലിക്ക് പോയിരുന്നു.

ഈ ​വ​സ്​​തു​ത​ക​ൾ അ​ശ്വ​തി സ്വ​ന്തം ഡ​യ​റി​യി​ൽ എ​ഴു​തി​വെ​ച്ചി​രു​ന്നു. ഡ​യ​റി വാ​യി​ച്ച അ​ശ്വ​തി​യു​ടെ സ​ഹോ​ദ​ര​ൻ അ​ക്ഷ​യ് ആ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.ഇ​തേ​തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്. ഡ​യ​റി​യും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു. ഐ.​പി.​സി 306, 354 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ദി​നേ​ശ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Advertisement