ടൊവിനോ തോമസിന്റെ പറക്കാനുള്ള പഠനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ ഒരു പുതിയ വർക്ക് ഔട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ. കൈകൾ രണ്ടും പോക്കറ്റിൽ ഇട്ട്, കാലുകൾ മാത്രം ഉപയോഗിച്ച് തറയിൽ നിന്നും ചാടി എഴുന്നേൽക്കുന്നതാണ് വീഡിയോ.
ടൊവിനോയുടെ വീഡിയോ പോലെ തന്നെ അതിന് താഴെ വന്ന കുഞ്ചാക്കോ ബോബന്റെ കമന്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘നിനക്ക് പിരാന്താടാ… അടിപൊളി മാൻ’ എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്.
ALSO READ
View this post on Instagram
24ന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആരവങ്ങൾ ഒഴിയുന്നില്ല. പുതിയ നെറ്റ്ഫ്ളിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’യുടെ ഇപ്പോഴത്തെ സ്ഥാനം. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നു കൊണ്ടാണ് ചിത്രം ഒന്നാമതെത്തി നിൽക്കുന്നത്.
ALSO READ
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. മാർവ്വൽ സ്റ്റുഡിയോസ് മുരളിയെ ഏറ്റെടുക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. മലയാള സിനിമാ മേഖല ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തിയാണ് മിന്നൽ മുരളി എത്തിയത്.