എന്നെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങളിൽ പലതും തെറ്റാണ് ; സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗം ക്ലൈമാക്‌സാണ് : മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജി

229

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ വൻ വിജയമാണ് നേടിയത്. ഒട്ടേറെ സർപ്രൈസുകൾ പ്രേക്ഷകർക്കായി ചിത്രം കാത്തുവച്ചിരുന്നു. അവയിലൊന്നാണ് ബ്രൂസ്ലി ബിജി എന്ന നായിക. വിവാഹത്തിനു ശേഷം കരാട്ടെ പഠിപ്പിക്കാൻ സമ്മതിക്കില്ലെന്ന ഒറ്റ കാരണത്താൽ കാമുകനെ ഉപേക്ഷിച്ച ബിജി, അപ്രതീക്ഷിതമായി കിട്ടിയ കിക്കിൽ അടിതെറ്റി താഴെ വീഴുമ്പോഴും സ്‌റ്റൈലായി ലാൻഡ് ചെയ്ത് കൂളായി പുഞ്ചിരിക്കുന്ന സൂപ്പർ കൂൾ കരാട്ടെ മാസ്റ്റർ!

സൂപ്പർ ഹീറോ ആയ സുഹൃത്ത് ഉണ്ടായിട്ടും ഒരു പ്രശ്‌നം വരുമ്പോൾ അതു സ്വന്തം നിലയിൽ പരിഹരിക്കുന്ന കുറുക്കൻ മൂലയിലെ ഒരേയൊരു ട്രാവൽ ഏജന്റ് കം കരാട്ടെ മാസ്റ്റർ. അതാണ് ബ്രൂസ്ലി ബിജി. കൊച്ചി സ്വദേശിയായ ഫെമിന ജോർജാണ് മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജിയായി പ്രേക്ഷകരുടെ കയ്യടി നേടിയത്. തന്റെ സിനിമാ മോഹത്തെ കുറിച്ചും സിനിമയിലേയ്ക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും ഫെമിന ജോർജ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പറയുന്നത്.

Advertisements

ALSO READ

നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥയൊരുക്കുന്ന ‘ആറാട്ട് മുണ്ടൻ’ ; സംവിധാനം ഭർത്താവ് പി ജയ് ദേവ്

 

View this post on Instagram

 

A post shared by Femina⚡️George (@feminageorge_)

സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗം ക്ലൈമാക്‌സാണ്. ബ്രൂസ്ലി ബിജി എന്ന കഥാപാത്രത്തിന്റെ ആദ്യ വിവരണം കേട്ടപ്പോഴും ഞാൻ ഏറെ ആകർഷിച്ചതും ക്ലൈമാക്‌സ് ആയിരുന്നു. ബ്രൂസ്ലി ബിജിക്ക് നല്ല രീതിയിൽ പെർഫോം ചെയ്യാൻ അവസരമുള്ള ഒരു ക്ലൈമാക്‌സാണല്ലോ! ഒത്തിരി പേർ അക്കാര്യം എടുത്തു പറഞ്ഞ് അഭിനന്ദിച്ചു. പൊതുവെ സിനിമകളിൽ നായിക, നായകന്റെ നിഴലോ അല്ലെങ്കിൽ അയാളെ ആശ്രയിച്ചു നിൽക്കുന്ന ഒരാളോ ആകും. മിന്നൽ മുരളിയിൽ അങ്ങനെയല്ല. ഒരു പ്രശ്‌നം വരുമ്പോൾ മിന്നൽ മുരളിക്കായി അവർ കാത്തു നിൽക്കുന്നില്ല. ബിജിക്ക് ബിജി മതി. അവൾക്ക് പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ എന്നൊരു ബോധ്യം അവൾക്കുണ്ട്. അങ്ങനെയൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. അതു സൃഷ്ടിച്ചതിന് എഴുത്തുകാരായ അരുണിനും ജസ്റ്റിനും വലിയ നന്ദി. അതു നല്ല രീതിയിൽ അവതരിപ്പിച്ചെടുക്കാൻ ബേസിലേട്ടനും സഹായിച്ചു.

എന്നെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങളിൽ പലതും തെറ്റാണ്. ഞാൻ ഡിഗ്രി സെന്റ് തെരേസാസിൽ നിന്നല്ല എടുത്തത്. രാജഗിരിയിലാണ് ഡിഗ്രി ചെയ്തത്. എംകോം ചെയ്തത് സെന്റ് തെരേസാസിലായിരുന്നു. ഞാൻ ജനിച്ചത് സൗദിയിലാണ്. പിന്നീടാണ് കൊച്ചിയിലെത്തിയത്. ബികോം പൂർത്തിയാക്കിയതിനു ശേഷം ഒരു വർഷം ഇൻഫോപാർക്കിൽ ജോലി ചെയ്തു. അതിനുശേഷമാണ് പി.ജി പഠിക്കാൻ പോയത്. 2021ൽ എംകോം പൂർത്തിയാക്കി. ആ കോഴ്‌സിനു ചേർന്ന സമയത്താണ് മിന്നൽ മുരളിയുടെ ഓഡിഷനു പോയതും തിരഞ്ഞെടുക്കപ്പെട്ടതും. ചെറുപ്പം മുതൽ തന്നെ സിനിമ വളരെ ഇഷ്ടമായിരുന്നു. പത്രം തുറന്നാൽ സിനിമാവാർത്തകളെ വായിക്കാറുള്ളൂ. ചെറുപ്പത്തിലൊക്കെ കണ്ണാടിയിൽ നോക്കി പലതരത്തിൽ ഓരോന്നു ചെയ്തു നോക്കും.

ALSO READ

മുഖം തൊണ്ണൂറ് ശതമാനം ശരിയായി, നിങ്ങൾ തരുന്ന പ്രർത്ഥനയാണ് ഞങ്ങളെ നിലനിർത്തി കൊണ്ട് പോവുന്നത്; എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും അറിയിച്ച് മനോജ് കുമാർ

 

View this post on Instagram

 

A post shared by Femina⚡️George (@feminageorge_)

മുതിർന്നപ്പോൾ സിനിമാമോഹം ഉള്ളിലുണ്ടായിരുന്നെങ്കിലും വീട്ടിൽ പറയാൻ പേടിയായിരുന്നു. രാജഗിരിയിലെ ഡിഗ്രി പഠനകാലത്താണ് മനസിലെ ആഗ്രഹം വീട്ടിൽ തുറന്നു പറയാനുള്ള ധൈര്യം കിട്ടിയത്. മാതാപിതാക്കളെ വിശ്വാസത്തിലെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ അവരെ സമ്മതിപ്പിച്ചെടുത്തു. മിന്നൽ മുരളിയുടെ ഓഡിഷന്റെ സമയമായപ്പോഴേക്കും അവർ ഏകദേശം ഓകെ ആയിരുന്നു. ഇപ്പോൾ അവർ ഹാപ്പിയാണ്. അവരിപ്പോൾ അഭിമാനത്തോടെ എന്നെക്കുറിച്ച് പറയും, ‘അഭിനയമാണ് അവളുടെ ഇഷ്ടം… അവൾ അതു ചെയ്യട്ടെ’ എന്ന്! അച്ഛന്റെ കെ.പി. വർക്കി. എല്ലാവരും വിളിക്കുന്നത് പക്ഷേ, ജോയ് എന്നാണ്. ബിസിനസ് ആണ്. അമ്മ നഴ്‌സായിരുന്നു. ഇപ്പോൾ ബിസിനസിലേക്ക് തിരിഞ്ഞു. ഒറിജിനൽ പേര് റജീനമ്മ എന്നാണ്. വീട്ടിൽ സീന എന്ന് വിളിക്കും. ഒരു അനിയനുണ്ട്. ഫെബിൻ ജോർജ്.

സിനിമയാണ് എനിക്ക് വേണ്ടതെന്നു പറഞ്ഞപ്പോൾ ആർക്കും അതു പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇന്നാണ് ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ സന്തോഷമായി ഇരിക്കുന്നത്. ഞാൻ സ്വപ്നം കണ്ട നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ തന്നെ നിലനിൽക്കണം എന്നാണ് ആഗ്രഹം. ഒരു കഥാപാത്രത്തിനു വേണ്ടി ശരീരഭാരം ക്രമീകരിക്കാനാണെങ്കിലും മറ്റു പരിശീലനങ്ങൾ നേടാനാണെങ്കിലും ഞാൻ തയ്യാറാണ്. നല്ല സിനിമകൾ… നല്ല കഥാപാത്രങ്ങൾ…ഇതാണ് എന്റെ ലക്ഷ്യമെന്നും ഫെമിന പറയുന്നുണ്ട്.

രണ്ടു വർഷം മുമ്പ്, ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നു പറയുമ്പോൾ പലരും സംശയത്തോടെ ചോദിച്ചിട്ടുണ്ട്, സിനിമയോ? അതു റിസ്‌കല്ലേ? നിനക്ക് വേറെ വല്ല ജോലിയും ചെയ്തൂടെ എന്ന്? അന്ന് അങ്ങനെ ചോദിച്ചവരിൽ പലരും സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ചോദിക്കുന്നത് അടുത്തത് ഏതാ പടം എന്നാണ്! എല്ലാവരും മാറിയിട്ടില്ല. സിനിമ തന്നെ വേണോ എന്നു ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്. എങ്കിലും എനിക്ക് നല്ല വിശ്വാസമുണ്ട്. സിനിമ തന്നെയാണ് എനിക്ക് വേണ്ടതെന്നും ഫെമിന കൂട്ടിചേർത്തു.

 

 

Advertisement