ഗായിക വിജയലക്ഷ്മി വിവാഹ മോചിതയായ വാർത്ത പുറത്തുവരുന്നത് അടുത്തിടെയാണ്. ‘ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ശരിയാവില്ലെന്ന് മനസിലായി. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കിയാണ് ആ തീരുമാനം എടുത്തത്’, എന്നാണ് ഗായിക തുറന്നുപറയുന്നത്.
ഇതിൽ കൂടുതൽ വിവരങ്ങൾ താരം തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ജീവിതത്തിൽ സംബന്ധിച്ച ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി എത്തിയിരിക്കുകയാണ് ഗായിക. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ്, വിവരങ്ങൾ ഗായിക പറയുന്നത്.
ALSO READ
തനിക്ക് ഓവറിയിൽ ഒരു സിസ്റ്റ് ഉണ്ടായിരുന്നു അതിനു ശസ്ത്രക്രിയ ചെയ്യുകയും ചെയ്തിരുന്നു. സർജറിക്ക് ശേഷം അത് പോയെങ്കിലും അത് കാൻസർ ആണെന്ന് പറയുകയും അതും പറഞ്ഞു വേദനിപ്പിക്കുകയും ചെയ്തു, എന്നും വൈക്കം വിജയലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്.
ഒരു സ്ത്രീയ്ക്ക് ജീവിക്കാൻ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായതായി പറയുകയാണ് പ്രിയ ഗായിക. 2019 മെയ് 30 നാണ് പിരിയാം എന്ന് തീരുമാനിച്ചത്. ഈ വർഷം ജൂണിൽ കോടതി നടപടികളെല്ലാം പൂർത്തിയായി ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു. ഇപ്പോൾ ജീവിതത്തിൽ സമാധാനം ഉണ്ട്- പ്രിയ ഗായിക പറയുന്നു.
പല കാര്യങ്ങൾ സംഭവിച്ചുവെന്നും, പറയാൻ ഒരുപാടുണ്ട് എന്നാൽ എല്ലാം തുറന്നുപറയാൻ ആകില്ലെന്നും വിജയലക്ഷ്മി പറയുന്നു. പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, കൈ കൊട്ടാൻ പാടില്ല, കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ വരെയുണ്ടായി. ദേഷ്യപ്പെടലും ശകാരവും കൂടി വന്നതോടെ ഒത്തുപോകാൻ ആകില്ല എന്ന് മനസിലായി എന്നും ഗായിക പറയുന്നു.
ALSO READ
തന്റെ അച്ഛനേയും അമ്മയേയും തന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കിയതും സംഗീത കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വച്ചതുമാണ് സഹിക്കാൻ തീരെ പറ്റാതെ വന്നതെന്നും ഗായിക പറയുന്നു. ‘ഞങ്ങൾ തന്നെയാണ് പിരിയാൻ തീരുമാനിച്ചത്. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്’,എന്നും ഗായിക മുൻപ് പറഞ്ഞിരുന്നു.
പാട്ട് കൂടാതെ മിമിക്രിയും ചെയ്യാറുണ്ട് വിജയലക്ഷ്മി. സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയിപ്പിച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യം ഉറപ്പിച്ച വിവാഹത്തിൽ നിന്നുള്ള പിന്മാറ്റം, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി വിജയലക്ഷ്മി ലോകറെക്കോർഡിൽ ഇടം പിടിച്ചിരുന്നു.