രണ്ടാം വിവാഹം എന്ന് പറയുമ്പോൾ ഒരു മോശം കാര്യമായാണ് പലരും ഇപ്പോഴും കരുതുന്നത്. കുറച്ച് പ്രായം ആയിട്ടാണ് രണ്ടാമതൊരു വിവാഹം എങ്കിൽ പിന്നെ പറയുകയും വേണ്ട, എതിർപ്പുകൾ പല കോണുകളിൽ നിന്നും വരും.
ഇപ്പോഴിതാ അത്തരം എല്ലാ എതിർപ്പുകളും പരിഹാസങ്ങളും മറികടന്ന് അമ്മയുടെ ജീവിതത്തിൽ പുതിയ വെളിച്ചം വീശിയിരിക്കുകയാണ് ഒരു മകൾ. അമ്മയുടെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്ത മകൾ സോഷ്യൽ മീഡിയയിൽ ആദരവും ബഹുമാനവും ഏറ്റു വാങ്ങുകയാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ബന്ധം അവസാനിപ്പിച്ച ശേഷമാണ് പുതിയ ജീവിതത്തിലേക്ക് അമ്മയെ മകൾ പറഞ്ഞു വിട്ടത്.
ALSO READ
വിവാഹത്തിനായി അമ്മ മൈലാഞ്ചി അണിയുന്നതിന്റെ ചിത്രങ്ങളും വിഡിയോയും മകൾ സമൂഹമാധ്യമങ്ങളിലൂടെ മകൾ പങ്കുവെച്ചിട്ടുണ്ട്. ‘അമ്മ വീണ്ടും വിവാഹിതയാകാൻ പോകുകയാണെന്നു വിശ്വസിക്കാനാകുന്നില്ല.’ എന്ന കുറിപ്പോടെയാണ് മകൾ വിഡിയോ പങ്കുവച്ചത്. ‘ഞാനും അമ്മയും എന്റെ 16 വയസ്സുള്ള സഹോദരനുമുള്ള വീട്ടിലേക്ക് മറ്റൊരു പുരുഷൻ വരുമെന്ന് ഇത്രയും കാലം ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പിതാവിനെ സ്വാഗതം ചെയ്യുന്നതിന് ഞങ്ങൾക്കു സന്തോഷമേയുള്ളൂ.’ മറ്റൊരു ട്വീറ്റിൽ മകൾ കുറിച്ചു.
can’t believe mom is getting married GURL U SLAYY pic.twitter.com/Jo5LwlTlRb
— mommy // real santa (@alphaw1fe) December 15, 2021
15 വർഷം മുൻപ് അസ്വസ്ഥതയുണ്ടാക്കിയ ഒരു ബന്ധത്തിൽ നിന്ന് തന്റെ അമ്മ പിൻമാറുകയായിരുന്നു എന്നും മകൾ വ്യക്തമാക്കി. ‘സോണി എന്നാണ് അമ്മയുടെ പേര്. മേരി സോണി, മേരി തമന്ന എന്ന പാട്ടിന് ഞങ്ങളുടെ പിതാവ് ചുവടുവച്ചു. ഞങ്ങളും നൃത്തത്തിൽ പങ്കുചേർന്നു. അത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു. എല്ലാത്തിലും ഞാൻ പോസ് ചെയ്തെങ്കിലും യഥാർത്ഥത്തിൽ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു’ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. വധൂവരന്മാർക്കും മക്കൾക്കും നിരവധിപേരാണ് ആശംസകളുമായി എത്തിയിരിയ്ക്കുന്നത്.
ALSO READ