ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ലെന്ന് അജു വർഗീസ്

80

ടോവിനോയെ കേന്ദ്ര കഥാപാത്രമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിൽ അജു വർഗീസും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. ‘ജെയ്‌സൻ’ എന്ന നായക കഥാപാത്രത്തിന്റെ അളിയനായിട്ടാണ് അജു വർഗീസ് അഭിനയിച്ചിരിക്കുന്നത്. ഇപോഴിതാ അജു വർഗീസ് ഒരു ട്രോൾ പങ്കുവെച്ചതാണ് ആരാധകർ ചർച്ചയാക്കുന്നത്.

‘മിഥുനം’ എന്ന മോഹൻലാൽ ചിത്രത്തിലെ രംഗമാണ് ട്രോളിൽ. പണ്ട് വിനീതിന്റെയും നിവിന്റെയും ചിത്രങ്ങളിൽ അവസരം ചോദിച്ചു, ഇപ്പോൾ ബേസിലിന്റെയും ടൊവിനൊയുടെയും ചിത്രത്തിൽ അവസരം ചോദിക്കുന്നുവെന്നാണ് ട്രോളിൽ ഉദ്ദേശിക്കുന്നത്. ‘മിഥുന’ത്തിലെ ഇന്നസെന്റ് ചെയ്ത കഥാപാത്രത്തെയാണ് അജു വർഗീസിനോട് ഉപമിക്കുന്നത്. ‘ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല’ എന്ന് എഴുതിയാണ് അജു ഫോട്ടോ പങ്കു വച്ചിരിയ്ക്കുന്നത്.

Advertisements

ALSO READ

വൈറലായി മംമതയുടെ റീൽസ് ; അമ്മയും മകളും ആണെങ്കിലും യാഥാർത്ഥയിൽ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്ന് ആരാധകർ

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

‘മിന്നൽ മുരളി’ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആക്ഷൻ ഡയറക്ടർ വ്‌ളാദ് റിംബർഗ് ആണ്.

ALSO READ

തമിഴ് സിനിമയിൽ വേരുറപ്പിച്ച് ഹരീഷ് പേരടി

നെറ്റ്ഫ്‌ളിക്‌സിൻറെ ക്രിസ്മസ് റിലീസായിട്ടാണ് ടോവിനൊ തോമസ് ചിത്രം പ്രദർശനത്തിന് എത്തിയത്. ബേസിൽ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ കലാസംവിധാനം മനു ജഗത്ത്, അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് തിരക്കഥ. ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യു. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം ആണ്.

Advertisement