വീണ്ടും കല്യാണത്തിന് ഒരുങ്ങി ആര്യ, ആശംസകൾ അറിയിച്ച് ആരാധകർ

149

മലയാളികളായ മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമർശനങ്ങളാണ് ലഭിച്ചത്.

തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകർക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ആര്യ. ക്രിസ്ത്യൻ വധുവായി അണിഞ്ഞൊരുങ്ങുന്ന വീഡിയോ പങ്കുവെച്ചാണ് ആര്യ ഇതേ കുറിച്ച് പറഞ്ഞത്.

Also Read
മീനാക്ഷിയുടെ കൂട്ടിക്കാലംം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്, അത് കിട്ടിയത് മഹാലക്ഷ്മിയിലൂടെ, തുറന്നു പറഞ്ഞ് ദിലീപ്

ഇത് പരസ്യ ചിത്രീകരണത്തിന്റെ ഭാഗമാണെന്നാണ് വീഡിയോ കണ്ട് മനസിലാക്കാൻ കഴിയുന്നത്. എന്നിരുന്നാലും ആര്യയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടും ക്രിസ്ത്യാനി ആയോ എന്നു ചോദിച്ചു കൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനൊന്നും തന്നെ ആര്യ മറുപടി നൽകിയിട്ടില്ല.

നേരത്തെ പ്രമുഖ സീരിയൻ നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്ത് സുശീലന്റെ ആദ്യ ഭാര്യ ആര്യ ആയിരുന്നു ആര്യ ബാബു.അടുത്തിടെയാണ് രോഹിത്തിന്റെയും രണ്ടാം വിവാഹം നടന്നത്. വിവാഹവുമായി ബന്ധപ്പെടുത്തി അനേകം വ്യാജ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്.

തമിഴ് നാട്ടിൽ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം. ബാഗ്ളൂരുവിൽ ജോലി ചെയ്യുന്ന അർപിതയെ ആണ് രോഹിത് വിവാഹം ചെയ്തത്. ആര്യയും രോഹിത്തിന് വിവാഹ ആശംസകൾ അറിയിച്ചിട്ടുണ്ട്. വിവാഹമോചിത ആയതിന് ശേഷം മകൾ റോയയുടെ കൂടെ സിംഗിൾ മദറായി കഴിയുകയായിരുന്നു ആര്യ.

Also Read
അവരങ്ങനെ എറിയട്ടെ! മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളുവെന്ന് വീണ നായർ

സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒൻപതിൽ പഠിക്കുമ്പോൾ തന്നെ ആര്യ രോഹിത് എന്നീ പേരുകൾ ചേർത്ത് ജനിക്കാൻ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

Advertisement