ഈ ക്രിസ്മസിന് അവളില്ല, ഇവിടെ ഒന്നുമില്ല. എല്ലാവരുടെ മനസിലും ഒരു സ്റ്റാറായി അവൾ എന്നുമുണ്ടാവും ; ഞാൻ അന്ന് മോശമായി പെരുമാറിയത് മനപ്പൂർവ്വമല്ല : ശരണ്യയുടെ അമ്മയുടെ വാക്കുകൾ

138

കേരളീയരെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വേർപാടായിരുന്നു ശരണ്യ ശശിയുടേത്. ഇപ്പോൾ അവൾ ഈ ലോകത്തില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെടാൻ അവളുടെ സഹതാരങ്ങൾക്കും ഇന്നുമായിട്ടില്ല.

ശരണ്യ ശശിയുടെ വേർപ്പാടിന് ശേഷം താരത്തിന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. സിറ്റിലൈറ്റ്സ് ശരണ്യാസ് വ്ളോഗ്സ് എന്ന പേരിലാണ് ശരണ്യ യൂട്യൂബ് ചാനൽ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം ശരണ്യ ഈ ചാനലിലൂടെയായാണ് പങ്കിട്ടിരുന്നത്. ഇത്തവണ അമ്മയാണ് സംസാരിച്ചത്. ശരണ്യ പറയുന്ന ഇൻട്രോ കാണിച്ചായിരുന്നു അമ്മ സംസാരിച്ചത്. കഴിഞ്ഞുപോയ കാലം എന്ന പാട്ടും ശരണ്യയുടെ അമ്മ പാടിയിരുന്നു.

Advertisements

മകളുടെ മുഖം അവസാനമായി കാണാൻ വന്ന പലരോടും ഞാൻ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മന:പ്പൂർവ്വമല്ലെന്ന് എല്ലാവരും ഓർക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. ഒരുപാട് പേരുടെ സ്നേഹവും പരിചരണവും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് എന്റെ മോൾ. ഒരുപക്ഷേ ദീർഘകാലം ഇങ്ങനെയൊരു സ്നേഹവും പരിഗണനയും ലഭിച്ചൊരു പെൺകുട്ടി വേറെയുണ്ടെന്ന് തോന്നുന്നില്ല. ട്യൂമറിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വന്നാൽ സാധാരണ എല്ലാ ഡോക്ടേഴ്സും കൈയ്യൊഴിയുകയാണ് പതിവ്, എന്നാൽ ശ്രീചിത്രയിലെ ഡോക്ടർ മാത്യു എബ്രഹാമാണ് ശരണ്യയ്ക്കൊരു പ്രത്യേക സ്നേഹവും പരിഗണനയും കൊടുത്ത് 10 വർഷം കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്

സീമ ജി നായരോട് പ്രത്യേകിച്ച് നന്ദി പറയേണ്ട കാര്യമില്ലല്ലോ, എന്നെപ്പോലെ തന്നെയായാണ് ശരണ്യ സീമയേയും കണ്ടിരുന്നത്. സ്വന്തം മോളേക്കാളും കരുതി എന്റെ മകളെ നെഞ്ചോട് ചേർത്ത സീമയ്ക്ക് ഔപചാരികതയുടെ പേരിൽ നന്ദി പറയുന്നു. അവളുടെ ചടങ്ങുകളെല്ലാം നോക്കിനടത്താൻ സീമയുണ്ടായിരുന്നു. 16 ദിവസം പുറത്തുപോലും പോവാതെ സീമ ഇവിടെയുണ്ടായിരുന്നു. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നുമ്പറമ്പിലിനും നന്ദി പറയുന്നുവെന്നും അമ്മ പറഞ്ഞിരുന്നു.

പിആർഎസിലെ ഡോക്ടേഴസിനോടും നന്ദി പറയുന്നു. 10 വർഷം രോഗത്തെ വെല്ലുവിളിച്ച് ശരണ്യ മുന്നോട്ട് പോയി. അതുകഴിഞ്ഞ് രോഗം ശരണ്യയെ വെല്ലുവിളിച്ചു. അവിടെ ഡോക്ടർമാരും തോറ്റുപോയി. അവിടത്തെ ഡോക്ടേഴ്സിനോടും നേഴ്സുമാരോടുമെല്ലാം നന്ദി പറയുന്നു. കഴിഞ്ഞ ക്രിസ്മസിനായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. അത്രയും മനസ് മടുത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്.

ഇവിടത്തെ ചൈതന്യമാണ് കെട്ടുപോയത്. ഈ വീടൊരു സ്വർഗമാണെന്ന് തോന്നുന്നതായാണ് പാലുകാച്ചലിന് വന്നപ്പോൾ ടിനി ടോം പറഞ്ഞത്. സ്വർഗത്തിലെ മാലാഖ ഇവിടെ നിന്നും പോയി. അവളില്ലാത്ത ദീപാവലിയാണ് കടന്നുപോയത്. ക്രിസ്മസും അതേ, ക്രിസ്മസ് ട്രീ ഇടാനും സ്റ്റാർ വെക്കാനുമൊക്കെ പറഞ്ഞിരുന്നു. ഈ ക്രിസ്മസിന് അവളില്ല, ഇവിടെ ഒന്നുമില്ല. എല്ലാവരുടെ മനസിലും ഒരു സ്റ്റാറായി അവൾ എന്നുമുണ്ടാവുമെന്നുമായിരുന്നു അമ്മ വീഡിയോയിലൂടെ പറഞ്ഞത്.

വീഡിയോ കാണാം

Advertisement