നേരിട്ട് കാണുമ്പോൾ മുട്ടിടിക്കും, ബഹുമാനം കൊണ്ടുള്ള പേടിയാണെന്ന് മമ്മൂട്ടിയെ കുറിച്ച് സീമ ജി നായർ, ദൂരെ നിന്നും ആരാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടൻ എന്നും താരം

76

നാടകരംഗത്ത് നിന്നും സിനിമയിൽ എത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സീമ ജി നായർ. നാടകത്തിലൂടെ അഭിനയത്തിൽ എത്തിയ നടി പിന്നീട് സിനിമയിലും സീരിയലുകളലും ഒരുപോലെ സജീവം ആവുകയായിരുന്നു.

സിനിമയിലും സീരിയലിലും നടി ഒരുപോലെ സജീവമാണ് സീമാ ജി നായർ. നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ വഴിയാണ് സീമ സീരിയലിൽ എത്തുന്നത്. അഭിനയത്തിന് പുറമെ സമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നടി സജീവമാണ്. അഭിനേത്രി എന്നതിൽ അപ്പുറമുള്ള സ്‌നേഹവും ബഹുമാനവുമാണ് സീമയ്ക്ക് ജനങ്ങൾ നൽകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് സീമ ജി നായർ. സ്വന്തമായി ഒരു യട്യേൂബ് ചാനലും നടിയ്ക്കുണ്ട്.

Advertisements

തന്റെ വിശേഷങ്ങളും മറ്റും ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് വീഡിയോകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റാണ്. അമ്മയോഗത്തിൽ സീമ പങ്കെടുത്തിരുന്നു. അതിന്റെ വിശേഷങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

നടി പങ്കുവെച്ച മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു കുറിപ്പിനൊപ്പമാണ് നടി ചിത്രം പങ്കുവെച്ചത്. മമ്മൂട്ടി, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മുക്കയോടൊപ്പം എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂക്കയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Also Read
പ്രിയതമയുടെ പുതിയ ഗ്ലാമറസ് ഫോട്ടോയ്ക്ക് കിടിലൻ കമന്റുമായി ഗോപി സുന്ദർ, അഭിനന്ദിച്ച് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട മമ്മുക്ക മലയാളത്തിന്റെ മെഗാസ്റ്റാർ. എനിക്കും കുറച്ചു സിനിമകളിൽ കൂടെ വർക്ക് ചെയ്യാൻ ഭാഗ്യം ഉണ്ടായി. ആദ്യം ചെയ്ത ക്രോണിക് ബാച്ചിലറിൽ ഞങ്ങൾ ഒരുമിച്ചുള്ള സീൻ ഉണ്ടായിരുന്നില്ല. പിന്നെ കുട്ടനാടൻ ബ്ലോഗ്, രാപ്പകൽ, നേരറിയാൻ സിബിഐ, കറുത്ത പക്ഷികൾ അങ്ങനെ ചില സിനിമകൾ.. ഇത്രയും വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും നേരിട്ട് കാണുമ്പോൾ മുട്ടിടിക്കും.

അത് വല്യേട്ടനോടുള്ള ബഹുമാനം കൊണ്ടുള്ള പേടി. അമ്മ മീറ്റിംഗിനിടയിൽ കണ്ട് സംസാരിച്ചപ്പോൾ യൂട്യൂബ് ചാനലിനെ കുറിച്ചും മറ്റും അന്വേഷിച്ചു, അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നത് വളരെയേറെ സന്തോഷം, അഭിമാനം എന്നായിരുന്നു സീമ ഫേസ്ബുക്കിൽ കുറിച്ചത്.

ലാലേട്ടൻ നടനവിസ്മയം എന്നാണ് മോഹൻലാലിനെ നടി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരുപാട് വർക്കുകൾ ഒരുമിച്ച് ചെയ്യാൻ സാധിച്ചില്ലെങ്കിലും ദൂരെ നിന്നും ആരാധിക്കുന്ന വ്യക്തിത്വം. എന്റെ പൊതു പ്രവർത്തനങ്ങൾ നോക്കിക്കാണുകയും നേരിട്ട് കാണുമ്പോളൊക്കെ അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്ന ലാലേട്ടൻ. അമ്മ സംഘടന ലാലേട്ടന്റെ കൈകളിൽ സുരക്ഷിതമാണ്.

Also Read
ദിലീപിന് വേണ്ടി കലാഭവൻ മണിയെ ഒഴിവാക്കാൻ പരമാവധി നോക്കി, പക്ഷേ മണിയുടെ ആ ഒറ്റ ഡയലോഗിൽ എന്റെ നെഞ്ച് പൊട്ടിപ്പോയി: വെളിപ്പെടുത്തലുമായി നാദിർഷ

അവിടുന്നു കിട്ടുന്ന കൈനീട്ടത്തിലൂടെ 100ൽ പരം കുടുംബങ്ങളുടെ ഏതെങ്കിലുമൊക്കെ അത്യാവശ്യം കാര്യങ്ങൾ നടന്നു പോകുന്നു. ഇൻഷുറൻസ് പരിരക്ഷ വേറെയും. ഇന്ത്യയിലെ കലാരംഗത്തു നിന്നുള്ള ഏതു സംഘടന എടുത്തു നോക്കിയാലും മുന്നിൽ നിൽക്കുന്നത് അമ്മയാണ്. ഇനിയും കുറേ വർഷങ്ങൾ ഈ കുടുംബത്തെ നയിക്കാൻ ലാലേട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെയെന്നായിരുന്നു മോഹൻലാലിനെക്കുറിച്ച് എഴുതിയത്.

Advertisement