മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. സിബിമലയിൽ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരുന്നു നായകൻ.
പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നടി. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.
വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചിരുന്നുു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.
ഇപ്പോളിതാതനിക്ക് ചില ലൊക്കേഷനുകളിൽ നേരിടേണ്ടി ലന്ന മോശം അനുഭവത്തെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. കൈരളി ചാനലിലെ ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
മലയാള സിനിമയിൽ നിന്നുള്ള ദുരനുഭവമാണ് നടി പറഞ്ഞത്. താൻ നായിക ആയിരുന്ന കാലത്ത് പോലും ഇങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ചാർമിള പറയുന്നു. ചാർമിളയുടെ വാക്കുകൾ ഇങ്ങനെ:
പതിമൂന്ന് വയസ് മുതൽ നടിയാണ് ആ പ്രായം തൊട്ട് ഒരാളും എന്നോട് മോശമായി ഒന്നും ചോദിച്ചിട്ടില്ല. ഇരുപത് വയസിലും ഞാൻ നടിയാണ്. അന്നേരവും എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. ഇപ്പോൾ നാൽപ്പത്തിരണ്ട് ആണ് എന്റെ വയസ്. ഇപ്പോൾ ഇങ്ങനെ പെരുമാറാൻ കാരണമെന്താണെന്ന് എനിക്ക് അറിയില്ല.
ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഞാൻ കോഴിക്കോട് പോയിരുന്നു. മൂന്ന് പയ്യന്മാരാണ് നിർമാതാക്കൾ. അവർക്ക് ഇരുപത്തിമൂന്ന് വയസ് ഒക്കെ ഉണ്ടാവും. അവർ എന്റെ വീട്ടിൽ വന്നു. അഡ്വാൻസ് തരാൻ വന്നതാണ്. എന്റെ അനുഗ്രഹമൊക്കെ വേണമെന്ന് പറഞ്ഞു. അങ്ങനെ അനുഗ്രഹം കാടുത്തതിന് ശേഷം അവരെനിക്ക് അഡ്വാൻസ് തന്നിട്ട് പോയി.
പിന്നീട് കോഴിക്കോട് ഷൂട്ടിങ്ങ് നടക്കുമ്ബോൾ ഈ മൂന്ന് പയ്യന്മാരും അങ്ങോട്ട് വന്നു. അതിൽ ബോംബെയിൽ നിന്ന് വന്ന ഇരുപത് വയസുകാരിയാണ് നായിക. പതിനെട്ട് വയസുള്ള മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. ഈ പയ്യന്മാർ അവരോട് ഒരു ശല്യവും ചെയ്യുന്നില്ല.
പക്ഷേ എന്റെ മുറിയിലേക്ക് വന്നിട്ട് ടച്ച് അപ്പ് ചെയ്യുന്ന ആളോട് പുറത്തേക്ക് പോവാൻ പറഞ്ഞു. അയാൾക്ക് അമ്പതിനായിരം കൊടുക്കാമെന്നും പറഞ്ഞു. മേഡത്തിന്റെ കൂടെയാണ് വന്നത്. അവർ പറയാതെ പോവില്ല എന്ന് എന്റെ അസിസ്റ്റന്റ് പറഞ്ഞു.
നിങ്ങൾ മൂന്ന് പേരും എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ മൂന്ന് പേരിൽ ആരെ വേണമെങ്കിലും നിങ്ങൾക്ക് സെലക്ട് ചെയ്യാം. അതിൽ ഒരാളുടെ കൂടെ നിങ്ങൾ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ബാക്കി പെയ്മെന്റ് തരില്ലെന്നും പറഞ്ഞു.
ഇങ്ങനെ പറഞ്ഞാൽ നാളെ മുതൽ ഞാൻ ഷൂട്ടിങ്ങിന് വരില്ലെന്ന് പറഞ്ഞു. എന്നാൽ നിങ്ങൾക്ക് സ്ഥലം വിടാം, ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ് എന്നെ പുറത്താക്കി. ശേഷം ഞാൻ എടിഎമ്മിൽ പോയി പൈസ എടുത്ത് പബ്ലിക് ബസിൽ കയറിയാണ് ചെന്നൈയിലേക്ക് പോയത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇൻഡസ്ട്രിയിൽ ഉണ്ട്. പക്ഷേ ഞാനിതിപ്പോഴാണ് കാണുന്നത്.
ഞാൻ നായിക ആയിരുന്നപ്പോൾ ഇങ്ങനെ ഒന്നും നടന്നിട്ടില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം നാല് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മുപ്പത്തിയെട്ട് സിനിമകൾ, പതിനൊന്നെണ്ണം തമിഴിൽ, രണ്ടെണ്ണം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. മുൻപൊന്നും ഇല്ലാത്ത മോശം പ്രവണതകൾ ഇപ്പോൾ മലയാളം സിനിമയിൽ ഉണ്ടെന്നും താരം പറയുന്നു.