മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാതാ മോഹൻ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചാണ് സുജാത തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കുട്ടിക്കാലം മുതൽ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാണ് സുജാത. ആറാം ക്ലാസിൽ പഠിക്കുന്ന സമയമാണ് സുജാത പിന്നണി ഗാന രംഗത്ത് എത്തുന്നത്.
യേശുദാസിന് ഒപ്പം ഫ്രോക്ക് ധരിച്ച് വേദികളിൽ പാടിയിരുന്ന ബേബി സുജാതയുടെ രൂപം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. 6ാം ക്ലാസിൽ പഠിക്കുന്നതിനിടയിലായിരുന്നു സുജാത പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങളാണ് പ്രിയഗായികയുടേതായി പുറത്തിറങ്ങിയത്. യേശുദാസും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞും സുജാത വാചാലയാവാറുണ്ട്.
മകളെപ്പോലെയായാണ് ദാസും പ്രഭയും സുജുവിനെ പരിഗണിച്ചിരുന്നത്. റിയാലിറ്റി ഷോകളിലൂടെയായി സജീവമാണ് സുജാത. എംജി ശ്രീകുമാറിനൊപ്പമായി ഇടവേളയ്ക്ക് ശേഷം പാടാനായതിന്റെ സന്തോഷവും സുജാത പങ്കിട്ടിരുന്നു.
Also Read
നീ എന്റെ ഭാഗം തന്നെ, കല്യാണം കഴിച്ചില്ലെന്ന സങ്കടം തീർന്നു: ഐഡിയ സ്റ്റാർ സിംഗർ താരം ഇമാൻ വിവാഹിതനായി
പിന്നീട് നിരവധി ഗാനങ്ങൾ താരം ആലപിച്ചു. ഗായകൻ യേശുദാസും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സുജാതയ്ക്കുള്ളത്. ഇക്കാര്യം പല പ്രാവശ്യം സുജാത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം എംജി ശ്രീകുമാറുമായി ഒരുമിച്ച് ഗാനം ആലപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുജാത.
ഒരു ചാനൽ പരിപാടിയിൽ സുജുവിനൊപ്പം ഗാനം ആലപിക്കാൻ സാധിച്ചതിന്റെ സന്തോഷം എംജി ശ്രീകുമാറും പങ്കുവെച്ചു. ഭാര്യ ലേഖയ്ക്ക് ഒപ്പമാണ് എംജി ശ്രീകുമാർ പരിപാടിയ്ക്ക് എത്തിയത്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇവരൊന്നിച്ചുള്ള പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അന്തിപ്പൊൻവെട്ടം എന്ന ഗാനം ആലപിക്കുന്നതിനിടയിലാണ് എംജിയും സുജാതയും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചുമെല്ലാം പറയുന്നത്. ശ്രീക്കുട്ടന്റെ ലൈഫിലേക്ക് ശ്രീക്കുട്ടന്റെ സഹധർമ്മിണി കയറിവന്ന ആ മൊമൻസിലും ഞാൻ കൂടെയുണ്ടായിരുന്നു എന്നായിരുന്നു സുജാത പറഞ്ഞത്.
ഇപ്പോഴും അതോർക്കുമ്പോൾ രോമം എണീറ്റ് നിൽക്കുമെന്നും സുജാത പറയുന്നു. ഞാൻ മറക്കില്ല അതെന്നായിരുന്നു എംജിയുടെ മറുപടി. സുജാതയും എംജിയും പറയുന്നത് കേട്ട് നിറപുഞ്ചിരിയുമായി ലേഖയും സദസിൽ ഇരിക്കുന്നുണ്ടായിരുന്നു.
സൂപ്പർഹിറ്റുകളുടെ ജോഡി, റോസാപ്പൂ വിടരുംപോലത്തെ ചിരി, ആ ചിരിയാണ് സുജാത ചേച്ചിയുടെ ഐശ്വര്യം. ശബ്ദം കൊണ്ട് മനസുകൾ കീഴടക്കുന്ന പുണ്യമാണ്, നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ആരാധകരുടെ കമന്റുകൾ.
പ്രിയദർശൻ മോഹൻലാൽ ചിത്രമായ കടത്തനാടൻ അമ്പാടിയുടെ സമയത്താണ് എംജി ശ്രീകുമാർ സുജാതയെ പരിചയപ്പെടുന്നത്. നിരവധി ഗാനങ്ങളാണ് ഇരുവരും ഒന്നിച്ച് ആലപിച്ചത്. മിക്ക ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ആസ്വാദകർ എന്നെന്നും ഓർത്തിരിക്കുന്ന തരത്തിൽ നിരവധി ഗാനങ്ങളാണ് ഇവരുടെ ശബ്ദത്തിൽ ഇറങ്ങിയിട്ടുള്ളതിൽ ഏറെയും.