ഒളിച്ചോടി കല്യാണം, മതംമാറി മുസ്ലീമായി, ഒടുവിൽ അടിച്ചു പിരിഞ്ഞു എന്നൊക്കെ വാർത്തകൾ പ്രചരിച്ചു, പക്ഷേ അഞ്ജു ജോസഫിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

24306

ഒരുകലത്ത് മലയാളം ടെലിവിഷൻ രംഗത്തെ ഒന്നാം നമ്പർ റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ എന്ന മ്യൂസിക് റിയാലിറ്റി ഷോ. ഏറ്റവും ജനപ്രിയമായിരുന്ന ഈ റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാന രംഗത്തേക്ക് എത്തിയ ഗായികയായിരുന്നു അഞ്ജു ജോസഫ്.

നൈർമല്യമുള്ള ആലാപനവും കുട്ടിത്തം കലർന്ന പെരുമാറ്റവും ചിരിയും കൊണ്ട് അഞ്ജു പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ഇപ്പോൾ സൂപ്പർ ഫോർ എന്ന മഴവിൽ മനോരമയിലെ പരിപാടിയുടെ അവതാരകരിൽ ഒരാളാണ് അഞ്ജു ജോസഫ്.

Advertisements

ഏഴ് വർഷങ്ങൾക്ക് മുമ്പാണ് അഞ്ജുവും അനൂപ് ജോണും തമ്മിലുള്ള വിവാഹം നടന്നത്. മിനി സ്‌ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയായ ഫ്‌ലവേഴ്‌സിലെ സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടറാണ് അനൂപ് ജോൺ. അഞ്ച് വർഷത്തിലധികമായി ഹിറ്റായി സംപ്രേഷണം തുടരുന്ന ഷോയാണ് സ്റ്റാർ മാജിക്ക്.

Also Read
ഇലക്ഷന് മുമ്പ് പലതും പറഞ്ഞിട്ടുണ്ടാവും, എന്നാൽ ഇനി ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്: മണിയൻപിള്ള രാജു

സ്റ്റാർ മാജിക്ക് ഹിറ്റായതോടെയാണ് അനൂപ് ജോണിനും ആരാധകർ കൂടിയത്. മിമിക്രി, ടെലിവിഷൻ, സീരിയൽ രംഗങ്ങളിൽ ശോഭിച്ച് നിൽക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് അനൂപ് ജോണും സംഘവും സ്റ്റാർ മാജിക്ക് പരിപാടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

അനൂപും അഞ്ജുവും പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളാണെങ്കിലും ഇരുവരും വിവാഹിതരാണെന്ന വസ്തുത അറിയില്ലെന്നാണ് ഇരുവരുടേയും ആരാധകർ കുത്തിപ്പൊക്കിയ വിവാഹ വീഡിയോയ്ക്ക് കമന്റായി പ്രേക്ഷകരിൽ നിരവധി പേർ കുറിച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അനൂപും അഞ്ജുവും വിവാഹിതരായത്.

അഞ്ജുവിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. ഇടയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പം അക്കപ്പല്ലെയിൽ ഗാനങ്ങൾ ഒരുക്കി അഞ്ജു പങ്കുവെക്കാറുണ്ട്. ഇതിന് മുമ്പ് അഞ്ജു ഒളിച്ചോടി വിവാഹം കഴിച്ചുവെന്നും മതം മാറിയെന്ന തരത്തിലുമെല്ലാം വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഉടൻ തന്നെ അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി അഞ്ജു രംഗത്തെത്തുകയും ചെയ്തിരുന്നു. വാർത്തയുടെ തലക്കെട്ട് കണ്ട് സത്യമാണെന്ന് വിശ്വസിക്കരുത് എന്നാണ് അന്ന് ആരാധകരോട് അഞ്ജു പറഞ്ഞത്.

കുഞ്ചാക്കോ ബോബൻ, ഭാവന സിനിമ ഡോക്ടർ ലവ്വിലെ ഗാനം ആലപിച്ചുകൊണ്ടാണ് അഞ്ജു ജോസഫ് സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ശേഷം ഓർമകളിൽ ഒരു മഞ്ഞുകാലം എന്ന സിനിമയിൽ അറിയാതെ എന്റെ ജീവനിൽ എന്ന ഗാനം അഞ്ജു ആലപിച്ചു. പിന്നീട് അലമാര എന്ന സണ്ണി വെയ്ൻ ചിത്രത്തിലും അഞ്ജു പാട്ട് പാടി.

പൂവാകും നീ എന്ന ഗാനമായിരുന്നു ആലപിച്ചത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നും ഇത് തന്നെയായിരുന്നു. ശേഷം അവരുടെ രാവുകൾ, മഞ്ജു വാര്യർ സിനിമ സൈറ ബാനു തുടങ്ങിയ സിനിമകളിലും അഞ്ജു പിന്നണി ഗായികയായി. ഇപ്പോൽ ഗായിക എന്നതിലുപരി അവതാരികയായും അഞ്ജു ഇപ്പോൾ തിളങ്ങുകയാണ്.

Also Read
ടോവിനോയ്ക്ക് ഇത് സ്വപ്‌നസാക്ഷാത്കാരം ; സൂപ്പർ സ്റ്റാറുകൾക്കൊപ്പമുള്ള ചിത്രം ഫ്രെയിം ചെയ്യാനൊരുങ്ങി ടോവിനോ തോമസ്

ഒരു കാലത്ത് ഗോസിപ് കോളങ്ങളിൽ അഞ്ജുവിന്റെ പേരും നിറഞ്ഞ് നിന്നിരുന്നു. താരം മലേഷ്യയിലേക്ക് ഒളിച്ചോടി പോയി എന്നായിരുന്നു ആദ്യ പ്രചരണം. പിന്നീട് കിസ്തു വിഭാഗത്തിൽ നിന്നും മുസ്ലീമായ മതപരിവർത്തനം നടത്തിയെന്നായിരുന്നു അഞ്ജുവിനെ കുറിച്ചുള്ള ഗോസിപ്.

പൊന്നാനിയിൽ പോയാണ് മതം മാറിയത് എന്നുവരെ അന്ന് പ്രചരിച്ചു. പള്ളിയിലൊക്കെ ഇത് ചർച്ച ആയിരുന്നു. അച്ചനൊക്കെ വിളിച്ച് ചോദിച്ചിരുന്നുവെന്നും മുൻപ് അഞ്ജു പറഞ്ഞിരുന്നു. അടുത്തിടെ കൂട്ടുകാരിക്കൊപ്പം യൂട്യൂബ് ചാനലിൽ അഞ്ജു എത്തിയിരുന്നു. അതോടെ അഞ്ജുവും അനൂപും വേർപിരിഞ്ഞെന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചു.

ഇതെ കുറിച്ച് വിശദീകരിച്ച് അഞ്ജു വീഡിയോ പങ്കുവെച്ചു. ജീവിതത്തിൽ നേരിട്ട രസകരമായ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അതിന് ശേഷം പല ചാനലുകളിലും വ്യത്യസ്ത തലക്കെട്ടുകളാണ് വന്നത്.

തലക്കെട്ട് മാത്രം കണ്ട് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിലൂടെ അഞ്ജു കാര്യങ്ങൾ വിശദീകരിച്ചത്. അതിന് ശേഷവും വാർത്തകൾക്ക് കുറവൊന്നുമില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞിരുന്നു.

Advertisement